നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • ഡല്‍ഹി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍: 251 ഒഴിവുകള്‍; ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം

    ഡല്‍ഹി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍: 251 ഒഴിവുകള്‍; ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം

    ഒക്ടോബര്‍ 20 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി

    • Share this:
      ഡല്‍ഹി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.ആകെ 251 ഒഴിവുകളാണ് ഉള്ളത്.ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ഒക്ടോബര്‍ 20 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

      ജനറല്‍ വിഭാഗം, ഒ.ബി.സി, ഇ.ഡബ്‌ള്യൂ.എസ് എന്നീ വിഭാഗത്തിന് 500 രൂപയാണ് ഫീസ്.പട്ടിക ജാതി, പട്ടിക വിഭാഗ ത്തിനും,ഭിന്നശേഷിക്കാര്‍ക്കും വനിതകള്‍ക്കും ഫീസില്‍ ഇളവുണ്ട്.ഓണ്‍ലൈനായി ഫീസ് അടക്കാം.കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും ഡല്‍ഹി സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ
      du.ac.in സന്ദര്‍ശിക്കുക.

      ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ 782 അപ്രന്റീസ് ഒഴിവുകള്‍; ഒക്ടോബര്‍ 26 വരെ അവസരം

      ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ അപ്രിന്റീസ് ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. തമിഴ്‌നാട്ടില്‍ താമസിക്കുന്നവര്‍ക്കാണ് അവസരം. ഒക്ടോബര്‍ 26ന് മുമ്പ് അപേക്ഷ അയച്ചിരിക്കണം.15 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.ജനറല്‍ വിഭാഗത്തിന് 100 രൂപയും പട്ടിക ജാതി, പട്ടിക വര്‍ഗം, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗക്കാര്‍ക്ക് ഫീസില്ല.  ഫിറ്റര്‍, മെക്കാനിസ്റ്റ്, പെയിന്റര്‍,കാര്‍പ്പെന്റര്‍, ഇലക്ട്രീഷ്യന്‍ വെല്‍ഡര്‍ എന്നീ ട്രേഡുകളിലാണ് ഒഴിവുള്ളത് 782 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക്
      pb.icf.gov.inhttp://pb.icf.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

      മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം; ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാന്‍ അവസരം

      സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍വ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയ്ക്ക് അപേക്ഷിക്കാം.അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 20 ആണ്‌

      കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.bcdd.kerala.gov.in ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ www.egrantz.kerala.gov.in എന്നിവ പരിശോധിക്കണം.

      എസ്.ബി.ഐ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയില്‍ 606 ഒഴിവുകള്‍


      എസ്.ബി.ഐയുടെ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒക്ടോബര്‍ 18 വരെ അപേക്ഷ സമര്‍പ്പിക്കാം.സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയില്‍ 606 ഒഴിവുകളാണ് ഉള്ളത്.

      തസ്തിക | ഒഴിവുകള്‍

      കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്- 217

      ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍- 12 ഒഴിവുകള്‍
      സെന്‍ട്രല്‍ റിസര്‍ച്ച് ടീം (പ്രോഡക്ട് ലീഡ്)- 2
      സെന്‍ട്രല്‍ റിസര്‍ച്ച് ടീം (സപ്പോര്‍ട്ട്)- 2
      മാനേജര്‍ (മാര്‍ക്കറ്റിംഗ്)- 12
      ഡെപ്യൂട്ടി മാനേജര്‍ (മാര്‍ക്കറ്റിംഗ്)- 26എക്‌സിക്യൂട്ടീവ് (ഡോക്യുമെന്റ് പ്രിസര്‍വേഷന്‍- ആര്‍ക്കൈവ്)- 1
      റിലേഷന്‍ഷിപ്പ് മാനേജര്‍- 314
      റിലേഷന്‍ഷിപ്പ് മാനേജര്‍ (ടീം ലീഡ്)- 20

      വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും sbi.co.in സന്ദര്‍ശിക്കുക

      CBSE പൊതു പരീക്ഷാ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത് ബ്ലോക്ക്ചെയിൻ സംവിധാനം ഉപയോഗിച്ച്

      വിവര സാങ്കേതിക വിദ്യകളുടെ മുന്നേറ്റത്തിലൂടെയാണ് ഇന്ന് ലോകത്ത് പല കാര്യങ്ങളും വിജയകരമായി മുന്നോട്ട് പോകുന്നത്. നമുക്ക് ചുറ്റുമുള്ള ചെറുകണികകളില്‍ പോലും സാങ്കേതിക വിദ്യകളുടെ മേന്മ കണ്ടെത്താന്‍ സാധിക്കും. അതേസമയം, ഇതിന് പല ദൂഷ്യവശങ്ങളുമുണ്ട്. അവയില്‍ ലോക രാഷ്ട്രങ്ങള്‍ പോലും ഭയക്കുന്ന, നിതാന്ത ജാഗ്രത പുലര്‍ത്തുന്ന ഒരു വെല്ലുവിളിയാണ് ഔദ്യോഗികകവും സ്വകാര്യവുമായ വിവരച്ചോര്‍ച്ച. തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ ചോരാതെ സൂക്ഷിക്കുന്നതിന് പലതരത്തിലുള്ള നൂതന വിദ്യകളെയാണ് ഓരോ വ്യക്തികളും, സ്ഥാപനങ്ങളും ആശ്രയിക്കുന്നത്. രാജ്യത്തെ പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പ്രതിജ്ഞാബദ്ധരായ വിദ്യാഭ്യാസ വകുപ്പുകളുടെ സിരാകേന്ദ്രങ്ങളും വിവരച്ചോര്‍ച്ചയെ തടുക്കാന്‍ പരിശ്രമിക്കുന്നവരാണ്. സിബിഎസ്ഇ പൊതു പരീക്ഷകളുടെ ഫലങ്ങള്‍ ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യയുപയോഗിച്ചാണ് സുരക്ഷിതമാക്കി വെയ്ക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ പറയുന്നത്.

      സിബിഎഇയുടെ വിവര സാങ്കേതികവിദ്യകളുടെ വകുപ്പ് തലവനായ അന്ത്രിക്ഷ് ജോഹ്രിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. “സിബിഎസ്ഇ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ പ്രയോഗിച്ചിരിക്കുകയാണ്. നേരത്തെ, ഞങ്ങള്‍ സംയോജന വ്യവസ്ഥകളില്‍ കൃത്രിമ സാങ്കേതികബുദ്ധിയും (എഐ) മെഷീന്‍ ലേണിങ്ങ് സംവിധാനവും (എംഎല്‍) അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ വിവരങ്ങള്‍ ബന്ധിപ്പിച്ചിരിക്കുന്നത് പരിവര്‍ത്തനങ്ങള്‍ നടത്താനും പിന്തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കാനും അസാധ്യമായ ക്രിപ്‌റ്റോഗ്രാഫിക് സുരക്ഷാ സംവിധാനങ്ങളെയാണ്,” ഞായറാഴ്ച എഎന്‍ഐയോട് സംസാരിക്കവേ ജോഹ്രി പറഞ്ഞതായി എന്‍ഡിടിവി ഗാഡ്ജറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

      ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള ആദ്യ വാതിലായ പൊതുപരീക്ഷകളുടെ ഫലങ്ങള്‍ സൂക്ഷിക്കുന്നത് കുറ്റമറ്റതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുത്തന്‍ സാങ്കേതികവിദ്യയ്ക്കൊപ്പമുള്ളയീ യാത്ര.

      ഉന്നത വിദ്യാഭ്യാസത്തിനോ അല്ലങ്കില്‍ തൊഴിലിലേക്കോ കടക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്ഥിരീകരണത്തിനായി ഇതൊരു ഏക ഉറവിട സത്യസന്ധ വിവര സൂക്ഷിപ്പായി നില കൊള്ളും. എന്ന് ജോഹ്രി കൂട്ടിച്ചേര്‍ക്കുന്നു. “അക്കാദമിക രേഖകളുടെ സോഫ്‌റ്റ്വെയര്‍ സൃഷ്ടിക്കുന്നതിനായി, സിബിഎസ്ഇ വിവര സാങ്കേതികവിദ്യകളുടെയും ഇലക്ട്രോണിക്‌സിന്റെയും മന്ത്രാലയത്തിന് കീഴിലുള്ള വിവരസാങ്കേതിക ശാസ്ത്ര കേന്ദ്രത്തിന്റെ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ എക്‌സലന്‍സ് കേന്ദ്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു (MeitY).”
      പങ്കെടുത്ത എല്ലാ ഓഹരിയുടമകളുടെയും ഉടമസ്ഥതയെക്കുറിച്ചുള്ള വിവരങ്ങൾ, വിതരണം ചെയ്ത ലെഡ്ജറിൽ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ സംവിധാനങ്ങൾ രേഖപ്പെടുത്തുന്നു. സ്റ്റോക്ക്ഹോൾഡർമാർക്കിടയിലെ സമവായത്തിന്റെ അടിസ്ഥാനത്തിൽ ഡാറ്റ ചെയിനിൽ രേഖപ്പെടുത്തുകയും ബ്ലോക്ക്ചെയിൻ നോഡുകളുടെ വിതരണ ശൃംഖലയിലെ എല്ലാ സ്ഥലങ്ങളിലും ഒരേസമയം വിവരരേഖപ്പെടുത്തലുകൾ ആവർത്തിക്കുകയും ചെയ്യുന്നു.

      ഇതുവഴി സ്ഥിരീകരണത്തിനായി ഒരു മൂന്നാം കക്ഷിയെ ആശ്രയിക്കുക എന്ന അപകട സാധ്യത ഇല്ലാതാക്കുന്നു.
      2019 മുതൽക്കുള്ള കഴിഞ്ഞ മൂന്ന് വർഷത്തെ വിവരങ്ങൾ ഇതിനോടകം ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മുൻ വർഷങ്ങളിലെ മറ്റ് വിവരങ്ങളും താമസിയാതെ തന്നെ ക്രമേണ ഇതിൽ അപ്‌ലോഡ് ചെയ്യും. 2016 -ൽ സിബിഎസ്ഇയാണ് ആദ്യമായി “പരിണം മഞ്ജുഷ” എന്ന പേരിൽ അക്കാദമിക ശേഖരം എന്ന സംവിധാനം വികസിപ്പിച്ചത്.

      ഈ നെറ്റ്‌വർക്ക് സംവിധാനം നിലവിൽ ബെംഗളൂരു, പൂനെ, ജയ്പൂർ എന്നിവിടങ്ങളിലാണ് നോഡുകൾ സ്ഥാപിച്ചിട്ടുള്ളത്. അതിന്റെ ഡാറ്റാ സെന്ററുകളിലാണ് നിലവിൽ എൻഐസി സർട്ടിഫിക്കറ്റ് ചെയിൻ നിയന്ത്രിക്കുന്നത്, എന്ന് ലോജിക്കൽ ഇന്ത്യൻ റിപ്പോർട്ട് ചെയ്യുന്നു.
      Published by:Jayashankar AV
      First published:
      )}