• HOME
 • »
 • NEWS
 • »
 • career
 • »
 • നോര്‍ക്ക റൂട്ട്‌സ് പ്രവാസി തണല്‍ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

നോര്‍ക്ക റൂട്ട്‌സ് പ്രവാസി തണല്‍ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

.25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുക.

 • Share this:
  തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരണമടഞ്ഞ പ്രവാസി മലയാളികളുടെയും  മടങ്ങിയെത്തിയവരുടെയും അവിവാഹിതരായ പെണ്‍മക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പ്രവാസി തണല്‍ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം .25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുക. പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍.പി. ഫൗണ്ടേഷന്‍ വഴിയാണ് ധനസഹായം ലഭ്യമാക്കുക. www.norkaroots.org എന്ന വെബ് സൈറ്റില്‍ പ്രവാസി തണല്‍ എന്ന ലിങ്കില്‍ New registration ഓപ്ഷനില്‍ അപേക്ഷിക്കാമെന്ന് നോര്‍ക്ക സി ഇ ഒ അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങക്ക് എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കു.

  Kerala Plus One Admission| പ്ലസ്​ വൺ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടി

  ഒന്നാംവർഷ ഹയർസെക്കന്ററി പ്രവേശനത്തിന്​ അപേക്ഷിക്കേണ്ട അവസാന തീയതി നീട്ടി. സെപ്​റ്റംബർ എട്ട്​ വരെ പ്രവേശനത്തിനായി അപേക്ഷിക്കാം. നേരത്തെ സെപ്​റ്റംബർ മൂന്നായിരുന്നു പ്രവേശനത്തിനായി അപേക്ഷിക്കാനുള്ള അവസാന തീയതി.

  ഏ​ഴ്​ ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക​ളി​ൽ പ്ല​സ്​ വ​ൺ കോ​ഴ്​​സി​ന്​ 20 ശ​ത​മാ​നം ആ​നു​​പാ​തി​ക സീ​റ്റ്​ വ​ർ​ധ​ന​ക്ക്​ മ​ന്ത്രി​സ​ഭ അംഗീകാരം നൽകിയിരുന്നു. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍കോ​ട് ജി​ല്ല​ക​ളി​ലാ​ണ്​ സീ​റ്റ്​ വ​ർ​ധി​ക്കു​ക. എ​ല്ലാ ബാ​ച്ചു​ക​ളി​ലും സീ​റ്റ്​ വ​ർ​ധ​ന ബാ​ധ​ക​മാ​യി​രി​ക്കും. മ​റ്റ്​ ഏ​ഴ്​ ജി​ല്ല​ക​ളി​ൽ പ​ത്ത്​ ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധ​ന​ക്ക്​​ ശുപാ​ർ​ശ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​വ​ശ്യ​ക​ത നോ​ക്കി​യാ​വും തീ​രു​മാ​നം.

  പ്ലസ്​ വൺ പ്രവേശനം പുതുക്കിയ ഷെഡ്യൂൾ ഇങ്ങനെ

  ഓൺലൈൻ അപേക്ഷാസമർപ്പണം ആരംഭിക്കുന്ന തീയതി: 24/08/2021
  ഓൺലൈൻ അപേക്ഷ സമർപ്പണം അവസാന തീയതി: 08/09/2021
  ട്രയൽ അലോട്ട്​മെന്‍റ്​ തീയതി: 13/09/2021
  ആദ്യ അലോട്ട്​മെന്‍റ്​ തീയതി: 22/09/2021
  മുഖ്യ അലോട്ട്​മെന്‍റ്​ അവസാനിക്കുന്ന തീയതി: 18/10/2021

  ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ പരീക്ഷാ ടൈംടേബിൾ പുതുക്കി

  ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിളുകൾ പുതുക്കി. വിദ്യാർഥികൾക്ക് പരീക്ഷകൾക്കുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതൽ സമയം ലഭിക്കുന്ന തരത്തിൽ പരീക്ഷകൾ ക്രമീകരിക്കണം എന്ന പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് ടൈംടേബിളുകൾ പുതുക്കിയത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും എം എൽ എമാരുടേയും ആവശ്യം പരിഗണിച്ച് മന്ത്രി ഇടപെടുകയായിരുന്നു.

  സെപ്റ്റംബർ ആറു മുതൽ 16 വരെ ഹയർ സെക്കഡറി പരീക്ഷ എന്നത് പുതുക്കിയ ടൈംടേബിൾ പ്രകാരം സെപ്റ്റംബർ ആറ് മുതൽ 27 വരെയാകും. സെപ്റ്റംബർ ഏഴു മുതൽ 16 വരെ വൊക്കേഷണൽ ഹയർ സെക്കഡറി പരീക്ഷ എന്നത് സെപ്റ്റംബർ ഏഴ് മുതൽ 27 വരെയാകും. ഒരു പരീക്ഷ കഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് അടുത്ത പരീക്ഷ എന്ന രീതിയിലാണ് ടൈം ടേബിളുകൾ ക്രമീകരിച്ചിരിക്കുന്നത്. ചില വിഷയങ്ങളിലെ പരീക്ഷകൾ തമ്മിൽ അതിലേറെ ദിവസങ്ങളുടെ ഇടവേളയുണ്ട്. കുട്ടികൾക്ക് പരീക്ഷാ ദിനങ്ങൾക്കിടയിൽ പഠിക്കാനുള്ള സമയം കുറയും എന്ന ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

  കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ആവശ്യാനുസരണം ചോദ്യങ്ങൾ തെരഞ്ഞെടുക്കാനും ഉത്തരം എഴുതാനും അവസരം ഒരുക്കുന്ന വിധം അധികം ചോദ്യങ്ങൾ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തി. 80 സ്കോറുള്ള പരീക്ഷയ്ക്ക് 160 സ്കോർ, 60 സ്കോറുള്ളതിന് 120 സ്കോർ,40 സ്കോറുള്ളതിന് 80 സ്കോർ എന്ന കണക്കിലാണ് ചോദ്യങ്ങൾ ഉണ്ടായിരിക്കുക. ഇതിൽ നിന്നും ഓരോ വിഭാഗത്തിലും നിർദ്ദേശിച്ചിട്ടുള്ള നിശ്ചിത എണ്ണം ചോദ്യങ്ങൾ ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് ഉത്തരമെഴുതാൻ അവസരം ഉണ്ടായിരിക്കും. നിശ്ചിത എണ്ണത്തിൽ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ അവയിൽ നിന്നും മികച്ച സ്കോർ ലഭിച്ച നിശ്ചിത എണ്ണം മാത്രമേ പരിഗണിക്കുകയുള്ളൂ.

  എസ് സി ഇ ആർ ടി നിശ്ചയിച്ച ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങളിൽ നിന്നുതന്നെ മുഴുവൻ സ്കോറും നേടാൻ കുട്ടിയെ സഹായിക്കും വിധം ആവശ്യാനുസരണം ചോദ്യങ്ങൾ ചോദ്യപേപ്പറിൽ ഉണ്ടാകും. അഭിരുചിക്കനുസരിച്ച് ഉത്തരമെഴുതാൻ കുട്ടികളെ സഹായിക്കുന്നതിന് മറ്റു പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അധികമായി ഓപ്ഷൻ അനുവദിക്കുമ്പോൾ ചോദ്യങ്ങളുടെ എണ്ണം വർദ്ധിക്കും. ഇവ വായിച്ച് മനസ്സിലാക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നതുകൊണ്ട് സമാശ്വാസ സമയം 20 മിനിറ്റ് ആയി വർധിപ്പിച്ചിട്ടുണ്ട്.

  2021-22 പോളിടെക്‌നിക്ക് ഡിപ്ലോമ; ട്രയല്‍ അലേട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

  2021-22 അധ്യയനവര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റും പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് ട്രയല്‍ റാങ്കും ലഭിക്കാന്‍ സാധ്യതയുള്ള അലോട്ട്‌മെന്റും www.polyadmission.org എന്ന വെബ്‌സൈറ്റില്‍ പരിശോധിക്കാന്‍ കഴിയും.

  സെപ്റ്റംബര്‍ രണ്ട് വൈകീട്ട് അഞ്ച് മണി വരെ ഓണ്‍ലൈനായി ഓപ്ഷനുകളില്‍ മാറ്റം വരുത്താനും അപേക്ഷയില്‍ തിരുത്തലുകള്‍ നടത്താനും കഴിയും. ഓണ്‍ലൈനില്‍ തിരുത്തുകള്‍ നടത്തുന്നതില്‍ പ്രയാസം നേരിടുന്നവരും സംശയനിവാരണത്തിനും അടുത്തുള്ള ഗവ/യെ്ഡഡ് പോളിടെക്‌നിക്ക് കോളേജിലെ ഹെല്‍പ്പ് ഡെസ്‌ക്കുമായി ബന്ധപ്പെടണം.

  ട്രയല്‍ റാങ്ക് ലിസ്റ്റ് അന്തിമമല്ലാത്തതിനാല്‍ അപേക്ഷകന് അന്തിമ റാങ്ക്‌ലിസ്റ്റിലോ അലോട്ടേമെന്റ് ലിസ്റ്റിലോ റാങ്കോ പ്രവേശനമോ ഉറപ്പ് നല്‍കുന്നതല്ല.
  Published by:Jayashankar AV
  First published: