നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • ആരോഗ്യ സര്‍വകലാശാല പരീക്ഷ; വിദ്യാര്‍ഥികള്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി

    ആരോഗ്യ സര്‍വകലാശാല പരീക്ഷ; വിദ്യാര്‍ഥികള്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി

    രോഗലക്ഷണമുള്ളവരുടെ ആന്റിജൻ ടെസ്റ്റ് നെഗറ്റീവാണെങ്കിലും ആർ ടി പി സി ആർ ചെയ്യേണ്ടിവരും.

    health university

    health university

    • Share this:
      തൃശൂർ: ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ വിവിധ കോഴ്സുകളുടെ തിയറി, പ്രാക്ടിക്കൽ പരീക്ഷകളെഴുതാനെത്തുന്ന എല്ലാ വിദ്യാർഥികളൾക്കും കോവി‍ഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കി. ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ പരീക്ഷാ ഹാളിലേക്ക് പ്രവേശനമുണ്ടാകൂ എന്നും സർവകലാശാല വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം, രോഗലക്ഷണമുള്ളവരുടെ ആന്റിജൻ ടെസ്റ്റ് നെഗറ്റീവാണെങ്കിലും ആർ ടി പി സി ആർ ചെയ്യേണ്ടിവരും.

      Also Read- Jamia Hamdard | ഡൽഹിയിലെ ജാമിയ ഹംദർദില്‍ വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം

      ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾ അവിടെയെത്തുന്നതിനു മുൻപേ ആന്റിജൻ ടെസ്റ്റ് നടത്തിയിരിക്കണം. കോവിഡ് ബാധിതരായിരുന്ന വിദ്യാർഥികൾക്ക് രോഗം ബാധിച്ച് 17 ദിവസം പൂർത്തിയായിട്ടുണ്ടെങ്കിൽ പരീക്ഷയ്ക്കെത്താം. ഇതിനായി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതില്ല. പരീക്ഷയ്ക്കിടയിൽ ലക്ഷണങ്ങളുണ്ടായാൽ ആർ ടി പി സി ആർ ചെയ്യേണ്ടി വരും.

      Also Read- അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ് ടെക്‌നോളജിയില്‍ പിജി ഡിപ്ലോമ: ഇപ്പോൾ അപേക്ഷിക്കാം

      ലോക്ഡൗൺ സാഹചര്യത്തിൽ നേരത്തേ എം ബി ബി എസ് പരീക്ഷകൾ മാത്രം നടത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഗത്തിൽ തീരുമാനമായിരുന്നു. എന്നാൽ, ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മറ്റ് കോഴ്സുകളിലെ പരീക്ഷകൾകൂടി ആരംഭിക്കാൻ തീരുമാനിച്ചതെന്ന് വൈസ് ചാൻസലർ ഡോ. കെ. മോഹനൻ അറിയിച്ചു.

      Also Read- പരീക്ഷയ്ക്ക് ശേഷം ക്ലാസ് മുറികള്‍ അണുവിമുക്തമാക്കണം; സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്നതിന് മാര്‍ഗനിര്‍ദേശം

      വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കുക എന്ന ഉദ്ദേശ്യവും ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കിയതിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷ നടത്തുകയെന്നും അദ്ദേഹം അറിയിച്ചു. വിശദമായ പരീക്ഷാ വിവരങ്ങൾക്ക് www.kuhs.ac.in സന്ദർശിക്കുക.

      സിബിഎസ്ഇ 12ാം ക്ലാസ് മൂല്യനിർണ മാനദണ്ഡമായി; 10, 11, 12 ക്ലാസുകളിലെ മാർക്കുകൾ കണക്കിലെടുക്കും

      സിബിഎസ്ഇ 12ാം ക്ലാസ് മൂല്യനിർണയം നടത്താൻ മാനദണ്ഡമായി. പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെത്തുകയെന്ന നിലയിൽ 12ാം ക്ലാസ് ഫലം കണക്കാക്കുമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു. അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. 10, 11 ക്ലാസുകളിലെ വാർഷിക പരീക്ഷയുടെയും 12ാം ക്ലാസിലെ പ്രീ ബോർഡ് പരീക്ഷയുടെയും ഫലം എടുത്ത് അന്തിമ ഫലമാക്കും. 30:30:40 എന്ന അനുപാതം പ്രകാരമായിരിക്കും ഇതു നടപ്പാക്കുക. ഹർജിയിൽ വിധി ഇന്നുണ്ടാകും. ഫലം ജൂലൈ 31നകം പ്രഖ്യാപിക്കും.

      10, 11 ക്ലാസുകളിലെ വിദ്യാർഥികളുടെ വാർഷിക പരീക്ഷയ്ക്ക് 30 ശതമാനം വീതം വെയ്റ്റേജ് നൽകുമെന്നും 12ാം ക്ലാസിലെ പ്രീ - ബോർ‍ഡ് പരീക്ഷയ്ക്ക് 40 ശതമാനം വെയ്റ്റേജ് നൽകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. അഞ്ച് പ്രധാന വിഷയങ്ങളിൽ കൂടുതൽ മാർക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയാണ് എടുക്കുക. തിയറി പരീക്ഷകളുടെ മാർക്കുകളാണ് ഇങ്ങനെ നിർണയിക്കുക. പ്രാക്ടിക്കൽ പരീക്ഷകളുടെ മാർക്കുകൾ സ്കൂളുകൾ സമർപ്പിക്കണം.
      Published by:Rajesh V
      First published:
      )}