• HOME
 • »
 • NEWS
 • »
 • career
 • »
 • APPLICATIONS INVITED FOR NRI ADMISSION IN LBS ENGINEERING COLLEGES

ബി.ടെക് എല്‍.ബി.എസ്സ് എഞ്ചിനിയറിംഗ് കോളേജുകളില്‍ എന്‍.ആര്‍.ഐ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

2021-22 അധ്യയന വര്‍ഷത്തേക്കുള്ള ബി.ടെക് എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്സ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനിയറിംഗ് കോളേജുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. കാസര്‍ഗോഡ് എഞ്ചിനിയറിംഗ്കോ ളേജിലേക്കും പൂജപ്പുരയിലുള്ള വനിത എഞ്ചിനിയറിംഗ് കോളേജിലേക്കും 2021-22 അധ്യയന വര്‍ഷത്തേക്കുള്ള ബി.ടെക് എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള അപേക്ഷയാണ്
  ക്ഷണിച്ചത്.

  www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

  സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ്& കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എന്നീ വിഭാഗങ്ങളലേക്കാണ് പ്രവേശനം.

  ജൂലൈ 27 മുതല്‍ ആഗസ്റ്റ് 7 വരെ അപേക്ഷിക്കാം. കോഴ്‌സുകളെക്കുറിച്ചും പ്രവേശനത്തെക്കുറിച്ചുമുള്ള വിവരങ്ങളും പ്രോസ്‌പെക്ടസ്സും www.lbt.ac.in (പൂജപ്പുര) www.lbscek.ac.in(കാസര്‍ഗോഡ്) എന്നീ
  വെബ്‌സൈറ്റുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712343395, 9895983656(പൂജപ്പുര), 04994250290, 9496463548, (കാസര്‍ഗോഡ്) എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

  ശുചീകരണ തൊഴിലാളിയിൽ നിന്ന് ഡെപ്യൂട്ടി കളക്ടറിലേക്ക്; സിനിമയെ വെല്ലും ആശയുടെ ജീവിതം

  രാജസ്ഥാൻ സിവിൽ സർവീസ് പരീക്ഷയിൽ ഉജ്വല വിജയം നേടിയിരിക്കുകയാണ് ശുചീകരണ തൊഴിലാളിയായ 40കാരി.
  ആത്മാർത്ഥമായി പരിശ്രമിച്ചാൽ ലക്ഷ്യത്തിലെത്താൻ കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആശ കണ്ഡാര എന്ന ജോധ്പൂർകാരി. തനിക്ക് ഈ നിലയിലെത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ ഏവർക്കും അതിന് കഴിയുമെന്നാണ് ഇത്തവണത്തെ രാജസ്ഥാൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ കയറിപ്പറ്റിയ ആശയ്ക്ക് പറയാനുള്ളത്. ഉടൻ തന്നെ ഡെപ്യൂട്ടി കളക്ടറായി ആശ നിയമിതയാകും.

  1997ലായിരുന്നു ആശയുടെ വിവാഹം. എട്ട് വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ഉപേക്ഷിച്ചു. രണ്ട് മക്കളെ എങ്ങനെ വളർത്തുമെന്ന ചോദ്യത്തിന് മുന്നിൽ ആശ തളർ‌ന്നില്ല. മാതാപിതാക്കൾ ആശയ്‌ക്കൊപ്പം നിന്നു. 2016ൽ ബിരുദ പഠനം പൂർത്തിയാക്കി. ജോധ്പൂർ മുൻസിപ്പൽ കോർപ്പറേഷനിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു ആശ. 2018 ലാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്. പരീക്ഷ ഫലം വന്നപ്പോൾ സന്തോഷം. തൊട്ടടുത്ത വർഷം മെയിൻ പരീക്ഷയും എഴുതി. കോവിഡ് മഹാമാരിയെ തുടർന്ന് ഫലം വരാൻ വൈകി. ജൂലൈ 13ന് ഫലം വന്നപ്പോൾ ഉയർന്ന വിജയം.

  ജാതിവിവേചനവും ലിംഗ വിവേചനവും ഒക്കെ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് ആശ പറയുന്നു. സാധാരണക്കാരായ ജനങ്ങളെ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ആശ പറയുന്നു. പിതാവാണ് തനിക്ക് പ്രചോദമായതെന്ന് ആശ പറഞ്ഞു. 'എന്റെ പിതാവ് വിദ്യാഭ്യാസമുള്ളയാളാണ്. വിദ്യാഭ്യാസത്തിന്റെ മൂല്യം അദ്ദേഹത്തിനറിയാം. പഠിക്കാനും മുന്നോട്ട് പോകാനും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു.'- അവർ കൂട്ടിച്ചേർത്തു. ചെറുപ്പത്തിൽ ഐഎഎസ് ഉദ്യോഗസ്ഥയാകണമെന്നായിരുന്നു ആഗ്രഹമെന്നും ആശ പറയുന്നു. പ്രതിസന്ധികളോട് പടവെട്ടി തന്നെയാണ് ആശയുടെ പിതാവ് രാജേന്ദ്ര കണ്ഡാരയും മുന്നേറിയത്. ദരിദ്രമായ കുടുംബാവസ്ഥയിലും പഠനത്തിൽ മുന്നിലായിരുന്നു അദ്ദേഹം. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ അക്കൗണ്ടന്റായാണ് അദ്ദേഹം വിരമിച്ചത്.
  Published by:Karthika M
  First published:
  )}