നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • കെല്‍ട്രോണ്‍ അക്കൗണ്ടിംഗ് കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

  കെല്‍ട്രോണ്‍ അക്കൗണ്ടിംഗ് കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

  കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ഡിപ്ലോമ വിവിധ അക്കൗണ്ടിംഗ് കോഴ്സുകിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • Share this:
   കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ഡിപ്ലോമ വിവിധ അക്കൗണ്ടിംഗ് കോഴ്സുകിലേക്ക് അപേക്ഷ ക്ഷണിച്ചു.

   കേഴ്സുകള്‍-യോഗ്യത

   1)കമ്പ്യൂട്ടറൈസ്ഡ് ഫിനാല്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത്  പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്

   യോഗ്യത: പ്ലസ് ടു

   കാലാവധി :8 മാസം

   2)പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിംഗ്

   യോഗ്യത: എസ്.എസ്.എല്‍.സി

   കാലാവധി: 7 മാസം

   3)ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ്

   യോഗ്യത : പ്ലസ് ടു

   കാലാവധി:6 മാസം

   4)കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്

   യോഗ്യത:എസ്.എസ്.എല്‍.സി

   കാലാവധി:3 മാസം

   ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍, ഹൈബ്രിഡ്, എന്നീ രീതികളില്‍ പഠിക്കാന്‍ അവസരം

   പഠന കേന്ദ്രങ്ങള്‍-തിരുവനന്തപുരം-പാളയം, കടമ്പാട്ടുകോണം, കൊല്ലം, ആലപ്പുഴ-ചെങ്ങന്നൂര്‍, ഇടുക്കി-തൊടുപുഴ, മലപ്പുറം- പെരിന്തല്‍മണ്ണ, കുറ്റിപ്പുറം, കോഴിക്കോട്, കണ്ണൂര്‍-തളിപ്പറമ്പ്.

   കൂടുതല്‍ വിവരങ്ങള്‍ക്ക് 9072592417, 9072592412, 9188665545. എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

   നാഷണൽ ഡിഫൻസ്, നേവൽ അക്കാദമി പ്രവേശനം:വനിതകൾക്കും അപേക്ഷിക്കാം


   ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമയിലേക്കും പ്രവേശിക്കാൻ വനിതകൾക്കും അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസാണ് യോഗ്യത. 15 -18 പ്രായമുള്ള അവിവാഹിതരായ വനിതകളാണ് അപേക്ഷിക്കേണ്ടത്.

   upsconline.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അടുത്ത മാസം എട്ടാണ് അവസാന തീയ്യതി. നവംബർ 14 നാണ് പ്രവേശന പരീക്ഷ.

   കശാപ്പ് പഠിക്കണോ? ശാസ്ത്രീമായി തന്നെ; പ്ലസ് ടു കഴിഞ്ഞവർക്ക് അവസരം

   കശാപ്പ് പഠിക്കണോ?... ശാസ്ത്രീയമായി കശാപ്പ് പഠിക്കാനും തൊഴിൽനേടാനും ഇപ്പോൾ അവസരം ഒരുങ്ങുന്നു. കൃഷിവകുപ്പിന്റെ കീഴിൽ കണ്ണൂർ പാട്യത്ത് പ്രവർത്തിക്കുന്ന സെന്റർ ഫോർ ബയോ റിസോഴ്‌സ് ആൻഡ് അഗ്രികൾച്ചർ റിസർച്ചിലാണ് രണ്ട് സെമസ്റ്ററുകളുള്ള ബുച്ചറി സ്ളോട്ടർ ഹൗസ് മാനേജ്‌മെന്റ് ആൻഡ് മീറ്റ് പ്രോസസിങ് കോഴ്‌സ് പുതുതായി തുടങ്ങുന്നത്. പ്ലസ് ടു പാസായ 30 വയസിൽ താഴെയുള്ളവർക്ക് കോഴ്സിൽ ചേരുന്നതിനായി അപേക്ഷിക്കാം. നിലവിൽ വെറ്ററിനറി സർവകലാശാലയിൽ കശാപ്പിൽ ശാസ്ത്രീയ പരിശീലനം നൽകുന്നുണ്ട്.

   നിലവിൽ കശാപ്പ് ശാലകൾ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് മിക്കയിടങ്ങളിലും പ്രവർത്തിക്കുന്നത്. അറവുശാലകളിൽ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതാണ് ഇതിന് പ്രധാന കാരണം. രോഗബാധയില്ലാത്ത കന്നുകാലികളെയാണ് കശാപ്പുചെയ്യുന്നതെന്ന് ഉറപ്പാക്കുന്നുമില്ല. ഇറച്ചിവെട്ടുകാർ രോഗബാധിതരാകാനുള്ള സാധ്യതയും കൂടുന്നുണ്ട്. മറ്റു കന്നുകാലികൾ രോഗബാധിതരാകാനും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലെ അറവ് ഇടയാക്കുന്നുണ്ട്. മാംസം ശരിയായരീതിയിൽ കൈകാര്യം ചെയ്യപ്പെടാത്തതിനാൽ കഴിക്കുന്നവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നു. മാംസാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി വഴിയരികിലും മറ്റും തള്ളുന്നതും കടുത്ത ആരോഗ്യഭീഷണിയുണ്ടാക്കുന്നുണ്ട്.

   ശാസ്ത്രീയമായി അറവുനടത്തിയാൽ അവശിഷ്ടങ്ങളെ മൂല്യവർധിത ഉത്പന്നങ്ങളാക്കിമാറ്റി നേട്ടമുണ്ടാക്കാനാകും. കാലികളുടെ രക്തം, തുകൽ, എല്ല്, മറ്റ് ശരീരഭാഗങ്ങൾ എന്നിവ ശരിയായ രീതിയിൽ സംസ്കരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കാനാകും. ഇതിനുള്ള സംവിധാനങ്ങളും പരിശീലനം ലഭിച്ചവരും സംസ്ഥാനത്ത് കുറവായതിനാൽ തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സംസ്കരണശാലകളിലേക്ക് അറവുമാലിന്യങ്ങൾ കയറ്റി അയയ്ക്കുകയാണ്.
   Published by:Jayashankar AV
   First published:
   )}