നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • കിര്‍ത്താഡ്സില്‍ വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

  കിര്‍ത്താഡ്സില്‍ വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

  ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷകള്‍ അയയ്ക്കണം.

  News18 Malayalam

  News18 Malayalam

  • Share this:
   കോഴിക്കോട്: കിര്‍ടാഡ്സില്‍ വിവിധ പദ്ധതികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റിസര്‍ച്ച് അസോസിയേറ്റ്, ഫീല്‍ഡ് ഇന്‍വസ്റ്റിഗേറ്റര്‍, പ്രോജക്ട് ഫെല്ലോ, മ്യൂസിയം അസോസിയേറ്റ്, മ്യൂസിയം റിസര്‍ച്ച് അസോസിയേറ്റ്, റിസര്‍ച്ച് ഫെല്ലോ, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, റിസര്‍ച്ച് അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്.

   അപേക്ഷകള്‍ സെപ്റ്റംബര്‍ 20ന് വൈകിട്ട് അഞ്ചിനകം ഡയറക്ടര്‍, ഡയറക്ട്രേറ്റ് ഓഫ് കിര്‍ടാഡ്സ്, ചെവായൂര്‍ പി.ഒ, കോഴിക്കോട് 673017 എന്ന വിലാസത്തില്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ലഭിക്കണം. അപേക്ഷാ കവറിന് പുറത്ത് തസ്തിക ഏതാണെന്ന് രേഖപ്പെടുത്തണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷകള്‍ അയയ്ക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2356805 എന്ന നമ്പറില്‍ ബന്ധപ്പെടുക.

   NAAC | കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയ്ക്ക് 'നാക്' എ പ്ലസ് അക്രെഡിറ്റേഷൻ

   കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയ്ക്ക് നാഷണല്‍ അസെസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ (NAAC) 'എ പ്ലസ്' ലഭിച്ചു. പുതുക്കിയ നാക് അക്രഡിറ്റേഷന്‍ ഫ്രെയിംവര്‍ക്ക് പ്രകാരം 'എ പ്ലസ് ' ലഭിക്കുന്ന കേരളത്തിലെ ആദ്യ സര്‍വ്വകലാശാലയും രാജ്യത്തെ ആദ്യ സംസ്‌കൃത സര്‍വകലാശാലയുമായാണ് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല. നാലില്‍ 3.37 CGPA (ക്യുമുലേറ്റിവ് ഗ്രേഡ് പോയിന്റ് ആവറേജ് ) ലഭിച്ചാണ് സര്‍വ്വകലാശാല ഈ നേട്ടം കരസ്ഥമാക്കിയത്.

   അക്രെഡിറ്റേഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് സര്‍വ്വകലാശാലയ്ക്ക് മെച്ചപ്പെട്ട ഗ്രേഡ് ലഭിച്ചത്. സര്‍വകലാശാലയുടെ പഠന, അക്കാദമിക , ഭരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി അഞ്ചംഗ നാക് പിയര്‍ സംഘം സര്‍വകലാശാലയിലും സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. സര്‍വകലാശാല ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് ' A' ഗ്രേഡോ അതിനുമുകളില്‍ ഉള്ള ഗ്രേഡോ ലഭിക്കുന്നത്. 2014 ല്‍ നടത്തിയ ആദ്യ നാക് മൂല്യനിര്‍ണയത്തില്‍ സര്‍വകലാശാലയ്ക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു.

   മെച്ചപ്പെട്ട സി.ജി.പി.എ. സര്‍വകലാശാലയ്ക്ക് കൂടുതല്‍ ' റൂസ ' ഫണ്ടിംഗ് ലഭിക്കാനുള്ള വഴിയൊരുക്കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ് റൂസ .

   'മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും 'നാക് 'ന്റെ എ പ്ലസ് ഗ്രേഡ് നേടാനായതില്‍ സന്തോഷവും ചാരിതാര്‍ഥ്യവുമുണ്ടെന്ന് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ ഡോ ധര്‍മരാജന്‍ അടാട്ട് പറഞ്ഞു. ഐക്യുഎസി (IQAC), നാക് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി, സ്റ്റാറ്റിയൂട്ടറി സമിതിയിലെ അംഗങ്ങള്‍, അധ്യാപകര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ ഒത്തൊരുമയോടെയും ചിട്ടയായുമുള്ള പ്രവര്‍ത്തനങ്ങളാണ് നേട്ടം കൈവരിക്കാന്‍ തങ്ങളെ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   കവികുലഗുരു കാളിദാസ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയ പ്രൊഫസര്‍ ശ്രീനിവാസ വര്‍ഖേഡി ആയിരുന്നു നാക് പിയര്‍ സംഘത്തിന് നേതൃത്വം നല്‍കിയത്. അഞ്ചു വര്‍ഷത്തിലധികമായി സര്‍വകലാശാലയില്‍ മൂല്യനിര്‍ണയം നടന്നുകൊണ്ടിരിക്കുയായിരുന്നു. അതിന്റെ അവസാന ഘട്ടമെന്ന നിലയിലായിരുന്നു നാക് ടീമിന്റെ സന്ദര്‍ശനം.

   NEET 2021: എന്തുകൊണ്ടാണ് വിദ്യാർത്ഥികൾ നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്?

   മാസങ്ങളായി, ദേശീയതല മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് - NEET) നീട്ടിവയ്ക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. എന്നാൽ മെഡിക്കൽ പ്രവേശന പരീക്ഷ സെപ്റ്റംബർ 12ന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ വർഷം, പരീക്ഷാ നടത്തിപ്പ് സംഘടനയായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA), 13 വ്യത്യസ്ത ഭാഷകളിൽ പരീക്ഷ നടത്തുന്നത് ഉൾപ്പെടെ പരീക്ഷയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ ഓൺലൈനായി പരീക്ഷ തീയതി മാറ്റി വയ്ക്കാത്തതിൽ ഇപ്പോഴും പ്രതിഷേധം ശക്തമാണ്. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ കൊറോണയ്ക്കും രോഗം പിടിപെടാനുള്ള ഭയത്തിനും അതീതമാണ്.

   വിദ്യാർത്ഥികൾ ഉയർത്തിക്കാട്ടുന്ന ഒരു പ്രധാന പ്രശ്നം, നീറ്റ് പരീക്ഷാ തീയതികൾ മറ്റ് പരീക്ഷകൾക്കൊപ്പമാണ് എന്നാണ്. "#DelayNEETUG" എന്ന ഹാഷ് ടാഗിലാണ് വിദ്യാർത്ഥികൾ പരീക്ഷ നീട്ടിവയ്ക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. സിബിഎസ്ഇ സ്വകാര്യ പരീക്ഷകളും ഐസിഎആർ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാന, ദേശീയ തല യുജി പ്രവേശന പരീക്ഷകളും നീറ്റ്-യുജി പരീക്ഷ തീയതികൾക്കിടയിലാണ് വരുന്നത്. ICAR സെപ്റ്റംബർ 13ന് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. MHT CET 2021 സെപ്റ്റംബർ 4 മുതൽ 10 വരെ നടക്കും. CoMEDK സെപ്റ്റംബർ 14ന് തന്നെയാണ് നടക്കുന്നത്.

   പരീക്ഷയ്ക്ക് രണ്ട് മാസം മുമ്പ് പുതിയ പരീക്ഷാ പാറ്റേൺ പ്രഖ്യാപിച്ചതിനാൽ തയ്യാറെടുപ്പിന് കൂടുതൽ സമയം ആവശ്യമാണെന്നും ചിലർ ചൂണ്ടിക്കാട്ടി. പുതിയ സ്കീം അനുസരിച്ച്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ നാല് വിഭാഗങ്ങളിൽ നിന്ന് 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടായിരിക്കും. 200ൽ, വിദ്യാർത്ഥികൾ ഏതെങ്കിലും 180 ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്. 2021 ജൂലൈയിൽ പരീക്ഷാ പാറ്റേണിലെ മാറ്റം പ്രഖ്യാപിച്ചപ്പോൾ, പുതിയ പാറ്റേൺ ഉപയോഗിക്കുന്നതിന് കുറച്ച് സമയം കൂടി ആവശ്യമുള്ളതിനാൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു

   മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടാകുകയും ഇന്റർനെറ്റ് ബന്ധം തടസ്സപ്പെടുകയും ചെയ്തു. അതിനാൽ, ഈ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾക്ക് NEET-UG അപേക്ഷാ ഫോം പൂരിപ്പിക്കാൻ കഴിഞ്ഞില്ല. അപേക്ഷകൾ സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്നും അഭ്യർത്ഥനകൾ ഉയർന്നിരുന്നു.

   പരീക്ഷയ്ക്ക് രണ്ട് മാസം മുമ്പ് പ്രഖ്യാപിച്ച പുതിയ പേപ്പർ പാറ്റേണാണ് വിദ്യാർത്ഥികൾ ഉയർത്തിക്കാട്ടുന്ന മറ്റൊരു പ്രശ്നം. പുതിയ പരീക്ഷാ പാറ്റേൺ അനുസരിച്ച് തയ്യാറെടുക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും അവർ പറയുന്നു.

   പരീക്ഷയ്ക്ക് മൂന്ന് ദിവസം മുമ്പ് അഡ്മിറ്റ് കാർഡുകൾ നൽകുന്നതിനാൽ വിദൂര സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് പരീക്ഷയെഴുതാൻ കഴിയാതെ വന്നേക്കാം. കാരണം അവർക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ അനുവദിച്ച പരീക്ഷാ സെന്ററിൽ എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം ക്രമീകരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും ചിലർ പറയുന്നു. ഈ വർഷം ഏകദേശം 16 ലക്ഷം വിദ്യാർത്ഥികൾ നീറ്റ്-യുജി പരീക്ഷയെഴുതുന്നുണ്ട്.
   Published by:Jayashankar AV
   First published: