ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ)യുടെ 2021 ജൂലൈ സെഷന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലയ് 31വരെ നീട്ടി. നേരത്തെയുള്ള അറിയിപ്പ് അനുസരിച്ച്, അപേക്ഷാ പ്രക്രിയ ഇന്ന് അവസാനിക്കേണ്ടതായിരുന്നു. ഇഗ്നോയുടെ ഔദ്യോഗിക പോർട്ടലായ ignou.ac.in സന്ദർശിച്ച് വിദ്യാർത്ഥികൾക്ക് വിവിധ വിദൂര കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കാവുന്നതാണ്.
പ്രവേശനത്തിന് അപേക്ഷിക്കുമ്പോൾ ഒന്നാം സെമസ്റ്ററിന്റെയോ ഒന്നാം വർഷത്തിന്റെയോ പ്രോഗ്രാം ഫീസിനോടൊപ്പം തിരികെ ലഭിക്കാത്ത രജിസ്ട്രേഷൻ ഫീസായ 200 രൂപയും വിദ്യാർത്ഥികൾ അടയ്ക്കണം. ഒഡിഎൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാൻ താൽപ്പര്യപ്പെടുന്ന എസ്‌സി /എസ്ടി വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് ഓരോ പ്രവേശന സൈക്കിളിലും ഒരു പ്രോഗ്രാമിന് ഫീസ് ഇളവ് ലഭിക്കുന്നതിന് അർഹതയുണ്ടായിരിക്കും. പ്രവേശനം സ്ഥിരീകരിച്ചു കഴിഞ്ഞാൽ, വിദ്യാർത്ഥികളെ അവരവര്‍ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും ഇമെയിൽ ഐഡിയിലും എസ് എം എസ് വഴിയോ അല്ലെങ്കിൽ ഇമെയിൽ വഴിയോ അറിയിക്കുന്നതാണ്.
നിങ്ങളുടെ ഇൻഷുറൻസ് ഈ കമ്പനിയിലാണോ? 4.6 ലക്ഷം പോളിസി ഉടമകൾക്ക് 532 കോടി രൂപ ബോണസ്ഇതിനുമുന്പ് 2021 ജൂലൈ സെഷന്റെ റി - രജിസ്ട്രേഷൻ സമയപരിധി ജൂലൈ 15 വരെ യൂണിവേഴ്സിറ്റി നീട്ടിയിരുന്നു. രണ്ട് - മൂന്ന് വർഷത്തെ കാലയളവിലെ ബിരുദ, ബിരുദാനന്തര അല്ലെങ്കിൽ സെമസ്റ്റർ അധിഷ്ഠിത പ്രോഗ്രാമുകളിൽ ഇതിനകം ചേർന്നിട്ടുള്ള വിദ്യാർത്ഥികൾ പ്രോഗ്രാമിന്റെ അടുത്ത വർഷം അല്ലെങ്കില്‍ അടുത്ത സെമസ്റ്ററിനായി രജിസ്റ്റർ ചെയ്യുന്നതിനെയാണ് റി - രജിസ്ട്രേഷൻ എന്നുകൊണ്ട് ഉദ്ദേശിക്കുന്നത്. യൂണിവേഴ്സിറ്റി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, അസൈൻമെന്റുകൾ സമർപ്പിക്കാത്തവർക്കും അല്ലെങ്കിൽ മുൻ സെമസ്റ്ററിന്റെ ടേം - എൻഡ് പരീക്ഷയിൽ ഹാജരാകാത്തവർക്കും അവരുടെ പ്രോഗ്രാമിന്റെ അടുത്ത വർഷത്തേക്കോ സെമസ്റ്ററിലേക്കോ വീണ്ടും രജിസ്റ്റർ ചെയ്യാൻ അനുവാദം നല്‍കിയിരിക്കുന്നു.
അതേസമയം, ബിരുദ, ബിരുദാനന്തര ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, എന്നിവയ്ക്കുള്ള അവസാന വർഷ പരീക്ഷയുടെ (ഇഗ്നോ ജൂൺ ടി ഇ ഇ 2021) ഡേറ്റ് ഷീറ്റും യൂണിവേഴ്സിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ച് പരീക്ഷകൾ ഓഗസ്റ്റ് മൂന്നു മുതൽ സെപ്റ്റംബർ 9 വരെ രണ്ട് സെഷനുകളിലായി രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം 2 മുതൽ 5 വരെയും എന്ന ക്രമത്തില്‍ നടത്തുന്നതാണ്. ജൂൺ ടേം എൻഡ് പരീക്ഷയ്ക്കുള്ള (ടി ഇ ഇ) പരീക്ഷാ ഫോമുകൾ, അസൈൻമെന്റുകൾ, പ്രൊജക്ട് റിപ്പോർട്ടുകൾ, സെര്‍ട്ടേഷന്‍, ഫീൽഡ് വർക്ക് ജേണൽ എന്നിവ സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ വിൻഡോ സർവ്വകലാശാല 2021 ജൂലൈ 15 ന് അടച്ചിട്ടുണ്ടായിരുന്നു.
ഇലക്ട്രിക്ക് ബൈക്ക് ടാക്സികൾക്ക് കർണാടകയുടെ അനുമതി; ആദ്യം ബെംഗളൂരു നഗരത്തിൽഇഗ്നോ ജൂലൈ അഡ്മിഷന്‍ 2021: എങ്ങനെ റി രജിസ്റ്റർ ചെയ്യാം?
ആദ്യമായി ചെയ്യേണ്ടത് Ignou.ac.in എന്ന ഇഗ്നോയുടെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക.
തുടര്‍ന്ന് ഹോം പേജിൽ ലഭ്യമായ ഇഗ്നോ സമർത്ത് പോർട്ടൽ ലിങ്കിൽ ക്ലിക്കു ചെയ്യുക.
അപേക്ഷകര്‍ക്കു മുന്നില്‍ രജിസ്ട്രേഷൻ സംബന്ധിച്ച വിശദാംശങ്ങൾ പൂരിപ്പിക്കേണ്ട പുതിയ പേജ് തുറക്കുന്നതാണ്.
അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം അപേക്ഷാ ഫീസ് അടയ്ക്കുക.
ഇത്രയും നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ,സബ്മിറ്റ് ബട്ടണ്‍ ക്ലിക്കുചെയ്യുക.
നിങ്ങളുടെ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.