നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Career @ News18| രാജ്യത്തെ ഏറ്റവും വലിയ വാർത്താ ശൃംഖലയുടെ ഭാഗമാകാൻ ആഗ്രഹമുണ്ടോ?

  Career @ News18| രാജ്യത്തെ ഏറ്റവും വലിയ വാർത്താ ശൃംഖലയുടെ ഭാഗമാകാൻ ആഗ്രഹമുണ്ടോ?

  മാധ്യമപ്രവർത്തനത്തിൽ താൽപര്യമുള്ളവർക്ക് News18 ശൃംഖലയുടെ ഭാഗമായ News18 Malayalam-ൽ പ്രവർത്തിക്കാൻ ഇപ്പോൾ അവസരം

  News18

  News18

  • Share this:
   രാജ്യത്തെ ഏറ്റവും വലിയ വാർത്താശൃംഖലയായ Network 18ന്റെ ഭാഗമായ News18 മലയാളത്തിനൊപ്പം പ്രവർത്തിക്കാൻ ഇപ്പോൾ അവസരം.

   സബ് എഡിറ്റർ/ കണ്ടന്റ് റൈറ്റർ ട്രെയിനി തസ്തികയിലേക്ക് ഉടൻ അപേക്ഷിക്കാം.

   യോഗ്യത- ബിരുദവും ജേണലിസത്തിൽ പിജി ഡിപ്ലോമയും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം.
   മലയാളം ടൈപ്പ് ചെയ്യാനും വായിക്കാനും കഴിയണം.

   തൊഴിൽ പരിചയം- തുടക്കക്കാർക്ക് അപേക്ഷിക്കാം. സമാനമായ തസ്തികയിൽ 3 വർഷത്തിനു താഴെ പരിചയമുളളവരെയും പരിഗണിക്കും.

   പ്രായപരിധി - 27 വയസിൽ കവിയരുത്.

   താല്പര്യമുളളവർ 'നവമാധ്യമങ്ങൾ മുഖ്യധാരാ മാധ്യമങ്ങളുടെ സ്വഭാവത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടോ?' ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ 350 വാക്കിൽ കുറയാതെ മലയാളത്തിൽ ടൈപ്പ് ചെയ്ത് വിശദമായ ബയോഡാറ്റയോടൊപ്പം sub editor/content writer trainee എന്ന subject ൽ അപേക്ഷ അയക്കുക.

   തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകരെ എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും ക്ഷണിക്കുന്നതായിരിക്കും.

   ഇ-മെയില്‍ വിലാസം- Chandrakanth.viswanath@news18.com
   ലഭിക്കേണ്ട അവസാന തീയതി - ഡിസംബർ 13, 2021
   Published by:Rajesh V
   First published:
   )}