• HOME
  • »
  • NEWS
  • »
  • career
  • »
  • APPLICATIONS ARE INVITED FOR THE MASTER PROGRAM AT THE NATIONAL MUSEUM INSTITUTE OF ART CONSERVATION

നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട് കണ്‍സര്‍വേഷനില്‍ മാസ്റ്റേഴ്സ് പ്രോഗ്രാമിന് അപേക്ഷിക്കാം

വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ന്യൂഡല്‍ഹിലെ
    നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട്
    കണ്‍സര്‍വേഷനില്‍ വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

    എം.എ ഹിസ്റ്ററി ഓഫ് ആര്‍ട്സ്

    യോഗ്യത 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം
    സോഷ്യല്‍ സയന്‍സ്,അര്‍ട്‌സ് പശ്ചത്തലം ഉണ്ടായിരിക്കണം

    എം എ കണ്‍സര്‍വേഷന്‍

    50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, എന്‍ജിയറിങ്, ആ്ര്‍ക്കിടെക്ചര്‍, എന്നിവയില്‍ ബിരുദം അല്ലങ്കില്‍ പ്ലസ്റ്റു സയന്‍സ് വിഭാഗത്തില്‍ പാസ്സായ ഹിസറ്ററി, ജ്യോഗ്രഫി, ആന്ത്രാപ്പോളജി ആര്‍ക്കിയോളജി എന്നി വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം പാസ്സായവര്‍ക്കും അപേക്ഷിക്കാം.

    എം എ മ്യൂസിയോളജി

    ആര്‍സ്, സയന്‍സ്, ഹ്യുമാനിറ്റിസ് വിഭാഗത്തില്‍ ബിരുദവും ഹിസ്റ്ററി ഓഫ് അര്‍ട്ട് അല്ലങ്കില്‍ ബന്ധപ്പെട്ട വിഷയങ്ങളിലെ പിജി ഡിപ്ലോമയോ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ജയിച്ചിരിക്കണം.

    കൂടുതല്‍ വിവരങ്ങള്‍ക്ക് www.nmi.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

    ഡൽഹി സർവ്വകലാശാലയിലെവിവിധ ബിരുദ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം: ഈ രേഖകൾ ആവശ്യം


    .

    ഡി.യുവിന്റെ ഓദ്യോഗിക വൈബ്‌സൈറ്റ് വഴിയാണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2021-22 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ബ്രോഷര്‍ സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    മെറിറ്റ് അടിസ്ഥാനത്തിലാണ് ഡിയു അണ്ടര്‍ ഗ്രാഡ്വേറ്റ് കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ നല്‍കുക. പ്ലസ്റ്റു പരീക്ഷയില്‍ പ്രധാനപ്പെട്ട നാല് വിഷയങ്ങളില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് കട്ടോഫ് നിശ്ചയിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡിയുവിന് കീഴിലുള്ള മുഴുവന്‍ കോളേജുകളിലേക്കുമായി ഒറ്റ അഡ്മിഷന്‍ ഫോമായിരിക്കും ഇത്തവണ ഉണ്ടാവുക.

    ഡിയു അഡ്മിഷന്‍2021: അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍

    അപേക്ഷിക്കുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥികള്‍ താഴെ പറയുന്ന രേഖകള്‍ കൈയ്യില്‍ സൂക്ഷിക്കേണ്ടതാണ്.

    - പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുടെ സ്‌കാന്‍ ചെയ്ത കോപ്പി

    - അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥിയുടെ ഒപ്പിന്റെ സ്‌കാന്‍ ചെയ്ത കോപ്പി

    - ജനന തിയ്യതിയുള്ള പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റിന്റെയോ മാര്‍ക്ക് ലിസ്റ്റിന്റെയോ സ്വയം സാക്ഷ്യപ്പെടുത്തിയ സ്‌കാന്‍ ചെയ്ത കോപ്പി

    - പ്ലസ്റ്റുവിന്റെ ഒരിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെയോ അല്ലെങ്കില്‍ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റിന്റെയോ കോപ്പി

    - അവസാനം പഠിച്ച സ്ഥാപനത്തില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ്- അവസാനം പഠിച്ച സ്ഥാപനത്തില്‍ നിന്നുള്ള ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റോ (ടിസി) അല്ലെങ്കില്‍ മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്

    - SC/ST/PwD/CW/KM സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ (ഈ പട്ടികയില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്)

    - OBC സര്‍ട്ടിഫിക്കറ്റ് (ഈ പട്ടികയില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്)

    - EWS സര്‍ട്ടിഫിക്കറ്റ് (ഈ പട്ടികയില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്)

    - സ്‌പോര്‍ട്‌സ് / ECA സര്‍ട്ടിഫിക്കറ്റുകള്‍ (ഈ പട്ടികയില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്) )

    - നിര്‍ബന്ധമായ ഇംഗ്ലിഷ് കോഴ്‌സ് പൂര്‍ത്തിയാക്കാത്ത വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വരെ ഇംഗ്ലിഷ് സെക്കന്റ് ലാംഗ്വേജ് ആയി പാസായിട്ടുണ്ട് എന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കേണ്ടതുണ്ട്.

    - കേന്ദ്രീകൃത രെജിസ്‌ട്രേഷന്‍ നന്പറോടു കൂടിയുള്ള യൂനിവേഴ്‌സിറ്റി ഓണ്‌ലൈന്‍ രെജിസ്‌ട്രേഷന്‍ ഫോമിന്റെ സ്‌കാന്‍ ചെയ്ത കോപ്പി.ഏതെങ്കിലും വിദ്യാര്‍ത്ഥിക്ക് ഒന്നിലധികം കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ വേറെ ഫീസടക്കേണ്ടതാണ്.

    ഡി.യുവിലെ മിക്ക കോഴ്‌സുകളിലേക്കും മെറിറ്റ് അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ നല്‍കുന്നതെങ്കിലും ചില കോഴ്‌സുകള്‍ക്കായി സര്‍വ്വകലാശാല പ്രത്യേക പ്രവേശന പരീക്ഷ (DUET) 2021 നടത്താറുണ്ട്. ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയായ NTAയാണ് ഈ പരീക്ഷ നടത്തുക. ഫിസിയോതെറാപ്പി, ഒക്കുപ്പേഷനല്‍ തെറാപ്പി, പ്രോസ്‌തെറ്റിക്‌സ് ആന്റ് ഓര്‍ത്തോടിക്‌സ്, ഫിസിയോതെറാപ്പിയില്‍ ബിരുദാനന്തര ബിരുദം എന്നീ കോഴ്‌സുകള്‍ക്കാണ് പ്രവേശന പരീക്ഷയുള്ളത്. ഓണ്‍ലൈനായിട്ടാണ് പരീക്ഷ നടക്കുക. എന്നാല്‍ പരീക്ഷ തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
    Published by:Jayashankar AV
    First published:
    )}