• HOME
 • »
 • NEWS
 • »
 • career
 • »
 • തിരുവനന്തപുരം ഗവ.എന്‍ജിനിയറിങ് കോളേജ് ബര്‍ട്ടന്‍ഹില്‍ നടത്തുന്ന ഇന്റര്‍ഡിസിപ്ലിനറി ട്രാന്‍സ്ലേഷണല്‍ എം.ടെക്: `ഒക്ടോബര്‍ 16 വരെ അപേക്ഷിക്കാം

തിരുവനന്തപുരം ഗവ.എന്‍ജിനിയറിങ് കോളേജ് ബര്‍ട്ടന്‍ഹില്‍ നടത്തുന്ന ഇന്റര്‍ഡിസിപ്ലിനറി ട്രാന്‍സ്ലേഷണല്‍ എം.ടെക്: `ഒക്ടോബര്‍ 16 വരെ അപേക്ഷിക്കാം

ഒക്ടോബര്‍ 16നകം അപേക്ഷ സമര്‍പ്പിക്കണം

 • Share this:
  തിരുവനന്തപുരം:എ.പി.ജെ.അബ്ദുല്‍കലാം ടെക്നോളജിക്കല്‍ സര്‍വകലാശാലയുടെ കീഴില്‍ തിരുവനന്തപുരം ഗവ.എന്‍ജിനിയറിങ് കോളേജ് ബര്‍ട്ടന്‍ഹില്‍ നടത്തുന്ന ഇന്റര്‍ഡിസിപ്ലിനറി ട്രാന്‍സ്ലേഷണല്‍ എന്‍ജിനിയറിങ് എം.ടെക്. കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവര്‍ക്കും അപേക്ഷിക്കാം. സാമൂഹിക പ്രതിബദ്ധതയും പുത്തന്‍ ആശയങ്ങള്‍ സ്വാംശീകരിക്കാനുള്ള ചേതനയുമാണ് കോഴ്സിന്റെ സവിശേഷതകള്‍.ഒക്ടോബര്‍ 16നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tplc.gecbh.ac.in / www.gecbh.ac.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍ 7736136161/ 9995527866.

  ഒടുവിൽ PSC തെറ്റുതിരുത്തി; വ്യാജസമ്മത പത്രത്തിന്റെ പേരിൽ ജോലി നിഷേധിച്ച ശ്രീജയ്ക്ക് നിയമനം തിരികെ നൽകി

  വ്യാജ സമ്മത പത്രത്തിന്റെ പേരിൽ ജോലി നിഷേധിച്ച പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി എസ് ശ്രീജയ്ക്ക് പി എസ് സി നിയമനം തിരികെ നൽകി. കോട്ടയം പി എസ് സി ഓഫീസിൽ എത്തി ശ്രീജ നിയമന ഉത്തരവ് സ്വീകരിച്ചു. കോട്ടയം ജില്ലാ പി എസ് സി ഓഫീസർ പി ഷൈലജ കുമാരിയാണ് ശ്രീജയ്ക്ക് ഉത്തരവ് കൈമാറിയത്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ ആണ് നിയമനം നൽകിയിരിക്കുന്നത്.

  പി എസ് സി നിയമന ഉത്തരവ് നൽകിയതിൽ ഏറെ സന്തോഷമുണ്ടെന്ന് ശ്രീജ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നന്ദി പറയുകയാണ്. ഏറെ സന്തോഷകരമായ സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. പ്രായപരിധി കഴിഞ്ഞതിനാൽ ഇനി ഒരു ജോലിയും ചെയ്യാനാകാത്ത സാഹചര്യമായിരുന്നു നിലവിലുള്ളത്. ജീവിതത്തിൽ ജോലി ഇല്ലാത്തതിനാൽ ആത്മഹത്യയുടെ വക്കിലായിരുന്നു എന്നും ശ്രീജ മാധ്യമങ്ങളോട് പറഞ്ഞു.

  ജോലി വേണ്ടെന്ന വ്യാജ സമ്മതപത്രം ശ്രീജയുടെ പേരിൽ നൽകിയതാണ് ഏറെ  വിവാദമായിരുന്നത്. എന്നാൽ സമ്മതപത്രം കൊല്ലം മൈനാഗപ്പള്ളി സ്വദേശിനിയായ മറ്റൊരു എസ് ശ്രീജയുടെ പേരിലായിരുന്നു. സംഭവത്തിൽ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോട്ടയം ജില്ലയിലെ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് നിയമനത്തിനായി   2016 ഓഗസ്റ്റ് 27 പരീക്ഷ എഴുതിയാണ് മല്ലപ്പള്ളി സ്വദേശിനി എസ് ശ്രീജ 233 -മത് റാങ്ക് നേടിയത്. എന്നാൽ മറ്റൊരു സർക്കാർ ജോലിയുള്ളതിനാൽ ഈ നിയമനം ആവശ്യമില്ലെന്ന് കാട്ടി 2020 സെപ്റ്റംബർ 11 ന് പി എസ് സി കോട്ടയം ജില്ലാ ഓഫീസിലേക്ക്  സത്യപ്രസ്താവന  വന്നതാണ് മല്ലപ്പള്ളി സ്വദേശി ശ്രീജക്ക് നിയമനം നഷ്ടമാകാൻ കാരണമായത്. എന്നാൽ കൊല്ലം മൈനാഗപ്പള്ളി തോട്ടുമുഖം തോട്ടുകരവിള തെക്കേതിൽ എസ്ശ്രീ ജ ആണ് ഈ സത്യവാങ്മൂലം അയച്ചത്. ഈ സംഭവം പുറത്തുവന്നതോടെയാണ് തെറ്റ് തിരുത്താൻ പി എസ് സി തയാറായത്.

  Also Read- ആദ്യ റാങ്കുകാർ വനിതകൾ; കെ.എ.എസ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു

  പി എസ് സി ഓഫീസിൽ ഗുരുതരമായ വീഴ്ചകൾ വന്നിട്ടുണ്ട് എന്ന്  അന്വേഷണത്തിൽ വ്യക്തമായിരുന്നു. കുളത്തൂർ  ശ്രീജയുടെ ഫോട്ടോയും മേൽവിലാസവും ഒപ്പും ഒത്തു നോക്കി ഉറപ്പ് വരുത്തേണ്ടത് കോട്ടയത്തെ ജില്ലാ പി സ് സി ഓഫീസ് അധികൃതരുടെ ഉത്തരവാദിത്തമായിരുന്നു. എന്നാൽ അതിൽ വീഴ്ചവന്നതാണ് രേഖകളിൽ ഇല്ലാതിരുന്നിട്ടും കൊല്ലത്തെ വിലാസത്തിൽ ശ്രീജയ്ക്ക് മറുപടി പോകാൻ കാരണം. മാത്രമല്ല കൊല്ലം സ്വദേശിനി ശ്രീജ ഈ പരീക്ഷ എഴുതിയിരുന്നില്ല എന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. കൊല്ലം സ്വദേശിയായ ശ്രീജയുടെയും മല്ലപ്പള്ളി സ്വദേശിനിയുടെയും പേരും ജനനത്തീയതിയും ഒന്ന് തന്നെയായിരുന്നു. ഇതാണ് പ്രതിസന്ധികൾക്ക് ഒരു കാരണം.

  റാങ്ക് പട്ടികയിൽ ഉള്ള ജോലിയുള്ളവരെ കണ്ടെത്തി ഒഴിവാക്കാൻ കത്ത് വാങ്ങി പി എസ് സിക്ക്  നൽകുക ഉദ്യോഗാർഥികളുടെ പതിവാണ്. മുൻപ് നൽകിയ അഡ്വൈസ് മെമ്മോകളിലെ മേൽവിലാസം വെബ്സൈറ്റിൽ നിന്ന്  കണ്ടുപിടിച്ച് ആളെ സമീപിക്കുകയാണ് റാങ്കിൽ പിന്നിലുള്ളവർ ചെയ്യുക. അത്തരത്തിൽ കണ്ടെത്തിയതാണ് കൊല്ലത്തെ ശ്രീജയെ. റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ നിന്ന് ലഭിച്ച മേൽവിലാസത്തിലാണ് കരുനാഗപ്പള്ളി പതാരം സ്വദേശിയും 312 -മത് റാങ്കുകാരനുമായ   സനിൽ കെ. പിള്ള കുന്നത്തൂർ താലൂക്ക് ഓഫീസിലെ ശ്രീജയെ സമീപിക്കുന്നത്. കൊല്ലം സ്വദേശിനി ശ്രീജ സ്ഥിരമായി പരീക്ഷ എഴുതാറുണ്ടായിരുന്നു. തന്റെ പേരാണ് പട്ടികയിൽ എന്ന് കരുതി മറ്റൊരാൾക്ക് അവസരം നൽകാമെന്ന വിശ്വാസത്തിലുമാണ് ഇങ്ങനെ ചെയ്തതെന്ന് ഇവർ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശിനി ശ്രീജ പി എസ് സിക്ക് കത്ത് നൽകിയിരുന്നു.
  Published by:Jayashankar AV
  First published: