നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ഒ.എന്‍.ജി.സിയിലെ 313 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു: അവസാന തീയതി ഒക്ടോബര്‍ 12

  ഒ.എന്‍.ജി.സിയിലെ 313 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു: അവസാന തീയതി ഒക്ടോബര്‍ 12

  അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 12 ആണ്

  • Share this:
   ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (ഒ.എന്‍.ജി.സി) 313 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.എന്‍.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ongcindia.com സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 12 ആണ്.

   ഒഴിവുകള്‍

   എഞ്ചിനീയറിങ്, ജിയോ സയന്‍സ് വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്.

   ഫീസ്

   ജനറല്‍, ഇ.ഡബ്‌ള്യൂ.എസ്, ഒ.ബി.സി എന്നി വിഭാഗത്തില്‍ ഉള്ളവര്‍ക്ക് 300 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് ഫീസില്‍ ഇളവുണ്ട്. കൂടുതല്‍ വിവരങ്ങല്‍ക്ക് ഒ.എന്‍.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

   Indian Railway Recruitment 2021: റെയിൽവേ 492 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം


   ഇന്ത്യന്‍ റെയില്‍വേ ചിത്തരഞ്ചന്‍ ലോക്കോമോട്ടീവ് പ്രവര്‍ത്തികള്‍ക്ക് വേണ്ടി 492 അപ്രന്റീസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എസി മെക്കാനിക്ക്, പെയിന്റര്‍, ടര്‍ണര്‍, ഫിറ്റര്‍, വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, മെഷിനിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കാണ് റെയില്‍വേ അധികൃതര്‍ നിയമന പ്രക്രിയ ആരംഭിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്. മുകളില്‍ പറഞ്ഞിരിക്കുന്ന തസ്തികകളിലേക്ക് താത്പര്യമുള്ള യോഗ്യരായ ആളുകള്‍ക്ക് ഇന്ത്യന്‍ റെയില്‍വേയും ഔദ്യോഗിക വെബ്സൈറ്റായ apprenticeshipindia.org യിലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഒക്ടോബര്‍ 3 ആണ്.

   യോഗ്യതാ മാനദണ്ഡങ്ങള്‍

   നിയമനം നടത്താനുദ്ദേശിക്കുന്ന തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഐടിഐ (എന്‍സിവിടി) പരീക്ഷ പാസായവര്‍ ആയിരിക്കണം. കൂടാതെ നിര്‍ദ്ദിഷ്ട പാഠ്യശാഖയില്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റോ അല്ലങ്കില്‍ ഫൈനലോ നേടിയിരിക്കണം. അപേക്ഷകര്‍ എസ്എസ്എല്‍സി വിജയിച്ചവരായിരിക്കണം അല്ലങ്കില്‍ ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് കൗണ്‍സിലിന്റെ (സിഓബിഎസ്ഇ) അംഗീകാരമുള്ള ഏതെങ്കിലും അംഗീകൃത ബോര്‍ഡിന് കീഴിലുള്ള തത്തുല്യ പരീക്ഷ പാസായവര്‍ ആയിരിക്കണം.

   അപേക്ഷകര്‍ 15 വയസ്സെങ്കിലും പൂര്‍ത്തിയായവര്‍ ആയിരിക്കണം. എന്നാല്‍ 2021 സെപ്റ്റംബര്‍ 15 നുള്ളില്‍ 24 വയസ്സ് തികഞ്ഞവര്‍ അപേക്ഷിക്കാന്‍ അയോഗ്യരാണ്.

   എങ്ങനെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്

   സ്റ്റെപ്പ് 1 - ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ apprenticeshipinia.org സന്ദര്‍ശിക്കുക.

   സ്റ്റെപ്പ് 2 - നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളായ പേര്, മൊബൈല്‍ നമ്പര്‍, ജനന തീയ്യതി മുതലായവ നല്‍കി ഒരു അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്യുക.

   സ്റ്റെപ്പ് 3 - അപേക്ഷയ്ക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുക.

   സ്റ്റെപ്പ് 4 - ഭാവിയില്‍ ആവശ്യം വന്നാല്‍ ഉപയോഗിക്കുന്നതിനായി നിങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് ചെയ്ത് സൂക്ഷിക്കുക.

   തിരഞ്ഞെടുപ്പ് പ്രക്രിയ

   അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക്, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി യാതൊരു വിധത്തിലുമുള്ള എഴുത്തു പരീക്ഷ അല്ലങ്കില്‍ അഭിമുഖം/ വാക്കാലുള്ള പരീക്ഷ എന്നിവയെ അഭിമുഖീകരിക്കേണ്ടതില്ല. അപേക്ഷകരുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ എന്‍ഗേജ്‌മെന്റ് ഓഫ് ആക്ട് അപ്രന്റീസ് വിഭാഗം യോഗ്യരായവരുടെ പട്ടിക പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

   പത്താം ക്ലാസ് പരീക്ഷയില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് യോഗ്യതായവരുടെ പട്ടിക തയ്യാറാക്കുക. അപേക്ഷിച്ച ഏതെങ്കിലും തസ്തികകളിലേക്ക് അപേക്ഷകര്‍ തിരഞ്ഞെടുക്കപ്പെടുകയാണ് എങ്കില്‍ അത് അവരെ ഔദ്യോഗികമായി തന്നെ അറിയിക്കുന്നതായിരിക്കും. അപേക്ഷ സമര്‍ച്ചിച്ച സമയത്ത് നല്‍കിയ ഔദ്യോഗിക ഈമെയില്‍ വിലാസത്തിലായിരിക്കും ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള കോള്‍ ലെറ്റര്‍ അയക്കുക.

   ചിത്തരഞ്ചന്‍ ലോക്കോമോട്ടീവ് വര്‍ക്ക്സിലെ ജോലി ഒഴിവുകള്‍: 200 ഫിറ്റര്‍മാര്‍ 20 ടര്‍ണ്ണര്‍മാര്‍, 56 മെഷിനിസ്റ്റ്, 88 വെല്‍ഡര്‍മാര്‍, 112 ഇലക്ട്രീഷ്യന്മാര്‍, 4 എസി മെക്കാനിക്കുകള്‍, 12 പെയിന്റര്‍മാര്‍ എന്നിങ്ങനെയാണന്ന് ജാഗ്രന്‍ജോഷ് റിപ്പോര്‍ട്ട് ചെയ്യുന്നു.
   Published by:Jayashankar AV
   First published:
   )}