നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • അനില്‍ രാധാകൃഷ്ണന്‍ ഡെവലപ്പ്‌മെന്റല്‍ ജേര്‍ണലിസം ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

  അനില്‍ രാധാകൃഷ്ണന്‍ ഡെവലപ്പ്‌മെന്റല്‍ ജേര്‍ണലിസം ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

  അപേക്ഷ നല്‍കേണ്ട അവസാന ദിവസം ഒക്ടോബര്‍ 18 ആണ്‌.

  • Share this:
   തിരുവനന്തപുരം: 'ദ ഹിന്ദു' ദിനപത്രത്തിന്റെ ബ്യൂറോ ചീഫായിരുന്ന അന്തരിച്ച അനില്‍ രാധാകൃഷ്ണന്റെ സ്മരണയ്ക്കായി കേസരി മെമ്മോറിയല്‍ ജേണലിസ്റ്റ് ട്രസ്റ്റും അദ്ദേഹത്തിന്റെ കുടുംബവും ചേര്‍ന്ന് നല്‍കുന്ന അനില്‍ രാധാകൃഷ്ണന്‍ ഡെവലപ്‌മെന്റ് ജേണലിസം ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.മാധ്യമരംഗത്ത് അനില്‍ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ടൂറിസം, ഗതാഗതം, അടിസ്ഥാന സൗകര്യവികസനം, സംസ്ഥാന ധനകാര്യം എന്നീ മേഖലകളില്‍ കേരളത്തിന്റെ വികസനത്തിന് സഹായകമായ ഗൗരവപൂര്‍ണമായ അന്വേഷണത്തിനും പഠനത്തിനുമാണ് വര്‍ഷത്തില്‍ ഒരാളള്‍ക്ക് ഫെലോഷിപ്പ് നല്‍കുന്നത്. 50,000 രൂപയാണ് ഫെല്ലോഷിപ്പായി ലഭിക്കുക.

   ഫെലോഷിപ്പ് ലഭിക്കുന്നയാള്‍ മേല്‍പ്പറഞ്ഞ രംഗവുമായി ബന്ധപ്പെട്ട് മലയാളത്തിലോ, ഇംഗീഷിലോ മികച്ച ഒരു പഠന ഗവേഷണ ഗ്രന്ഥം രചിക്കണം. ഫെല്ലോഷിപ്പിനായി kuwjtvm@gmail.com എന്ന വലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കാംസമര്‍പ്പിക്കാം. അപേക്ഷ നല്‍കേണ്ട അവസാന ദിവസം ഒക്ടോബര്‍ 18 ആണ്‌. അനില്‍രാധാകൃഷ്ണന്റെ ഓര്‍മദിനമായ ജൂണ്‍ 23ന് പുസ്തകം പ്രസാധനം ചെയ്യുകയാണ് ലക്ഷ്യമെന്ന് അദ്ദേഹത്തിന്റെ ഭാര്യ എസ് എസ്. സിന്ധുവും കേസരി ട്രസ്റ്റ് ഭാരവാഹികളും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://kmjt.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

   School Reopening | ഒരു ബെഞ്ചില്‍ രണ്ടു പേര്‍; ഉച്ചഭക്ഷണത്തിന് പകരം അലവന്‍സ്; സ്‌കൂള്‍ തുറക്കാന്‍ കരട് മാര്‍ഗരേഖയായി


   സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാന്‍ കരട് മാര്‍ഗരേഖയായി. ഒരു ബെഞ്ചില്‍ രണ്ടുപേര്‍ എന്ന രീതിയില്‍ ആയിരിക്കും ക്രമീകരണങ്ങള്‍. കൂട്ടം ചേരാന്‍ അനുവദിക്കില്ല. സ്‌കൂളിന് മുന്നിലെ കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഓട്ടോയില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ല. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഇല്ല, പകരം അലവന്‍സ് നല്‍കും.

   ഭിന്നശേഷിക്കാരായ കുട്ടികളെ ആദ്യഘട്ടത്തില്‍ അയക്കേണ്ടതില്ല. ചെറിയ ലക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ അയക്കേണ്ടതില്ല. അഞ്ചു ദിവസത്തിനകം അന്തിമ രേഖ പുറപ്പെടുവിക്കും. ശശീര ഊഷ്മാവ്, ഓക്‌സിജന്‍ എന്നിവ പരിശോധിക്കാന്‍ സംവിധാനം ഒരുക്കും. ക്ലാസ് റൂമുകള്‍ക്ക് മുന്നില്‍ കൈ കഴുകാന്‍ സോപ്പും വെള്ളവും ഉണ്ടാകും.

   രോഗത്തിന്റെ ചെറിയ ലക്ഷണം ഉണ്ടെങ്കില്‍ പോലും കുട്ടികളെ സ്‌കൂളില്‍ വിടരുത്. സ്‌കൂള്‍ വൃത്തിയാക്കാന്‍ ശുചീകരണ യജ്ഞം നടത്തും. സ്‌കൂള്‍ തുറക്കും മുന്‍പ് സ്‌കൂള്‍തല പിടിഎ യോഗം ചേരും.

   ക്ലാസുകളുടെ ക്രമീകരണം, മുന്നൊരുക്കങ്ങള്‍ എന്നിവയ്ക്ക് അധ്യാപക സംഘടനകളുമടക്കം വിപുലമായ ചര്‍ച്ചകളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനാണ് സര്‍ക്കാര്‍ നീക്കം.

   പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം കിട്ടും. സീറ്റ് ഒഴിഞ്ഞുകിടക്കുന്ന ജില്ലകളില്‍ നിന്ന് കുറവുള്ള ജില്ലകളിലേക്ക് മാറ്റും. മലബാര്‍ മേഖലയില്‍ 20 ശതമാനം സീറ്റ് കൂട്ടിയെന്നും മന്ത്രി പറഞ്ഞു.

   സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഇന്ന് തുടക്കമാവും; എഴുതുന്നത് 4.17 ലക്ഷം കുട്ടികൾ

   സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഇന്ന് തുടക്കമാവും. ആകെ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്, 75,590 കുട്ടികള്‍. നേരത്തെ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷ നടത്താന്‍ കോടതി തന്നെ അനുമതി നല്‍കുകയായിരുന്നു. കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്.

   കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ച് കൊണ്ടാണ് പരീക്ഷ നടത്തുക. കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി പറഞ്ഞ പശ്ചാത്തലത്തില്‍ വീഴ്ചകള്‍ ഇല്ലാതിരിക്കാനുള്ള വലിയ ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതടക്കം ഓരോ കാര്യങ്ങളും ശ്രദ്ധിച്ച് കൊണ്ടാകും പരീക്ഷാ നടത്തിപ്പ്.
   Published by:Jayashankar AV
   First published:
   )}