നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • എംജി സര്‍വകലാശാലയിലെ അഫിലിയേറ്റഡ് IHRD കോളജുകളില്‍ ബിരുദാനന്തര ബിരുദപ്രവേശനം; അപേക്ഷ ക്ഷണിച്ചു

  എംജി സര്‍വകലാശാലയിലെ അഫിലിയേറ്റഡ് IHRD കോളജുകളില്‍ ബിരുദാനന്തര ബിരുദപ്രവേശനം; അപേക്ഷ ക്ഷണിച്ചു

  കോളജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷിക്കാം.

  • Share this:
   എംജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള
   ഐഎച്ച്ആര്‍ഡി കോളജുകളിലെ ബിരുദാനന്തര ബിരുദപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

   കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐഎച്ച്ആര്‍ഡി) കീഴില്‍ എംജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി(046822382280, 8547005074), മല്ലപ്പള്ളി (04692681426, 8547005033), പുതുപ്പള്ളി (04812351228, 8547005040), കടത്തുരുത്തി (04829264177, 8547005049), കട്ടപ്പന (04868250160, 8547005053), മറയൂര്‍ (04865253010, 8547005072), പീരുമേട് (04869232373, 8547005041), തൊടുപുഴ (04862257447, 8547005047) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എട്ട് അപ്ലൈഡ് സയന്‍സ് കോളജുകളിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കോളജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷിക്കാം.

   അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.

   ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങളും, 500 രൂപ (എസ്സി, എസ്ടി 200 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ ലഭിക്കണം.

   വിശദവിവരങ്ങള്‍ക്ക് ഐഎച്ച്ആര്‍ഡി വെബ്സൈറ്റായ www.ihrd.ac.in സന്ദര്‍ശിക്കുക.

   ഡിജിറ്റൽ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി

   ഡിജിറ്റൽ സർവകലാശാലയുടെ എം ടെക്, എം.എസ്.സി., പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അപേക്ഷകൾ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28 ലേക്ക് നീട്ടി.
   ഡിജിറ്റൽ സർവകലാശാലയുടെ സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, സ്കൂൾ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആൻഡ് ഓട്ടോമേഷൻ എന്നിവയുടെ കീഴിൽ എഐസിടിഇ (AICTE) അംഗീകരിച്ച എം.ടെക്. കോഴ്സുകളാണുള്ളത്.

   ഇതോടൊപ്പം സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ഡിജിറ്റൽ സയൻസ്, ഇൻഫോർമാറ്റിക്സ് എന്നിവയുടെ കീഴിൽ കംപ്യൂട്ടർ സയൻസിലും എക്കോളജിയിലും എം.എസ്.സി. കോഴ്സുകളുമുണ്ട്. എം.ടെക്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിന് കണക്ടഡ് സിസ്റ്റംസ് ആൻഡ് ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എഞ്ചിനീയറിംഗ് എന്നീ സ്പെഷ്യലൈസേഷൻ കോഴ്സുകളാണുള്ളത്.

   ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ എം.ടെക് വിദ്യാർഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹാർഡ് വെയർ, സിഗ്നൽ പ്രോസസ്സിംഗ് ആൻഡ് ഓട്ടോമേഷൻ എന്നിവയിൽ സ്പെഷ്യലൈസ് ചെയ്യാം. കമ്പ്യൂട്ടർ സയൻസിലും എക്കോളജിയിലുമാണ് എം.എസ്.സി. പ്രോഗ്രാമുകൾ ഉള്ളത്.

   മെഷീൻ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്സ്, ജിയോ സ്പേഷ്യൽ അനലിറ്റിക്സ് എന്നിവയാണ് എം എസ് സി കമ്പ്യൂട്ടർ സയൻസിൽ ഉള്ള സ്പെഷ്യലൈസേഷൻ കോഴ്സുകൾ. എം എസ് സി എക്കോളജി പ്രോഗ്രാമിൽ എക്കോളോജിക്കൽ ഇൻഫോർമാറ്റിക്സിൽ സ്പെഷലൈസ് ചെയ്യാം. ഇത് കൂടാതെ ഇ-ഗവെർണൻസിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അഡിമിഷൻ, യോഗ്യത, കോഴ്സുകളുടെ പ്രത്യേകത എന്നിവയ്ക്ക് https://duk.ac.in/admissions2021 എന്ന സൈറ്റ് സന്ദർശിക്കുക.
   Published by:Karthika M
   First published:
   )}