• HOME
  • »
  • NEWS
  • »
  • career
  • »
  • App for Madrasa | സ്വാതന്ത്ര്യ സമര സേനാനികളുടെ കഥകൾ ഇനി ആപ്പിലൂടെ പഠിക്കാം; മദ്രസ വിദ്യാർത്ഥികൾക്കായി UP സർക്കാരിന്റെ പുതിയ പദ്ധതി

App for Madrasa | സ്വാതന്ത്ര്യ സമര സേനാനികളുടെ കഥകൾ ഇനി ആപ്പിലൂടെ പഠിക്കാം; മദ്രസ വിദ്യാർത്ഥികൾക്കായി UP സർക്കാരിന്റെ പുതിയ പദ്ധതി

മദ്രസ വിദ്യാർത്ഥികൾ രാജ്യസ്‌നേഹം നിറഞ്ഞവരാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ഡാനിഷ് ആസാദ് അൻസാരി പറഞ്ഞു

  • Share this:
    മദ്രസ വിദ്യാർത്ഥികൾക്ക് (Madrasa Students) ആധുനിക വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ ഉത്തർപ്രദേശ് (Utter Pradesh) സർക്കാർ പുതിയ മൊബൈൽ ആപ്ലിക്കേഷൻ (Mobile Application) വികസിപ്പിക്കും. സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിത കഥകളും മറ്റും അടങ്ങുന്നതാണ് ഈ ആപ്പ് (App). മദ്രസ വിദ്യാർത്ഥികൾ രാജ്യസ്‌നേഹം നിറഞ്ഞവരാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ഡാനിഷ് ആസാദ് അൻസാരി (Danish Azad Ansari) പറഞ്ഞു.

    ഇതുവഴി മദ്രസ പാഠ്യപദ്ധതി അടിസ്ഥാനമാക്കി ഒരു മൊബൈൽ ആപ്പ് വികസിപ്പിക്കുകയും മഹാന്മാരുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും ജീവിതകഥകൾ വിദ്യാർത്ഥികളെ പഠിപ്പിക്കുകയും ചെയ്യും. മദ്രസ വിദ്യാർത്ഥികൾ രാജ്യസ്നേഹം നിറഞ്ഞവരാകണം. മുസ്ലീം സമുദായത്തിലെ പാവപ്പെട്ട യുവതികളെ വിവാഹത്തിന് യോഗി ആദിത്യനാഥ് സർക്കാർ ധനസഹായം നൽകുമെന്നും അൻസാരി പറഞ്ഞു.

    ഇന്ത്യയിൽ ഉടൻ തന്നെ ഡിജിറ്റൽ സർവകലാശാല (Digital University In India) ആരംഭിക്കുമെന്ന് ഈ വർഷത്തെ ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരമുള്ള സാർവത്രിക വിദ്യാഭ്യാസത്തിന് പ്രവേശനം നൽകുന്ന ഒരു ഡിജിറ്റൽ സർവ്വകലാശാലയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ഓരോ കുട്ടികൾക്കും അവരുടെ വീട്ടിലിരുന്ന് വ്യക്തിഗത പഠനം നടത്താൻ അതുവഴി അവസരം ലഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ലഭ്യമാക്കുന്നതിനായി ഡിജിറ്റൽ സർവ്വകലാശാലയെ ഹബ് ആൻഡ് സ്പോക്ക് മാതൃകയിലാവും സജ്ജമാക്കുക.

    'ലോകോത്തര നിലവാരമുള്ള ക്ലാസുകൾ വീട്ടുപടിക്കൽ' (world-class education at the doorstep) എത്തിക്കാൻ ഇത് സഹായിക്കുമെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. ''രാജ്യത്തെ മികച്ച പൊതു സർവ്വകലാശാലകളും സ്ഥാപനങ്ങളും (ഡിജിറ്റൽ സർവ്വകലാശാലയിൽ) ഹബ്-സ്‌പോക്ക് ശൃംഖലയായി സഹകരിക്കും'' എന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തെ മികച്ച പൊതു സർവകലാശാലകളുമായും സ്ഥാപനങ്ങളുമായും ഡിജിറ്റൽ സർവകലാശാല സഹകരിക്കുന്നതിനോടൊപ്പം തന്നെ വിവിധ ഇന്ത്യൻ ഭാഷകളിലും കോഴ്‌സുകൾ ലഭ്യമാകും.

    CUCET 2022 | കേന്ദ്ര സര്‍വകലാശാല ബിരുദ പഠനം; പരീക്ഷാ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു, വിശദാംശങ്ങള്‍

    സര്‍ക്കാര്‍ സ്‌കൂളുകളിലെ പകുതിയിലധികം വിദ്യാര്‍ത്ഥികള്‍ക്കും പഠനത്തിന് രക്ഷിതാക്കളുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് അടുത്തിടെ ചില റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന 57.5 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പഠനത്തില്‍ മാതാപിതാക്കളുടെ പിന്തുണയില്ലെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. 16-ാമത് വാര്‍ഷിക വിദ്യാഭ്യാസ സ്ഥിതിവിവര റിപ്പോര്‍ട്ട് (ASER - Annual Status of Education Report) 2021ല്‍ ആണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 42.5% കുട്ടികള്‍ക്ക് മാത്രമേ (അവരുടെ പഠനത്തിന്) മാതാപിതാക്കളില്‍ നിന്ന് ആവശ്യമുള്ള ശ്രദ്ധ ലഭിക്കുന്നുള്ളൂവെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.

    പഠനത്തിന് രക്ഷിതാക്കളുടെ പിന്തുണ ലഭിക്കുന്നത് സംബന്ധിച്ച്, സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ശതമാനം 72.5 ആണ്. കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ രക്ഷിതാക്കള്‍ക്ക്, ഏറ്റവും വലിയ ഇടിവ് സംഭവിച്ചത് 9-ാം ക്ലാസിലോ അതിനു മുകളിലോ ഉള്ള ക്ലാസുകളിലാണെന്നതും ശ്രദ്ധേയമാണ്.
    Published by:Jayashankar AV
    First published: