നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • എൻജിനീയറിംഗ് കഴിഞ്ഞവർക്ക് ഇഎസ് ഇ; 495 ഒഴിവുകൾ

  എൻജിനീയറിംഗ് കഴിഞ്ഞവർക്ക് ഇഎസ് ഇ; 495 ഒഴിവുകൾ

  എൻജിനീയർമാരുടെ സിവിൽ സർവീസസ് എന്നാണ് ഇഎസ്ഇ അറിയപ്പെടുന്നത്.

  Jobs

  Jobs

  • Share this:
   റെയിൽവെ ഉൾപ്പെടെ വിവിധ സർക്കാർ പൊതു മേഖലാ സ്ഥാപനങ്ങളിലെ എൻജീനീയറിംഗ് തസ്തികളിലേക്ക് വഴി തുറക്കുന്ന എൻജിനീയറിംഗ് സർവീസസ് എക്സാമിലേക്ക് യുപിഎസ് സി അപേക്ഷ ക്ഷണിച്ചു. 495 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. ഒക്ടോബർ 15 വരെ അപേക്ഷിക്കാം.

   www.upsconline.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

   അപേക്ഷ പിൻവലിക്കാനും അവസരമുണ്ട്. ഒക്ടോബർ 22 മുതൽ 28 വരെ ഓൺലൈൻ അപേക്ഷ പിൻവലിക്കാൻ അവസരമുണ്ട്. എന്നാൽ അപേക്ഷ ഫീസ് തിരികെ ലഭിക്കല്ല.

   also read:ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ചരിത്രമെഴുതി സാംസങ് ഗാലക്സി ഫോൾഡ്; വില 1.65 ലക്ഷം

   പ്രിലിമിനറി പരീക്ഷ: 2020 ജനുവരി 5ന്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. മെയിൻ പരീക്ഷ തിരുവനന്തപുരത്ത് എഴുതാം. അടുത്തഘട്ടമായി പഴ്സനാലിറ്റി ടെസ്റ്റുമുണ്ട്.

   കാറ്റഗറികൾ

   കാറ്റഗറി 1- സിവിൽ എൻജിനീയറിംഗ്

   കാറ്റഗറി 2-മെക്കാനിക്കൽ എൻജിനീയറിംഗ്

   കാറ്റഗറി 3- ഇലക്ട്രിക്കല്‍ എൻജിനീയറിംഗ്

   കാറ്റഗറി 4- ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്

   യോഗ്യത: എൻജിനീയറിംഗ് ബിരുദം അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഇന്ത്യയുടെ ഇൻസ്റ്റിറ്റ്യൂഷൻ പരീക്ഷകളുടെ സെഷൻ എ, ബി ജയം; ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷൻ എൻജിനീയേഴ്സ് ഇന്ത്യയുടെ ഗ്രാജുവേറ്റ് മെംബർഷിപ് പരീക്ഷ ജയം; എയ്റനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അസോഷ്യേറ്റ് മെംബർഷിപ്പ് പരീക്ഷ പാർട്ട് രണ്ടും മൂന്നും / സെക്ഷൻ എയും ബിയും ജയം; ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് റേഡിയോ എന്‍ജിനീയേഴ്സിൽ നിന്നും ഗ്രാജുവേറ്റ് മെംബർഷിപ്പ് പരീക്ഷ ജയം.

   മുകളിൽ പറഞ്ഞ യോഗ്യതഇല്ലാത്ത, എംഎസ്ഇ ബിരുദമുള്ളവർക്ക് ഇന്ത്യൻ നേവൽ ആർമമെന്റ് സർവീസ് (ഇലക്ട്രോണിക്സ് എൻജിനീയറിംഗ്) ഇന്ത്യൻ റേഡിയോ റെഗുലേറ്ററി സർവീസ് ഗ്രൂപ്പ് എ തസ്തികകളിലേക്ക് അപേക്ഷിക്കാം.

   നേവൽ ആർമമെന്റ് സർവീസ്
   (ഇലക്ട്രോണിക്സ് എൻജിനീയറിംഗ്)
   വയർലെസ് കമ്മ്യൂണിക്കേഷൻ ഇലക്ട്രോണിക്സ്, റേഡിയെ ഫിസിക്സ്/ റേഡിയോ എൻജിനീയറിംഗ് പ്രത്യേക വിഷയമായി പഠിച്ച് എംഎസ് സി/ തത്തുല്യം

   റേഡിയോ റെഗുലേറ്ററി സർവീസ്
   വയർലെസ് കമ്യൂണിക്കേഷൻ ഇലക്ട്രോണിക്സ്, റേഡിയോ ഫിസിക്സ്/ റേഡിയോ എൻജിനീയറിംഗ് പ്രത്യേക വിഷയമായി പഠിച്ച് എംഎസ് സി/ തത്തുല്യം. അല്ലെങ്കിൽ ഫിസിക്സ്/ റേഡിയോ കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ്/ടെലികമ്മ്യൂണിക്കേഷൻ പ്രത്യേക വിഷയമായി പഠിച്ച് സയൻസിൽ ബിരുദാനന്തര ബിരുദം.

   യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും നി ബന്ധനകൾക്കു വിധേയമായി അപേക്ഷിക്കാം. മികച്ച ശാരീരിക ക്ഷമത വേണം.

   പ്രായം ; 21-30( 2020 ജനുവരി ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും.) 1990 ജനുവരി 2നും 1999 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. അർഹരായവർക്ക് നിയമാനുസൃത ഇളവ്.

   First published:
   )}