• HOME
 • »
 • NEWS
 • »
 • career
 • »
 • ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ രണ്ടു വര്‍ഷ എം.എഡ്. കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ രണ്ടു വര്‍ഷ എം.എഡ്. കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 11.10.2021 ആണ്‌

 • Share this:
  തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ 2021-22 അധ്യയന വര്‍ഷത്തേക്കുളള രണ്ടു വര്‍ഷ എം.എഡ്. കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷാഫോറം കോളേജ് ഓഫീസില്‍ നിന്നും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ വിതരണം ചെയ്യുന്നതാണ്. അപേക്ഷാ ഫോറത്തിന്റെ വില 55 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 11.10.2021. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2323964 എന്ന നമ്പറില്‍ ബന്ധപ്പെടണം.

  ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ രണ്ടു വര്‍ഷ എം.എഡ്. കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

  സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സര്‍ക്കാര്‍ ഫൈന്‍ ആര്‍ട്സ് കോളജുകളില്‍ ബി.എഫ്.എ. ഡിഗ്രി കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷിക്കാം.തിരുവനന്തപുരം, മാവേലിക്കര, ത്യശൂര്‍ കോളേജുകളില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

  പ്രവേശന പ്രോസ്പെക്ടസും, ഓണ്‍ലൈനായി അപേക്ഷകള്‍ അയയ്ക്കുന്നതിനുളള മാര്‍ഗ നിര്‍ദ്ദേശങ്ങളും http://admissions.dtekerala.gov.in എന്ന ലഭ്യമാണ്. പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ നേടിയവര്‍ക്ക് അപേക്ഷസമര്‍പ്പിക്കാം. പൊതുവിഭാഗത്തിലുളള അപേക്ഷകര്‍ക്ക് അപേക്ഷാഫീസ് 300 രൂപയും, പട്ടികജാതി പട്ടിക വര്‍ഗക്കാരായ അപേക്ഷകര്‍ക്ക് അപേക്ഷാഫീസ് 150 രൂപയുമാണ ഫീസ്. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഒക്ടോബര്‍ ഏഴ് ആണ്. സെപ്റ്റംബര്‍ 22 മുതലാണ് കോഴ്‌സുകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയിരുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2561313 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കുക

  Kerala Digital University നൂതന സാങ്കേതികവിദ്യകളിലെ MSc Tech കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍

  കേരള ഡിജിറ്റല്‍ സര്‍വകലാശാല പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 6ന് നടക്കും. എം ടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, എംടെക് ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, എം എസ് സി എക്കോളജി, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇ ഗവെര്‍ണന്‍സില്‍ പി ജി ഡിപ്ലോമ എന്നീ കോഴ്‌സുകളുടെ സംവരണ സീറ്റുകള്‍ ഉള്‍പ്പടെ ഒഴിവുള്ള സീറ്റുകളിലേക്കാണ് അഡ്മിഷന്‍ നടക്കുന്നത്.

  നാലാം വ്യവസായ വിപ്ലവം സൃഷ്ടിക്കുന്ന സാധ്യതകള്‍ മനസിലാക്കി തയ്യാറാക്കിയ നൂതന ടെക്‌നോളജിയിലുള്ള പി ജി കോഴ്‌സുകളാണ് ടെക്‌നോസിറ്റി ആസ്ഥാനമാക്കി പ്രവൃത്തിക്കുന്ന ഡിജിറ്റല്‍ സര്‍വകലാശാലയുടെ പ്രത്യേകത. എം ടെക് കോഴ്‌സുകളെല്ലാം എ ഐ സി ടി ഇ അംഗീകാരമുള്ളവയാണ്. കമ്പ്യൂട്ടര്‍ വിഷന്‍, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ് എന്നിങ്ങനെ അനേകം മേഖലകളില്‍ നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും വിധമാണ് എംടെക് കമ്പ്യൂട്ടര്‍ സയന്‍സ് തയ്യാറാക്കിയിരിക്കുന്നത്. സൈബര്‍ സെക്യൂരിറ്റി, ഐഓടി അടിസ്ഥാനമാക്കിയുള്ള സൈബര്‍ ഫിസിക്കല്‍ സിസ്റ്റംസ് എന്നിങ്ങനെ രണ്ടു പ്രധാന ശാഖകളാണ് ഇതിലുള്ളത്.

  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹാര്‍ഡ്വെയര്‍, സിഗ്‌നല്‍ പ്രോസസ്സിംഗ് ആന്‍ഡ് ഓട്ടോമേഷന്‍ എന്നീ മേഖലകളിലാണ് എംടെക് ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. വി എല്‍ എസ് ഐ, ബോര്‍ഡ് ഡിസൈന്‍, ഇന്റലിജന്റ് ഐഓടി, ചിപ്പ് ഡിസൈന്‍, സെന്‍സറുകളുടെ ഡിസൈന്‍ എന്നിവയിലുള്ള പ്രായോഗിക പരിശീലനവും ഈ കോഴ്സിന്റെ പ്രത്യേകതയാണ്.

  പുതിയ കാലഘട്ടത്തില്‍ ആവശ്യമേറെയുള്ള സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്‌സ്, മെഷീന്‍ ഇന്റലിജന്‍സ്, ജിയോസ്പേഷ്യല്‍ അനലിറ്റിക്‌സ് എന്നീ നാലു മേഖലകളിലെ സ്‌പെഷ്യലൈസേഷനാണ് എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സിലുള്ളത്. കാലാവസ്ഥാ വ്യതിയാനം ലോകവ്യാപകമായി ചര്‍ച്ചചെയ്യുന്ന കാലത്ത് ഏറെ സാധ്യതകള്‍ തുറന്നിടുന്നതാണ് എക്കോളജിക്കല്‍ ഇന്‍ഫോമാറ്റിക്‌സില്‍ സ്പെഷലൈസേഷനുള്ള എം എസ് സി എക്കോളജി കോഴ്‌സ്.

  സര്‍വകലാശാല ഏറ്റെടുക്കുന്ന പ്രോജക്ടുകളുടെ ഭാഗമാകാനും അതിലൂടെ സ്‌റ്റൈപന്‍ഡ് നേടാനും മൂന്നാം സെമസ്റ്റര്‍ മുതല്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാത്ത, എന്നാല്‍ അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കാന്‍ സര്‍വകലാശാല നല്‍കുന്ന മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. 'ഗേറ്റ്' (GATE) പാസായവര്‍ക്ക് എഐടിസിഇ (AICTE)യുടെ പി ജി സ്‌കോളര്‍ഷിപ്പിനും അര്‍ഹതയുണ്ടാകും.

  ഇന്‍ഡസ്ടറി 4.0 സൃഷ്ടിക്കുന്ന സാധ്യതകള്‍ മനസിലാക്കിയാണ് കേരള സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ടെക്‌നോപാര്‍ക് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്‌റ് ഇന്‍ കേരളയെ (IIITM-K) ഡിജിറ്റല്‍ സര്‍വകലാശാലയായി ഉയര്‍ത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സാങ്കേതിക വിദ്യകളില്‍ പ്രായോഗിക പരിശീലനം നേടാന്‍ സര്‍വകലാശാലയുടെ ഇന്നവേഷന്‍ സെന്ററുകളായ തിങ്ക്യുബേറ്റര്‍, കേരള ബ്ലോക്ക്‌ചെയിന്‍ അക്കാദമി എന്നിവയിലൂടെ സാധിക്കുന്നു.

  വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ മനസ്സിലുള്ള ആശയത്തെ പ്രോഡക്റ്റ് ആക്കി മാറ്റാന്‍ രാജ്യത്തെ ഏറ്റവും വലിയ ഹാര്‍ഡ്വെയര്‍ ഇന്‍ക്യൂബേറ്ററായ മേക്കര്‍ വില്ലജ് അവസരം നല്‍കുന്നു. രാജ്യത്തെ തന്നെ മികച്ച ലാബ്, കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യം എന്നിവയും ക്യാമ്പസ്സിലുണ്ട്. വിശദ വിവരങ്ങള്‍ക്ക്, സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക https://duk.ac.in/admission. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി ഒക്ടോബര്‍ 4 ഉച്ചക്ക് 2 മണി വരെ.
  Published by:Jayashankar AV
  First published: