• HOME
 • »
 • NEWS
 • »
 • career
 • »
 • ANOTHER STUDENT IN TAMIL NADU HAS COMMITTED SUICIDE FOR FEAR OF FAILING THE NEET EXAM JS

NEET പരീക്ഷയില്‍ പരാജയപ്പെടുമെന്ന ഭയം, തമിഴ്നാട്ടില്‍ ഒരു വിദ്യാര്‍ത്ഥിനി കൂടി ആത്മഹത്യ ചെയ്തു

നീറ്റില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനുള്ള ബില്‍ തിങ്കളാഴ്ച ഡിഎംകെ നിയമസഭയില്‍ പാസാക്കിയിരുന്നു.

നീറ്റില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനുള്ള ബില്‍ തിങ്കളാഴ്ച ഡിഎംകെ നിയമസഭയില്‍ പാസാക്കിയിരുന്നു.

നീറ്റില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനുള്ള ബില്‍ തിങ്കളാഴ്ച ഡിഎംകെ നിയമസഭയില്‍ പാസാക്കിയിരുന്നു.

 • Share this:
  നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (NEET) 2021ല്‍ പരാജയപ്പെടുമെന്ന് ഭയന്ന് തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു. അരിയല്ലൂരിലെ കെ. കനിമൊഴി എന്ന പതിനേഴുകാരിയാണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച, മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയതിന് ശേഷം, താന്‍ പരീക്ഷ വിജയിച്ചേക്കില്ലെന്ന ആശങ്കയിലായിരുന്നു കനിമൊഴി. പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ വിദ്യാര്‍ത്ഥിനി ഉന്നത വിജയം നേടിയിരുന്നു.ഏറെ പ്രതീക്ഷയോടെയാണ് നീറ്റ് പരീക്ഷ കനിമൊഴി എഴുതിയത്. എന്നാല്‍ തന്റെ പ്രകടനം വളരെ മോശമാണെന്ന ആശങ്കയിലാണെന്ന് പിതാവ് കരുണാനിധിയോട് അവള്‍ പറഞ്ഞിരുന്നു.

  മികച്ച ഫലങ്ങള്‍ തന്നെ ലഭിക്കുമെന്ന് പിതാവ് ഉറപ്പുനല്‍കിയിട്ടും, കനിമൊഴി ആശങ്ക തങ്ങാനാവാത്തെ ആത്മഹത്യ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.നീറ്റ് സംബന്ധിച്ച തര്‍ക്കം തമിഴ്നാട്ടില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ പ്രവേശന പരീക്ഷയുടെ പേരില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി ആത്മഹത്യകള്‍ നടന്നുകൊണ്ടിരിക്കെയാണ്. സെപ്റ്റംബര്‍ 12 ന് നടന്ന നീറ്റ് 2021 എഴുതാന്‍ തയ്യാറെടുത്തിരുന്ന സേലം സ്വദേശിയായ ധനുഷ് എന്ന വിദ്യാര്‍ഥി പരീക്ഷ ജയിക്കില്ലെന്ന ഭീതിയില്‍ തന്റെ മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ചിരുന്നു.ഈ മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് ശക്തമായ എതിര്‍പ്പാണ് ഭരണത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ നടത്തുന്നത്. നീറ്റില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനുള്ള ബില്‍ തിങ്കളാഴ്ച ഡിഎംകെ നിയമസഭയില്‍ പാസാക്കിയിരുന്നു.

  നീറ്റ് പരീക്ഷ ഒഴിവാക്കുമെന്നത് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നുപ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നല്‍കാനും മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് ഒഴിവാക്കാനുമാണ് ഈ നിയമനിര്‍മാണം കൊണ്ട് തമിഴ്നാട് ലക്ഷ്യമിടുന്നത്. ഗ്രാമീണരായ വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ അഭിലാഷങ്ങളോട് വിവേചനം കാണിക്കുന്നതാണ് നീറ്റ് പരീക്ഷകള്‍ എന്നാണ് ഡിഎംകെ സര്‍ക്കാരിന്റെ അഭിപ്രായം.നീറ്റിനെതിരെ സംസ്ഥാനത്തിന്റെ പോരാട്ടം ഇവിടെ തുടങ്ങുകയാണെന്നാണ് ബില്ല് അവതരിപ്പിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചത്. സാമൂഹിക നീതിയും ഐക്യവും തുല്യ അവസരവും ഉറപ്പാക്കാനും സമൂഹത്തിന്റെ താഴേത്തട്ടിലുള്ള വിദ്യാര്‍ഥികള്‍ക്ക് പോലും വിവേചനങ്ങളെ മറികടന്ന് മുഖ്യധാരയിലെത്തിക്കാന്‍ ഈ ബില്‍ സഹായിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞു.

  മത്സരപരീക്ഷകളല്ല വിദ്യാഭാസത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടതെന്ന് പറഞ്ഞ സ്റ്റാലിന്‍, നീറ്റ് പരീക്ഷമൂലം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന പ്രയാസം മനസ്സിലാക്കാതെ കേന്ദ്ര സര്‍ക്കാര്‍ പിടിവാശി കാണിക്കുകയാണെന്നും കുറ്റപ്പെടുത്തി. പക്ഷെ കേന്ദ്ര നിയമത്തെ വെല്ലുവിളിച്ചുള്ള ഈ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം കൂടാതെ സാധുത ഉണ്ടായിരിക്കുന്നതല്ല.നീറ്റ് പരീക്ഷകള്‍ വിദ്യാര്‍ത്ഥികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ആഘാതങ്ങളും, സംസ്ഥാനത്തെ കോച്ചിംഗ് സെന്ററുകളെയും സംബന്ധിച്ച് പഠിക്കാന്‍ റിട്ട. ജസ്റ്റിസ് എ.കെ രാജന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഒരു കമ്മിറ്റിയെ നിയമിച്ചിരുന്നു. സംസ്ഥാനത്തെ താഴെക്കിടയിലുള്ള വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് പരീക്ഷ തടസ്സമാണെന്നാണ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്.നീറ്റ് പരീക്ഷയുടെ ഘടന സമ്പന്നര്‍ക്കും ഉന്നത ശ്രേണിയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും മാത്രമാണ് അനുകൂലം. രണ്ടര ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഈ പരീക്ഷ പ്രാപ്യമല്ല. തമിഴ് മീഡിയം സ്‌കൂളില്‍ പഠിച്ചു വന്ന വിദ്യാര്‍ഥികളെ നീറ്റ് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. മാത്രമല്ല, നീറ്റ് പരീക്ഷ ഫലത്തിലെ മെറിറ്റ് സമ്പ്രദായം മുന്‍ഗണാക്രമത്തിന്റെ അടിസ്ഥാനത്തിലല്ല. ഇതുകാരണം മോശം പ്രകടനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും എം ബി ബി എസിന് പ്രവേശനം ലഭിക്കാറുണ്ട്. അതാനാല്‍ സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയെ തന്നെ ദോഷകരമായി ബാധിക്കുന്ന നീറ്റ് പരീക്ഷകള്‍ ഒഴിവാക്കണമെന്നാണ് കമ്മിറ്റി വ്യക്തമാക്കുന്നത്.
  Published by:Jayashankar AV
  First published:
  )}