• HOME
  • »
  • NEWS
  • »
  • career
  • »
  • മഹാത്മാ ഗാന്ധി ദേശീയ ഫെലോഷിപ്പ് പരിപാടിയിലേക്ക് വിദ്യാർഥികളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു

മഹാത്മാ ഗാന്ധി ദേശീയ ഫെലോഷിപ്പ് പരിപാടിയിലേക്ക് വിദ്യാർഥികളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു

ഐഐഎമ്മുകളിലെ ക്ലാസ് റൂം അനുഭവങ്ങൾക്കൊപ്പം, ജില്ലാതല സാമ്പത്തിക വ്യവസ്ഥകളുമായി ഇടപഴകാനും അതുവഴി നൈപുണ്യ വികസനം, രൂപീകരണം എന്നിവ പ്രോത്സാഹിപ്പിക്കാനുമുതകുന്ന ഒരു അപൂർവ്വ അവസരമാണ് ഇത്.

News18 Malayalam

News18 Malayalam

  • Share this:
ന്യൂഡൽഹി: രാജ്യത്തെ 9 ഐഐഎം-കളുമായി സഹകരിച്ചുകൊണ്ട് മഹാത്മ ഗാന്ധി ദേശീയ ഫെല്ലോഷിപ്പ് പരിപാടി 2021-23 സംഘടിപ്പിക്കുന്നതായി നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം അറിയിച്ചു.
കോഴിക്കോട്, അഹമ്മദാബാദ്, ബംഗളൂരു, ജമ്മു, ലക്നൗ, നാഗ്പൂർ, റാഞ്ചി, ഉദയ്പൂർ, വിശാഖപട്ടണം ഐഐഎം-കളാണ് പരിപാടിയിൽ മന്ത്രാലയവുമായി സഹകരിക്കുന്നത്.

ഐഐഎമ്മുകളിലെ ക്ലാസ് റൂം അനുഭവങ്ങൾക്കൊപ്പം, ജില്ലാതല സാമ്പത്തിക വ്യവസ്ഥകളുമായി ഇടപഴകാനും അതുവഴി നൈപുണ്യ വികസനം, രൂപീകരണം എന്നിവ പ്രോത്സാഹിപ്പിക്കാനുമുതകുന്ന ഒരു അപൂർവ്വ അവസരമാണ് ഇത്.

താഴെപ്പറയുന്ന യോഗ്യതകൾ ഉള്ള വിദ്യാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്:

* ഇന്ത്യൻ പൗരൻ ആയിരിക്കണം

* അപേക്ഷ സമർപ്പിക്കുന്ന സമയത്തെ പ്രായം 21നും 30നും ഇടയിൽ ആയിരിക്കണം

* ഏതെങ്കിലും അംഗീകൃത സർവകലാശാലകളിൽ നിന്ന് ഉള്ള ബിരുദം

* മൂന്നു വർഷം വരെയുള്ള ജോലി പരിചയം അഭിലഷണീയം

* ഔദ്യോഗിക പ്രാദേശിക ഭാഷയിൽ നൈപുണ്യം നിർബന്ധമാണ്

താല്പര്യമുള്ള വിദ്യാർത്ഥികൾ https://www.iimb.ac.in/mgnf/ എന്ന സൈറ്റിൽ 2021 മാർച്ച് 27 നോ അതിനു മുൻപായോ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

അതേസമയം കോവിഡ് മഹാമാരിയെ തുടർന്ന് 260 മില്യണിൽ അധികം വിദ്യാർത്ഥികളുള്ള ഇന്ത്യയിലെ സ്കൂളുകൾ 2020 മാർച്ച് മുതൽ അടച്ചു പൂട്ടി. ചില സംസ്ഥാനങ്ങളിൽ സ്കൂളുകൾ ഉയർന്ന ക്ലാസുകൾക്കായി മാത്രം ആരംഭിച്ചെങ്കിലും ഒരു വർഷത്തോളമായി ഇന്ത്യയിലെ സ്കൂളുകൾ അടച്ചു പൂട്ടിയിരിക്കുകയാണ്. ഈ കാലയളവിൽ, കുട്ടികളുടെ വിദ്യാഭ്യാസം തുടരാൻ രണ്ട് തരത്തിലുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഓൺലൈൻ വിദ്യാഭ്യാസവും, മൊഹല്ലകളിൽ നടക്കുന്ന ക്ലാസുകളും. എന്നാൽ, യഥാർത്ഥ ക്ലാസുകൾക്ക് പകരമാകാൻ ഈ പരിഹാരങ്ങൾക്ക് ഒന്നുമായിട്ടില്ല.

ഓൺലൈൻ വിദ്യാഭ്യാസം അടിസ്ഥാനപരമായി ഫലപ്രദമല്ല. രാജ്യത്തെ കുട്ടികളിൽ ബഹുഭൂരിപക്ഷത്തിനും ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. ഓൺലൈൻ ക്ലാസുകളുടെ ആവേശം കഴിഞ്ഞ വർഷത്തേതിനേക്കാൾ ഇപ്പോൾ വളരെ കുറഞ്ഞതായാണ് റിപ്പോർട്ടികൾ.

കുട്ടികൾക്ക് നേരിട്ടുള്ള വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കുകയും ഓൺ‌ലൈൻ ക്ലാസുകളുടെ കാര്യക്ഷമതയില്ലായ്മയെ തിരിച്ചറിയുകയും ചെയ്തുകൊണ്ട്, പല സംസ്ഥാന സർക്കാരുകളും കുട്ടികൾ താമസിക്കുന്ന സ്ഥലങ്ങളോട് ചേർന്ന് തുറന്ന ക്ലാസുകൾ സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. മാതൃകാപരമായി തന്നെ പല സർക്കാർ സ്കൂൾ അധ്യാപകരും ഈ കർത്തവ്യം കൃത്യമായി നിർവ്വഹിക്കുന്നുമുണ്ട്. 2020 നവംബർ, ഡിസംബർ മാസങ്ങളിലാണ് മൊഹല്ല ക്ലാസുകൾ ആരംഭിച്ചത്.

'വീട്ടിലേക്ക് തിരിച്ചു വരൂ, പക വീട്ടി തീർക്കാനുണ്ട്' - ജയിൽ ചാടിയ പ്രതി മലാലയെ ഭീഷണിപ്പെടുത്തിയത് ഇങ്ങനെ

കുട്ടികൾക്ക് പഠനനഷ്ടം സംഭവിച്ചത് രണ്ട് തരത്തിലാണ്. ആദ്യത്തേത് ഈ കാലയളവിൽ അവർ പഠിക്കേണ്ട കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞില്ല. അതായത് 2020-21 കാലഘട്ടത്തിൽ. രണ്ടാമതായി, സ്കൂളുകൾ അടച്ചപ്പോൾ കുട്ടികൾ മുൻ ക്ലാസുകളിൽ പഠിച്ച കാര്യങ്ങൾ പോലും മറന്നു. ആദ്യത്തെ പഠനനഷ്ടം വളരെ വ്യക്തമാണ്. രണ്ടാമത്തെ പഠനനഷ്ടത്തെ അക്കാഡമിക് റിഗ്രഷൻ എന്നാണ് വിളിക്കുന്നത്. അതായത്, നാലാം ക്ലാസിൽ എത്തിയ കുട്ടി ഒരു വർഷം മുഴുവൻ സ്കൂളിൽ പോകാതിരുന്നാൽ മൂന്നാം ക്ലാസ്സിൽ പഠിച്ച കാര്യങ്ങളുമായും കുട്ടിക്ക് ബന്ധം നഷ്ടപ്പെടും. അതിനാൽ പഠനത്തിന്റെ ഭൂരിഭാഗവും കുട്ടി മറക്കും. ‘അക്കാദമിക് റിഗ്രഷൻ’ എന്ന പ്രതിഭാസം വേനൽ അവധിക്കാലത്ത് നടക്കാറുണ്ട്. ഇതിനെ 'സമ്മർ സ്ലൈഡ്' എന്നാണ് വിളിക്കുന്നത്.
Published by:Anuraj GR
First published: