• HOME
  • »
  • NEWS
  • »
  • career
  • »
  • Work From Home|വർക്ക് ഫ്രം ഹോമിന് പ്രിയമേറുന്നു; 50% പ്രൊഫഷണലുകളും ജോലി മാറ്റം ആഗ്രഹിക്കുന്നുവെന്ന് സർവേ

Work From Home|വർക്ക് ഫ്രം ഹോമിന് പ്രിയമേറുന്നു; 50% പ്രൊഫഷണലുകളും ജോലി മാറ്റം ആഗ്രഹിക്കുന്നുവെന്ന് സർവേ

പുതിയ ജോലി തേടുന്നതിൽ 74 ശതമാനം പേർക്കും വേണ്ടത് ഉയർന്ന ശമ്പളമാണ്.

Image Credits: iStock Images

Image Credits: iStock Images

  • Share this:
    രാജ്യത്തെ 50 ശതമാനത്തിലധികം പ്രൊഫഷണലുകളും (Professionals) വരുന്ന മൂന്ന് മാസത്തിനുള്ളിൽ തങ്ങളുടെ നിലവിലെ ജോലി മാറാൻ താൽപ്പര്യപ്പെടുന്നുവെന്ന് ‘അപ്‌ന ഭാരത് ബാക്ക് ടു വർക്ക്’ സർവേ റിപ്പോർട്ട്. നിലവിലുള്ള ജോബ് പ്രൊഫൈൽ (Job Profile) നിലനിർത്തണമെന്ന് തന്നെയാണ് സർവേയിൽ പങ്കെടുത്തവരിൽ അഞ്ചിൽ നാല് പേരുടെയും അഭിപ്രായം. നിലവിലുള്ള ജോലി തുടരുന്നതിനിടയിൽ തന്നെ ഓരോ മാസത്തിലും ശരാശരി അഞ്ച് പുതിയ ജോലികളിലേക്കെങ്കിലും ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നുവെന്നും പഠനം വെളിപ്പെടുത്തുന്നുണ്ട്. പ്രൊഫഷണലുകളിൽ 50 ശതമാനം പേരും ആക്ടീവായി ജോലി തിരയുന്നവരാണ്. 22 ശതമാനം പേർ കിട്ടുന്ന സമയം മുഴുവൻ പുതിയൊരു ജോലിക്കായി ശ്രമം നടത്തുന്നവരാണ്. 30 ശതമാനം പേർ രണ്ട് മാസത്തിലൊരിക്കൽ മാത്രം പുതിയ ജോലിക്കായി ശ്രമിക്കുന്നു.

    ടയർ I, ടയർ II നഗരങ്ങളിലായി അപ്ന ഡോട്ട് കോ (apna.co) നടത്തിയ സർവേയിൽ 5000ത്തിലധികം പ്രൊഫഷണലുകൾ പങ്കെടുത്തു. പുതിയ ജോലി തേടുന്നതിൽ 74 ശതമാനം പേർക്കും വേണ്ടത് ഉയർന്ന ശമ്പളമാണ്. 37 ശതമാനം പേർ കരിയറിലെ ഉയർച്ചയാണ് ജോലി മാറുന്നതിലൂടെ ലക്ഷ്യമിടുന്നത്. ടയർ I നഗരങ്ങളിലെ പ്രൊഫഷണലുകളാണ് ജോലി തിരയുന്നവരിൽ മുന്നിലുള്ളത്. എത്രയും പെട്ടെന്ന് പുതിയ ജോലിയിലേക്ക് മാറണമെന്ന് ഇവർ ആഗ്രഹിക്കുന്നു.

    Also Read-CUET 2022 രജിസ്‌ട്രേഷന്‍ ആരംഭിച്ചു; കേന്ദ്രസർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതു പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

    ടയർ II നഗരങ്ങളിലെ പ്രൊഫഷണലുകളിൽ കൂടുതൽ പേരും ഉയർന്ന ശമ്പളമാണ് ലക്ഷ്യം വെക്കുന്നത്. കരിയറിൽ പുരോഗതി വേണമെന്ന് ആഗ്രഹിക്കുന്നവരിലും ഭൂരിപക്ഷം പേർക്കും കൂടുതൽ ശമ്പളം വേണമെന്നും ആഗ്രഹമുണ്ട്. നിലവിലുള്ള ജോലി താൽക്കാലികമായി നിലനിൽക്കാനുള്ള വഴിയായാണ് ഇവർ കരുതുന്നത്. തങ്ങളുടെ മനസ്സിനിണങ്ങിയ ജോലി വൈകാതെ ലഭിക്കുമെന്ന് ഇവർ സ്വപ്നം കാണുന്നു. മെഡിക്കൽ ഇൻഷുറൻസ് പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കണമെന്ന് പുതിയ ജോലി തേടുന്നവർ ആഗ്രഹിക്കുന്നു. തങ്ങൾക്കും കുടുംബത്തിനും മെഡിക്കൽ ഇൻഷുറൻസ്, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്ന തരത്തിലുള്ള ആനുകൂല്യങ്ങൾ എന്നിവയെല്ലാം പ്രൊഫഷണുകളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.

    Also Read-ഹൈബ്രിഡ് പഠനരീതിയുടെ കാലഘട്ടത്തിൽ ICSE പാഠ്യപദ്ധതി തിരഞ്ഞെടുക്കുന്നതു കൊണ്ടുള്ള നേട്ടങ്ങൾ

    "ഏതൊരു സ്ഥാപനത്തിന്റേയും നട്ടെല്ല് അവിടെ വളർന്ന് വരുന്ന പുതിയ ജീവനക്കാരാണ്. അതിനാൽ അവരുടെ പുരോഗതി സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്," സർവേയിലെ കണ്ടെത്തലുകളെക്കുറിച്ച് വിശദീകരിക്കവേ അപ്ന ഡോട്ട് കോ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കർന ചോക്ഷി പറഞ്ഞു.

    വർക്ക് ഫ്രം ഹോമിന് പ്രിയമേറുന്നു

    കോവിഡ് മഹാമാരിയുടെ കാലത്താണ് കമ്പനികൾ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാരെ അനുവദിച്ചത്. അതിപ്പോൾ വലിയ ട്രെൻഡായി മാറിയിരിക്കുകയാണ്. വർക്ക് ഫ്രം ഹോം (Work From Home) ജോലി ലഭിക്കാനായി പ്രത്യേകമായി ശ്രമിക്കുന്ന നിരവധി പേരുണ്ട്. "ഇന്ത്യയിലെ വനിതാ പ്രൊഫഷണലുകളിൽ വലിയൊരു വിഭാഗവും വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. കൂടുതൽ യാത്ര ചെയ്യേണ്ടയെന്നതിനാൽ സമയം ലാഭിക്കാമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണീയത. വീട്ടുജോലികൾ ചെയ്യാൻ ആവശ്യത്തിന് സമയം ലഭിക്കും. വീട്ടിൽ നിന്ന് ട്യൂഷൻ പോലെ കൂടുതൽ വരുമാനം ലഭിക്കുന്ന പാർട് ടൈം ജോലികൾ ചെയ്യാമെന്നും അവർ കരുതുന്നു," സർവേ പറയുന്നു. ഡാറ്റാ എൻട്രിയും ബാക്ക്-ഓഫീസ് ജോലികളും പുതുതായി ജോലി തേടുന്നവരുടെ പ്രധാന മേഖലകളാണെന്നും സർവേ പറയുന്നു.
    Published by:Naseeba TC
    First published: