നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • Block chain | കേരള ബ്ലോക്ക്ചെയിന്‍ അക്കാദമിയുടെ സര്‍ട്ടിഫൈഡ് ബ്ലോക്ക്ചെയിന്‍ അസ്സോസിയേറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

    Block chain | കേരള ബ്ലോക്ക്ചെയിന്‍ അക്കാദമിയുടെ സര്‍ട്ടിഫൈഡ് ബ്ലോക്ക്ചെയിന്‍ അസ്സോസിയേറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

    ബ്ലോക്ക്‌ചെയിന്റെ അടിസ്ഥാന കാര്യങ്ങള്‍, പ്രധാന ഘടകങ്ങള്‍ എന്നിവയെക്കുറിച്ച് അറിവ് നല്‍കുന്ന രീതിയിലാണ് ഈ കോഴ്‌സ് തയ്യാറാക്കിയിരിക്കുന്നത്

    kerala Blockchain Academy

    kerala Blockchain Academy

    • Share this:
      തിരുവനന്തപുരം: കേരള ബ്ലോക്ക്‌ചെയിന്‍ അക്കാദമി നടത്തുന്ന സെര്‍ട്ടിഫൈഡ് ബ്ലോക്ക്‌ചെയിന്‍ അസ്സോസിയേറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. തുടക്കകാര്‍ക്ക് ബ്ലോക്ക്‌ചെയിന്റെ അടിസ്ഥാന കാര്യങ്ങള്‍, പ്രധാന ഘടകങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായ അറിവ് നല്‍കുന്ന രീതിയിലാണ് ഈ 30-മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സ് തയ്യാറാക്കിയിരിക്കുന്നത്.

      ഇന്‍സ്ട്രക്ടര്‍ നയിക്കുന്ന ക്ലാസ്സുകളിലൂടെ ബ്ലോക്ക്‌ചെയിന്‍, അതിന്റെ ചരിത്രം പരിണാമം, ബ്ലോക്ക്‌ചെയിന്‍ വഴിയുള്ള കൈമാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് അറിവുകള്‍ നേടാം.

      ബിറ്റ്‌കോയിന്‍, ഏതേറിയം, ഹൈപ്പര്‍ലെഡ്ജര്‍, കോര്‍ഡ, ബ്ലോക്ക്‌ചെയിന്റെ വ്യാവസായിക ഉപയോഗങ്ങള്‍ എന്നിവയും കോഴ്‌സിന്റെ ഭാഗമാണ്. ബ്ലോക്ക്‌ചെയിന്‍ മേഖലയില്‍ കരിയറിനും തുടര്‍പഠനത്തിനും സഹായകരമായ രീതിയില്‍ ഒരു അടിസ്ഥാനമിടാന്‍ കോഴ്‌സ് പ്രയോജനപ്പെടും. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി അധിഷ്ഠിതമായ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.

      പ്രതിദിനം ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സ് നവംബര്‍ 15 ന് ആരംഭിച്ച് 19 ന് അവസാനിക്കും. വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്ക് ശനി -ഞായര്‍ ദിവസങ്ങളില്‍ മാത്രമുള്ള കോഴ്‌സില്‍ പങ്കെടുക്കാം. ഇത് നവംബര്‍ 20 ന് ആരംഭിച്ച് ഡിസംബര്‍ 18 ന് അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രെജിസ്‌ട്രേഷനും https://admission.kba.ai/.

      സൈനികർക്ക് വിദൂരവിദ്യാഭ്യാസം; കശ്മീർ സർവകലാശാലയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് കരസേന

      കശ്മീര്‍ (Kashmir)താഴ്വരയില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ക്ക്(Soldiers) വിദൂര വിദ്യാഭ്യാസ സംവിധാനത്തിന്റെ സഹായത്തോടെ കോഴ്സുകള്‍ ലഭ്യമാക്കുന്നതിനായി ഇന്ത്യന്‍ ആര്‍മി(Indian Army) കശ്മീര്‍ സര്‍വകലാശാലയുമായി തിങ്കളാഴ്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

      Also Read - പൊതുമേഖല ബാങ്കുകളില്‍ 1828 സ്‌പെഷലിസ്റ്റ് ഓഫീസര്‍; നവംബര്‍ 23 വരെ അപേക്ഷിക്കാം

      സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ തലത്ത് അഹമ്മദ്, കരസേനയുടെ ചിനാര്‍ കോര്‍പ്‌സിന്റെ ജനറല്‍ കമാന്‍ഡിങ് ഓഫീസര്‍ ലെഫ്നന്റ് ജനറല്‍ ഡി പി പാണ്ഡെ എന്നിവര്‍ ചേര്‍ന്ന് കശ്മീര്‍ സര്‍വകലാശാലയിലെ ഗാന്ധി ഹാളില്‍ വെച്ചാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചതെന്ന് പ്രതിരോധസേനയുടെ വക്താവ് അറിയിച്ചു. കശ്മീരില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ക്ക് വിദൂര വിദ്യാഭ്യാസത്തിലൂടെ കോഴ്സുകള്‍ വാഗ്ദാനം ചെയ്യാനുള്ള അവസരം സൃഷ്ടിക്കപ്പെട്ടത് സര്‍വകലാശാലയെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

      'ധാരണാപത്രം വിഭാവനം ചെയ്യുന്നതുപോലെ, കശ്മീരില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്ക് ഇനി കശ്മീര്‍ സര്‍വകലാശാലയുടെ കീഴിലുള്ള വിദൂര വിദ്യാഭ്യാസ ഡയറക്റ്ററേറ്റ് വാഗ്ദാനം ചെയ്യുന്ന വിവിധ കോഴ്സുകള്‍ തിരഞ്ഞെടുത്ത് പഠിക്കാന്‍ കഴിയും. ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ്, രണ്ട് വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സ് എന്നിവയെല്ലാം സൈനികര്‍ക്ക് പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ കഴിയും', പ്രതിരോധസേനയുടെ വക്താവ് അറിയിച്ചു.

      നിലവില്‍ കരസേനയിലെ ഭടന്മാര്‍ക്ക് പഠിക്കാന്‍ കഴിയുന്ന 18 കോഴ്സുകള്‍ സര്‍വകലാശാല ലഭ്യമാക്കുന്നുണ്ട് എന്നും വൈകാതെ ഈ കോഴ്സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ധാരണാപത്രത്തില്‍ ഔദ്യോഗികമായി ഒപ്പുവെച്ചതിന് ശേഷം സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കശ്മീര്‍ സര്‍വകലാശാലയുടെ പ്രധാനപ്പെട്ട മൂല്യങ്ങളെക്കുറിച്ചും കശ്മീരിലെ നിയുക്ത ഭടന്മാര്‍ക്ക് പ്രയോജനപ്രദമാകാന്‍ പോകുന്ന ഈ ധാരണാപത്രത്തിന്റെ പ്രസക്തിയെക്കുറിച്ചും പ്രൊഫസര്‍ അഹമ്മദ് പ്രത്യേകം പരാമര്‍ശിച്ചു.
      Published by:Karthika M
      First published:
      )}