നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • കേരള കലാമണ്ഡലത്തിന്റെ ഫെലോഷിപ്പിന് ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം

  കേരള കലാമണ്ഡലത്തിന്റെ ഫെലോഷിപ്പിന് ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം

  ദിവാകരന്‍ നായര്‍ സ്മാരക സൗഗന്ധിക പുരസ്‌കാരം, ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍ എന്‍ഡോവ്‌മെന്റ് എന്നിവയാണ് എൻഡോവ്മെന്റ് വിഭാഗത്തിൽപ്പെട്ടത്.

  • Share this:
   കേരള കലാമണ്ഡലം നല്‍കിവരുന്ന ഫെല്ലോഷിപ്പ്-അവാര്‍ഡ്- എന്‍ഡോവ്‌മെന്റുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ക്ലാസിക്കല്‍ കലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച രണ്ട് കലാകാരന്‍ /കലാകാരി എന്നിവര്‍ക്ക് സമ്മാനിക്കുന്നതാണ് ഫെലോഷിപ്പ് നല്‍കുക. കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, ചുട്ടി, കൂടിയാട്ടം, മോഹിനിയാട്ടം, തുള്ളല്‍, കര്‍ണ്ണാടകസംഗീതം, മൃദംഗം, നട്ടുവാങ്കം, പഞ്ചവാദ്യം, കലാഗ്രന്ഥം, ഡോക്യുമെന്ററി, സമഗ്ര സംഭാവന പുരസ്‌കാരം, യുവ പ്രതിഭ അവാര്‍ഡ്, മുകുന്ദ രാജ സ്മൃതി പുരസ്‌കാരം എന്നിവയ്ക്കാണ് അവാർഡുകൾ നൽകുക.

   കലാരത്‌നം, ഡോ. വി എസ് ശര്‍മ എന്‍ഡോവ്‌മെന്റ്, പൈങ്കുളം രാമചാക്യാര്‍ പുരസ്‌കാരം, വടക്കന്‍ കണ്ണന്‍ നായര്‍ പുരസ്‌കാരം, ദിവാകരന്‍ നായര്‍ സ്മാരക സൗഗന്ധിക പുരസ്‌കാരം, ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍ എന്‍ഡോവ്‌മെന്റ് എന്നിവയാണ് എൻഡോവ്മെന്റ് വിഭാഗത്തിൽപ്പെട്ടത്.

   ബന്ധപ്പെട്ട അപേക്ഷകള്‍ ഒക്ടോബര്‍ 10ന് വൈകീട്ട് അഞ്ച് മണിക്കകം രജിസ്ട്രാര്‍, കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല, വള്ളത്തോള്‍ നഗര്‍, ചെറുതുരുത്തി, തൃശ്ശൂര്‍-679531 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് http://kalamandalam.ac.in എന്ന വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുക.

   ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു


   കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അഗളി, ചേലക്കര, കോഴിക്കോട്, നാട്ടിക, താമരശ്ശേരി, വടക്കാഞ്ചേരി, വാഴക്കാട്, വട്ടംകുളം, മുതുവള്ളൂര്‍, കൊടുങ്ങലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50% സീറ്റുകളില്‍ ഓണ്‍ലൈന്‍/ഓഫ് ലൈന്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.

   അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. സെപ്റ്റംബര്‍ 29 മുതല്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ അറിയിച്ചു. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, രജിസ്ട്രേഷന്‍ ഫീസ് 500/രൂപ (എസ്.സി, എസ്.റ്റി 200/- രൂപ) ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭ്യമാക്കണം.

   ഓഫ് ലൈനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷാ ഫാറം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200/- രൂപ) രജിസ്ട്രേഷന്‍ ഫീസായി ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in.

   CBSE പൊതു പരീക്ഷാ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത് ബ്ലോക്ക്ചെയിൻ സംവിധാനം ഉപയോഗിച്ച്

   വിവര സാങ്കേതിക വിദ്യകളുടെ മുന്നേറ്റത്തിലൂടെയാണ് ഇന്ന് ലോകത്ത് പല കാര്യങ്ങളും വിജയകരമായി മുന്നോട്ട് പോകുന്നത്. നമുക്ക് ചുറ്റുമുള്ള ചെറുകണികകളില്‍ പോലും സാങ്കേതിക വിദ്യകളുടെ മേന്മ കണ്ടെത്താന്‍ സാധിക്കും. അതേസമയം, ഇതിന് പല ദൂഷ്യവശങ്ങളുമുണ്ട്. അവയില്‍ ലോക രാഷ്ട്രങ്ങള്‍ പോലും ഭയക്കുന്ന, നിതാന്ത ജാഗ്രത പുലര്‍ത്തുന്ന ഒരു വെല്ലുവിളിയാണ് ഔദ്യോഗികകവും സ്വകാര്യവുമായ വിവരച്ചോര്‍ച്ച. തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ ചോരാതെ സൂക്ഷിക്കുന്നതിന് പലതരത്തിലുള്ള നൂതന വിദ്യകളെയാണ് ഓരോ വ്യക്തികളും, സ്ഥാപനങ്ങളും ആശ്രയിക്കുന്നത്. രാജ്യത്തെ പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പ്രതിജ്ഞാബദ്ധരായ വിദ്യാഭ്യാസ വകുപ്പുകളുടെ സിരാകേന്ദ്രങ്ങളും വിവരച്ചോര്‍ച്ചയെ തടുക്കാന്‍ പരിശ്രമിക്കുന്നവരാണ്. സിബിഎസ്ഇ പൊസിബിഎഇയുടെ വിവര സാങ്കേതികവിദ്യകളുടെ വകുപ്പ് തലവനായ അന്ത്രിക്ഷ് ജോഹ്രിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. “സിബിഎസ്ഇ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ പ്രയോഗിച്ചിരിക്കുകയാണ്. നേരത്തെ, ഞങ്ങള്‍ സംയോജന വ്യവസ്ഥകളില്‍ കൃത്രിമ സാങ്കേതികബുദ്ധിയും (എഐ) മെഷീന്‍ ലേണിങ്ങ് സംവിധാനവും (എംഎല്‍) അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ വിവരങ്ങള്‍ ബന്ധിപ്പിച്ചിരിക്കുന്നത് പരിവര്‍ത്തനങ്ങള്‍ നടത്താനും പിന്തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കാനും അസാധ്യമായ ക്രിപ്‌റ്റോഗ്രാഫിക് സുരക്ഷാ സംവിധാനങ്ങളെയാണ്,” ഞായറാഴ്ച എഎന്‍ഐയോട് സംസാരിക്കവേ ജോഹ്രി പറഞ്ഞതായി എന്‍ഡിടിവി ഗാഡ്ജറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

   ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള ആദ്യ വാതിലായ പൊതുപരീക്ഷകളുടെ ഫലങ്ങള്‍ സൂക്ഷിക്കുന്നത് കുറ്റമറ്റതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുത്തന്‍ സാങ്കേതികവിദ്യയ്ക്കൊപ്പമുള്ളയീ യാത്ര.തു പരീക്ഷകളുടെ ഫലങ്ങള്‍ ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യയുപയോഗിച്ചാണ് സുരക്ഷിതമാക്കി വെയ്ക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ പറയുന്നത്.

   ഉന്നത വിദ്യാഭ്യാസത്തിനോ അല്ലങ്കില്‍ തൊഴിലിലേക്കോ കടക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്ഥിരീകരണത്തിനായി ഇതൊരു ഏക ഉറവിട സത്യസന്ധ വിവര സൂക്ഷിപ്പായി നില കൊള്ളും. എന്ന് ജോഹ്രി കൂട്ടിച്ചേര്‍ക്കുന്നു. “അക്കാദമിക രേഖകളുടെ സോഫ്‌റ്റ്വെയര്‍ സൃഷ്ടിക്കുന്നതിനായി, സിബിഎസ്ഇ വിവര സാങ്കേതികവിദ്യകളുടെയും ഇലക്ട്രോണിക്‌സിന്റെയും മന്ത്രാലയത്തിന് കീഴിലുള്ള വിവരസാങ്കേതിക ശാസ്ത്ര കേന്ദ്രത്തിന്റെ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ എക്‌സലന്‍സ് കേന്ദ്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു (MeitY).”
   പങ്കെടുത്ത എല്ലാ ഓഹരിയുടമകളുടെയും ഉടമസ്ഥതയെക്കുറിച്ചുള്ള വിവരങ്ങൾ, വിതരണം ചെയ്ത ലെഡ്ജറിൽ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ സംവിധാനങ്ങൾ രേഖപ്പെടുത്തുന്നു. സ്റ്റോക്ക്ഹോൾഡർമാർക്കിടയിലെ സമവായത്തിന്റെ അടിസ്ഥാനത്തിൽ ഡാറ്റ ചെയിനിൽ രേഖപ്പെടുത്തുകയും ബ്ലോക്ക്ചെയിൻ നോഡുകളുടെ വിതരണ ശൃംഖലയിലെ എല്ലാ സ്ഥലങ്ങളിലും ഒരേസമയം വിവരരേഖപ്പെടുത്തലുകൾ ആവർത്തിക്കുകയും ചെയ്യുന്നു.

   ഇതുവഴി സ്ഥിരീകരണത്തിനായി ഒരു മൂന്നാം കക്ഷിയെ ആശ്രയിക്കുക എന്ന അപകട സാധ്യത ഇല്ലാതാക്കുന്നു.
   2019 മുതൽക്കുള്ള കഴിഞ്ഞ മൂന്ന് വർഷത്തെ വിവരങ്ങൾ ഇതിനോടകം ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മുൻ വർഷങ്ങളിലെ മറ്റ് വിവരങ്ങളും താമസിയാതെ തന്നെ ക്രമേണ ഇതിൽ അപ്‌ലോഡ് ചെയ്യും. 2016 -ൽ സിബിഎസ്ഇയാണ് ആദ്യമായി “പരിണം മഞ്ജുഷ” എന്ന പേരിൽ അക്കാദമിക ശേഖരം എന്ന സംവിധാനം വികസിപ്പിച്ചത്.

   ഈ നെറ്റ്‌വർക്ക് സംവിധാനം നിലവിൽ ബെംഗളൂരു, പൂനെ, ജയ്പൂർ എന്നിവിടങ്ങളിലാണ് നോഡുകൾ സ്ഥാപിച്ചിട്ടുള്ളത്. അതിന്റെ ഡാറ്റാ സെന്ററുകളിലാണ് നിലവിൽ എൻഐസി സർട്ടിഫിക്കറ്റ് ചെയിൻ നിയന്ത്രിക്കുന്നത്, എന്ന് ലോജിക്കൽ ഇന്ത്യൻ റിപ്പോർട്ട് ചെയ്യുന്നു.
   Published by:Jayashankar AV
   First published:
   )}