നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു: ഒക്ടോബര്‍ 27 വരെ അവസരം

  ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു: ഒക്ടോബര്‍ 27 വരെ അവസരം

  ഓണ്‍ലൈനായി ഒക്ടോബര്‍ 27 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.

  • Share this:
   ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ ട്രെയിനി എഞ്ചിനീയര്‍, പ്രോജക്ട് എഞ്ചിനീയര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ഒക്ടോബര്‍ 27 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.

   ഒഴിവുകള്‍

   ട്രെയിനി എഞ്ചിനീയര്‍ 55

   പ്രോജക്ട് എഞ്ചിനീയര്‍ തസ്തികയില്‍ 33

   ട്രെയിനി എഞ്ചിനീയര്‍ തസ്തികയിലേക്ക് 200 രൂപയും പ്രോജക്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് www.bel-india.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.ജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ക്ക് 866678549, 8866678559 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

   PRD | സംയോജിത വികസന വാര്‍ത്താ ശൃംഖല (പ്രിസം) പദ്ധതി; മാധ്യമ പ്രവര്‍ത്തകരെ പി.ആര്‍.ഡി വിളിക്കുന്നു

   വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല (പ്രിസം) പദ്ധതിയ്ക്കായി 20 സബ് എഡിറ്റര്‍, 76 ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് 19 കണ്ടന്റ് എഡിറ്റര്‍ എന്നിവരുടെ പാനല്‍ രൂപീകരിക്കുന്നതിനായി അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു. അപേക്ഷ സി-ഡിറ്റിന്റെ careers.cdit.org എന്ന വെബ് സൈറ്റ് മുഖേന ഓണ്‍ലൈനായി 2021 ഒക്ടോബര്‍ 17-ാം തീയതിയ്ക്ക് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്.

   അപേക്ഷകന്റെ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യേണ്ടതാണ്. ജില്ലാടിസ്ഥാനത്തിലും ഡയറക്ടറേറ്റിലുമാണ് പാനല്‍ രൂപീകരിക്കുന്നത്. ഒരു വര്‍ഷമാണ് പാനലിന്റെ കാലാവധി. തൃപ്തികരമായ നിലവാരം പുലര്‍ത്താത്തവരെ പാനലില്‍ നിന്നും ഒഴിവാക്കുന്നതാണ്. സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളുണ്ടെങ്കില്‍ അതിലേയ്ക്കും അപേക്ഷിക്കാം. അതേസമയം, സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ ഒന്നില്‍ മാത്രമേ അപേക്ഷിക്കാനാകൂ.

   യോഗ്യത

   a) സബ് എഡിറ്റര്‍ : ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം/പി.ആര്‍/മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ്/മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം ജേര്‍ണലിസം ബിരുദാനന്തര ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. പത്ര ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.

   b) ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്: ഏതെങ്കിലും വിഷയത്തില്‍ ബിരുദവുംജേര്‍ണലിസം/പി.ആര്‍/മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും. അല്ലെങ്കില്‍ ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ്/മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം. പത്ര ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.

   c) കണ്ടന്റ് എഡിറ്റര്‍: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം/പി.ആര്‍/മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും. അല്ലെങ്കില്‍ ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ്/മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം. പത്ര- ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമ വിഭാഗങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. സമൂഹ
   മാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷനില്‍ പരിചയം ഉണ്ടാവണം. ഡിസൈനിംഗില്‍ പ്രവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന.

   III പ്രായപരിധി : 35 വയസ് (നോട്ടിഫിക്കേഷന്‍ നല്‍കുന്ന തീയതി കണക്കാക്കി)

   IV പരമാവധി പ്രതിമാസ പ്രതിഫലം/ആനുകൂല്യം

   സബ് എഡിറ്റര്‍ : 21780/- രൂപ കണ്ടന്റ് എഡിറ്റര്‍ : 17940/-രൂപ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് : - 15940/- രൂപ

   തിരഞ്ഞെടുപ്പ് രീതി

   എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പാനല്‍ പട്ടിക തയ്യാറാക്കുന്നത്. എഴുത്തു പരീക്ഷ ജില്ലാ അടിസ്ഥാനത്തിലും ഇന്റര്‍വ്യൂ റീജിയണല്‍ അടിസ്ഥാനത്തിലുമായിരിക്കും നടത്തുന്നത്. കണ്ടന്റ് എഡിറ്ററുടെ പരീക്ഷ ഓണ്‍ലൈന്‍ മുഖാന്തരമായിരിക്കും.
   Published by:Jayashankar AV
   First published: