നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • KAS | വനിതാ ഐടിഐയുടെ കാവല്‍ക്കാരന്‍ ഇനി കെഎഎസിന്റെ ഭാഗം; സ്ട്രീം രണ്ടിലെ 'ബേബി'യായി ആന്‍സന്‍

  KAS | വനിതാ ഐടിഐയുടെ കാവല്‍ക്കാരന്‍ ഇനി കെഎഎസിന്റെ ഭാഗം; സ്ട്രീം രണ്ടിലെ 'ബേബി'യായി ആന്‍സന്‍

  കെഎഎസ് പ്രവേശന പരീക്ഷയില്‍ സ്ട്രീം രണ്ടില്‍ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് 25 25കാരനായ ആന്‍സന്‍.

  ആന്‍സന്‍ ജോസഫ്

  ആന്‍സന്‍ ജോസഫ്

  • Share this:
   ചാലക്കുടി: വനിത ഐടിഐയുടെ നൈറ്റ് വാച്ച്മാന്‍ കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശി ആന്‍സന്‍ ജോസഫിനാണ് കെഎഎസില്‍ മികച്ച വിജയം കൈവരിച്ചിരിക്കുന്നത്. കെഎഎസ് പ്രവേശന പരീക്ഷയില്‍ 16-ാം റാങ്കാണ് ആന്‍സന് ലഭിച്ചത്. കെഎഎസ് പ്രവേശന പരീക്ഷയില്‍ സ്ട്രീം രണ്ടില്‍ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് 25കാരനായ ആന്‍സന്‍.

   ഗുരുവായൂര്‍ ബാങ്ക് കോട്ടപ്പടി ബ്രാഞ്ചിലെ ജീവനക്കാരന്‍ കൊള്ളന്നൂര്‍ വിന്‍സന്റിന്റെയും റിട്ട. അധ്യാപിക ലൂസി പീറ്ററിന്റെയും മകനാണ് ആന്‍സന്‍. 2018 നവംബറിലാണ് പിഎസ്‌സി വഴി ചാലക്കുടി ഗവ. ഐടിഐയില്‍ നിയമനം ലഭിക്കുന്നത്.

   Also Read-ആദ്യ റാങ്കുകാർ വനിതകൾ; കെ.എ.എസ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു

   ജോലിക്കിടെ കിട്ടുന്ന ഇടവേളകളും ഒഴിവു ദിവസങ്ങളും പ്രയോജനപ്പെടുത്തിയായിരുന്നു കെഎഎസ് പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തിയിരുന്നത്. നാഗ്പുര്‍ കോളേജ് ഓഫ് അഗ്രികള്‍ചറില്‍ നിന്ന് ബിഎസ്‌സി അഗ്രികള്‍ച്ചറില്‍ നിന്ന് ബിഎസ്‌സി അഗ്രികള്‍ചര്‍ പഠനം പൂര്‍ത്തിയാക്കി.

   കെഎഎസിനായി പ്രത്യേക പരിശീലനങ്ങള്‍ക്ക് പോകാത്ത ആന്‍സന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയായിരുന്നു.
   Published by:Jayesh Krishnan
   First published:
   )}