തിരുവനന്തപുരം: കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എംടെക് ഡിഫന്‍സ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.ഡിആര്‍ഡിഒയും എഐസിടിഇയും സംയുകത്മായാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. എന്‍ജിനിയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദമോ അല്ലെങ്കില്‍ എന്‍ജിനിയറിങ് ബിരുദത്തോടൊപ്പം ഗേറ്റ് യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 24 ആണ്.http://admissions.cusat.ac.in/mtech എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04842862321 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Delhi University | ഡൽഹി സർവകലാശാല പുതിയ കോഴ്സുകൾ തുടങ്ങുന്നു; സീറ്റുകളുടെ എണ്ണവും കൂടും
ഡല്‍ഹി സര്‍വകലാശാല കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉള്ക്കൊള്ളിയ്ക്കുന്നതിനായി പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നു. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് (എന്‍ഇപി) അനുസൃതമായാണ് പുതിയ കോഴ്സുകള്‍ അവതരിപ്പിക്കുന്നത്. സര്‍വകലാശാലയുടെ അംഗീകൃത കോളേജുകളില്‍ ബിരുദ (യുജി) തലത്തിലും ബിരുദാനന്തര (പിജി) തലത്തിലും കോഴ്സുകള്‍ കൊണ്ടുവരുന്നതിനും ആലോചനകളുണ്ട്.
ഹന്സ്രാജ് കോളേജില്‍ പുതിയ പദ്ധതിയോട് അനുബന്ധിച്ച് അവരുടെ ബിരുദ വിഷയങ്ങളില്‍ 50 മുതല്‍ 80 സീറ്റുകള്‍ വരെ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ രണ്ട് വിഷയങ്ങള്‍ പുതിയതായി ചേര്‍ക്കാനും അവര്‍ പദ്ധതിയിടുന്നുണ്ട്. ബിഎ (ഹോണേഴ്സ്) ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനും, ബിഎ (ഹോണേഴ്സ്) സംഗീതവുമാണ് പുതിയതായി കൊണ്ടു വരുന്ന കോഴ്സുകള്‍. രണ്ടിലും 30 സീറ്റുകള്‍ വീതമാണ് ഉണ്ടാവുക. ഡല്‍ഹി സര്‍വകലാശാലയുടെ സായാഹ്ന കോളേജായ സാക്കിര്‍ ഹുസൈന് കോളേജ് തങ്ങളുടെ പരിധി15ല്‍ നിന്നും 40 ലേക്ക് ഉയര്‍ത്തി. മൊത്തം കണക്കില്‍ പ്രവേശന സീറ്റുകളുടെ എണ്ണം 600ല്‍ കൂടുതലാകാനാണ് സാധ്യത. ഇത് ഇപ്പോഴുള്ള 69,554 സീറ്റും കഴിഞ്ഞുള്ളതാണ്.മറ്റ് കോളേജുകളായ ദയാല്‍ സിങ്ങ് കോളേജ് (സായാഹ്ന കോളേജ്), ശ്യാം ലാല്‍ കോളേജ്, ജാനകി ദേവി മെമ്മോറിയല്‍ കോളേജ്, ഭാരതി കോളേജ് തുടങ്ങിയവയും തങ്ങളുടെ പുതിയ അധ്യയന വര്‍ഷത്തില്‍ പാഠ്യ കോഴ്സില്‍ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
അതേ സമയം, രാമാനുജന് കോളേജ് പ്രവര്‍ത്തന ഗവേഷണ കോഴ്സ് വിഭാഗത്തില്‍ ഒരു ബിഎസ്സി കോഴ്സ് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.ദേഷ്ബന്ധു കോളേജ്, ഭാരതി കോളേജ്, അതിഥി മഹാവിദ്യാലയ തുടങ്ങിയവര്‍, 40 സീറ്റുകളുമായി ബിരുദ കോഴ്സുകള്‍ കൊണ്ടു വരാനാണ് ലക്ഷ്യമിടുന്നത്. 12 വിദ്യാര്‍ത്ഥികളുടെ ബാച്ചുമായി എംഎ ഇംഗ്ലീഷ് കോഴ്സ് അവതരിപ്പിക്കാനാണ് വിവേകാനന്ദാ കോളേജ് പദ്ധതിയിടുന്നത്. കൂടാതെ പിജിഡിഎവി സായാഹ്ന കോളേജ് ബിഎ ഇംഗ്ലീഷും, എംഎ ഹിന്ദിയും പുതിയതായി അവതരിപ്പിക്കുന്നു. രണ്ടിലും യഥാക്രമം 40ും 16ും സീറ്റുകളാണ് ലഭ്യമാകുക.പുതിയ പഠനപദ്ധതികള്‍ക്ക് ഇതിനോടകം തന്നെ ഡല്‍ഹി സര്‍വകലാശാലയുടെ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ സര്‍വ്വകലാശാലയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ അംഗീകാരം കൂടി ലഭിക്കുന്നതിനായി കാത്തു നില്‍ക്കുകയാണ്. 2022ലെ അക്കാദമിക വര്‍ഷം മുതല്‍ 2020ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനാണ് സര്‍വകലാശാല പദ്ധതിയിടുന്നത്. നിലവില്‍,ഡല്‍ഹി സര്‍വ്വകലാശാലയ്ക്ക് തങ്ങളുടെ 63 അംഗീകൃത കോളേജുകളില്‍ എല്ലാം ചേര്‍ത്ത് ബിരുദ പഠനങ്ങള്‍ക്കായി ഏകദേശം 70,000 സീറ്റുകളാണ് ഉള്ളത്. ഈ വര്‍ഷം ബിരുദ പഠനങ്ങള്‍ക്കായി 4,38,696 വിദ്യാര്‍ത്ഥികളാണ് ഡെല്‍ഹി സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഡെല്‍ഹി കോളേജ് ഓഫ് ആര്‍ട്ട്സ്, ഡല്‍ഹി സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിക്കുന്ന സര്‍വകലാശാലയായ ഡല്‍ഹി അംബേദ്ക്കര്‍ സര്‍വകലാശാലയിലേക്ക് (എയുഡി) മാറ്റാനും സാധ്യതയുണ്ട്. ബിരുദ, ബിരുദാനന്തര വിഷയങ്ങളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ഡല്‍ഹി സര്‍വ്വകലാശാല ഓഗസ്റ്റ് 31ന് അടച്ചിരുന്നു. ആദ്യത്തെ മെറിറ്റ് ലിസ്റ്റ് ഒക്ടോബര്‍ 1 ന് പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. കട്ട്ഓഫ് 100 ശതമാനം എത്തുമെന്നും അനുമാനിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cochin university, Cusat