നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • സ്‌കോള്‍ കേരള :ഡി.സി.എ കോഴ്‌സ് ഏഴാം ബാച്ച് പ്രവേശനത്തിന് ഒക്ടോബര്‍ 11 മുതല്‍ അപേക്ഷിക്കാം

  സ്‌കോള്‍ കേരള :ഡി.സി.എ കോഴ്‌സ് ഏഴാം ബാച്ച് പ്രവേശനത്തിന് ഒക്ടോബര്‍ 11 മുതല്‍ അപേക്ഷിക്കാം

  എസ്.എസ്.എല്‍.സി അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ യോഗ്യതയുള്ള ആര്‍ക്കും പ്രായപരിധി ഇല്ലാതെ അപേക്ഷിക്കാവുന്നതാണ്.

  • Share this:
   തിരുവനന്തപുരം:പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് ഏഴാം ബാച്ചില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ യോഗ്യതയുള്ള ആര്‍ക്കും പ്രായപരിധി ഇല്ലാതെ അപേക്ഷിക്കാവുന്നതാണ്. ഒക്ടോബര്‍ 11 മുതല്‍ www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

   ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒന്നോ രണ്ടോ ഘട്ടങ്ങളായി പൂര്‍ത്തിയാക്കാവുന്നതാണ്. വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ എന്റര്‍ ചെയ്ത് ഫീസ് അടയ്ക്കാനുള്ള രീതി (ഓണ്‍ലൈന്‍/ ഓഫ്ലൈന്‍) തെരഞ്ഞെടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ മോഡില്‍ ഫീസ് ഒടുക്കിയവര്‍ ഒന്നാം ഘട്ടത്തിലും ഓഫ് ലൈന്‍ മോഡില്‍ ഫീസ് ഒടുക്കിയവര്‍ രണ്ടു ഘട്ടങ്ങളിലുമായാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. ഓഫ്ലൈന്‍ മോഡ് തെരഞ്ഞെടുക്കുന്നവര്‍ക്ക് ചെലാന്‍ ജനറേറ്റ് ചെയ്ത് പ്രിന്റ് എടുക്കുന്നതുവരെയാണ് ഒന്നാംഘട്ടം. ജനറേറ്റ് ചെയ്ത ചെലാന്‍ ഉപയോഗിച്ച് ഏതെങ്കിലും പോസ്റ്റാഫീസില്‍ ഫീസ് ഓടുക്കിയശേഷം ഫീസ് അടച്ച തിയതി, പോസ്റ്റാഫീസിന്റെ പേര്, ഫീസ് അടയ്ക്കുമ്പോള്‍ പോസ്റ്റാഫീസില്‍ നിന്നും ലഭിക്കുന്ന രസീതിലെ ഇന്‍വോയിസ് നമ്പര്‍ എന്നിവ രേഖപ്പെടുത്തിയശേഷം അപേക്ഷ കണ്‍ഫോം ചെയ്ത് പ്രിന്റ് എടുക്കുന്നതുവരെയാണ് രണ്ടാംഘട്ടം. ഫീസ് ഒടുക്കിയ ചെലാനിലെ/ ഓണ്‍ലൈന്‍ രസീതിലെ നിര്‍ദ്ദിഷ്ട വിവരങ്ങള്‍ രേഖപ്പെടുത്തി അപേക്ഷ കണ്‍ഫോം ചെയ്താല്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് ലഭ്യമാകുന്നതാണ്.

   കോഴ്സ് കാലാവധി ആറ് മാസം (ആകെ 240 മണിക്കൂര്‍) ആണ്. 5300 രൂപയാണ് കോഴ്സ് ഫീസ്. ഇത് രണ്ടു ഗഡുക്കളായും അടയ്ക്കാവുന്നതാണ്. പിഴ കൂടാതെ നവംബര്‍ 10 വരെയും 60 രൂപ പിഴയോടെ നവംബര്‍ 17 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ സ്പീഡ്/ രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗം എത്തിക്കേണ്ടതാണ്. രജിസ്ട്രേഷനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും കൈപുസ്തകത്തിനും സ്‌കോള്‍-കേരള വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ 0471-2342950, 2342271, 2342369 എന്നി ഫോണ്‍ നമ്പറുകളില്‍ നിന്നും ലഭിക്കുമെന്ന് വൈസ് ചെയര്‍മാന്‍ അറിയിച്ചു.

   West Central Railway അപ്രന്റീസ് ആകണോ? വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 2226 ഒഴിവ്

   വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലെ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2226 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒക്ടോബര്‍ 11 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.നവംബര്‍ 10 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

   യോഗ്യത

   50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പാസായ,നിശ്ചിത ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുള്ള 15 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാക്കാം.

   100 രൂപയാണ് ഫീസ്.പട്ടക ജാതി, പട്ടിക വര്‍ഗം, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും  wcr.indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

   DU Admissions 2021| ഡൽഹി യൂണിവേഴ്സിറ്റി: ആദ്യ കട്ട് ഓഫിൽ തന്നെ 60,000ത്തിലധികം അപേക്ഷകൾ, രണ്ടാം ലിസ്റ്റ് ഉടൻ

   ഡല്‍ഹി സര്‍വകലാശാലയിലെ ആദ്യ കട്ട് ഓഫ് ലിസ്റ്റിന് കീഴിലുള്ള പ്രവേശനത്തിനായി 60,000 ത്തിലധികം അപേക്ഷകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതില്‍ 27,000ലധികം വിദ്യാര്‍ത്ഥികള്‍ ഫീസ് അടച്ചു. പ്രവേശനത്തിനുള്ള ഫീസ് അടയ്‌ക്കേണ്ട അവസാന ദിനം ഇന്നാണ്. കോളേജുകള്‍ അപേക്ഷകള്‍ അംഗീകരിക്കുന്നതിനുള്ള അവസാന ദിനം ഇന്നലെയായിരുന്നു.

   സര്‍വകലാശാല പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്, മൂന്ന് ദിവസത്തിനിടെ 60,904 അപേക്ഷകള്‍ ലഭിച്ചു. വ്യാഴാഴ്ച 14,205 അപേക്ഷകള്‍ അംഗീകരിച്ചു. 27,006 വിദ്യാര്‍ത്ഥികള്‍ പണമടച്ചു. ഹിന്ദു കോളേജില്‍ 956 സീറ്റുകളിലേക്ക് രണ്ടായിരത്തോളം അപേക്ഷകള്‍ ലഭിച്ചുവെന്നും മിക്കവാറും എല്ലാ കോഴ്‌സുകളിലേയ്ക്കുമുള്ള പ്രവേശനം രണ്ടാം കട്ട് ഓഫ് ലിസ്റ്റോട് കൂടി അവസാനിപ്പിക്കുമെന്നും പ്രിന്‍സിപ്പല്‍ അഞ്ജു ശ്രീവാസ്തവ പറഞ്ഞു.

   പൊളിറ്റിക്കല്‍ സയന്‍സ് (ഓണേഴ്‌സ്), ഹിസ്റ്ററി (ഓണേഴ്‌സ്), ഹിന്ദി (ഓണേഴ്‌സ്), ബിഎ ഫിലോസഫി (ഓണേഴ്‌സ്) മുതലായവയിലേക്കും മിക്കവാറും എല്ലാ സയന്‍സ് കോഴ്‌സുകളിലേക്കുമുള്ള പ്രവേശനം ഉടന്‍ അവസാനിപ്പിക്കും. ബിഎ (ഓണേഴ്‌സ്) ഇക്കണോമിക്‌സ്, ബികോം (ഓണേഴ്‌സ്) എന്നിവയില്‍ മാത്രമേ സീറ്റുകള്‍ അവശേഷിക്കുന്നുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

   മിറാന്‍ഡ ഹൗസില്‍ ഏകദേശം 1,600 അഡ്മിഷനുകള്‍ പൂര്‍ത്തിയായെന്നും ഫീസ് അടച്ചതിനുശേഷം മാത്രമേ അന്തിമ ചിത്രം വ്യക്തമാകൂ എന്നും പ്രിന്‍സിപ്പല്‍ ഡോ.ബിജലക്ഷ്മി നന്ദ പറഞ്ഞു.

   പൊളിറ്റിക്കല്‍ സയന്‍സ് (ഓണേഴ്‌സ്), കെമിസ്ട്രി (ഓണേഴ്‌സ്), ഫിസിക്‌സ് (ഓണേഴ്‌സ്), സുവോളജി (ഓണേഴ്‌സ്) എന്നിവയ്ക്കുള്ള രണ്ടാമത്തെ കട്ട് ഓഫ് ലിസ്റ്റ് കോളേജ് പ്രസിദ്ധീകരിക്കില്ല. അതേസമയം സോഷ്യോളജി (ഓണേഴ്‌സ്), ഹിസ്റ്ററി തുടങ്ങിയ കോഴ്‌സുകളില്‍ സീറ്റുകള്‍ അവശേഷിക്കുന്നുണ്ടെന്ന് കമല നെഹ്റു കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കല്‍പന ഭകുനി പറഞ്ഞു. പേയ്മെന്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

   ''ഈ വര്‍ഷം, സംവരണ വിഭാഗങ്ങള്‍ക്കുള്ള സീറ്റുകള്‍ വേഗത്തില്‍ നിറയുന്നതാണ് കാണുന്നതെന്നും അതേസമയം റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റുകളില്‍ അപേക്ഷകരുടെ എണ്ണം കുറയുന്നുണെന്നും രണ്ടാമത്തെയും മൂന്നാമത്തെയും കട്ട് ഓഫ് ലിസ്റ്റുകളില്‍ റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റുകള്‍ നികത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും'' ഭകുനി പറഞ്ഞു.

   പൊളിറ്റിക്കല്‍ സയന്‍സ് (ഓണേഴ്‌സ്), ഇക്കണോമിക്‌സ് (ഓണേഴ്‌സ്), മാത്തമാറ്റിക്‌സ് (ഓണേഴ്‌സ്), സോഷ്യോളജി (ഓണേഴ്‌സ്), ഹിന്ദി (ഓണേഴ്‌സ്) എന്നീ കോഴ്‌സുകള്‍ക്കാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്. ബിഎ ജേര്‍ണലിസം, ഫിലോസഫി കോഴ്‌സുകള്‍ക്ക് അപേക്ഷകര്‍ കുറവായിരുന്നുവെന്നും കല്‍പന ഭകുനി കൂട്ടിച്ചേര്‍ത്തു.

   ആര്യഭട്ട കോളേജില്‍ ഇതുവരെ 301 പ്രവേശനങ്ങളാണ് നടന്നത്. ഹന്‍സ്രാജ് കോളേജില്‍ സയന്‍സ് കോഴ്സുകളിലേക്ക് 457 പേരുടെ പ്രവേശനവും ആര്‍ട്സ് ആന്‍ഡ് കൊമേഴ്സ് കോഴ്സുകളിലേക്ക് 403 പേരുടെ പ്രവേശനവും പൂര്‍ത്തിയായി. ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സില്‍ ആകെ 70 പ്രവേശനങ്ങള്‍ പൂര്‍ത്തിയായി.

   മഹാരാജ അഗ്രസേന്‍ കോളേജില്‍ 574 അപേക്ഷകള്‍ ലഭിക്കുകയും 211 വിദ്യാര്‍ത്ഥികള്‍ ഫീസ് അടക്കുകയും 161 അപേക്ഷകള്‍ അംഗീകരിക്കുകയും ചെയ്തു. 192 അപേക്ഷകള്‍ നിരസിച്ചു.
   Published by:Jayashankar AV
   First published:
   )}