നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • തമിഴ്‌നാട്ടിലെ രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിജി പ്രവേശനത്തിന് സെപ്റ്റംബര്‍ 12വരെ അപേക്ഷിക്കാം

  തമിഴ്‌നാട്ടിലെ രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിജി പ്രവേശനത്തിന് സെപ്റ്റംബര്‍ 12വരെ അപേക്ഷിക്കാം

  • Share this:
   തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുത്തൂര്‍ പ്രവര്‍ത്തിക്കുന്ന രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റില്‍ വിവിധ
   ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി http://rgniyd.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

   എം.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ് സൈബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്.

   യോഗ്യത

   കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്,കംപ്യൂട്ടര്‍ സയന്‍സസ്,മാത്തമാറ്റിക്‌സ് എന്നിവയില്‍ എതെങ്കിലും ഒരു വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ . എം.എസ്.സി മാത്തമാറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം

   എം.എസ്.സി.അപ്ലൈഡ് സൈക്കോളജി.

   യോഗ്യത

   സൈക്കോളജിയില്‍ ബി.എ, ബി.എസ്.സി. എന്നിവയില്‍ എതെങ്കിലും ഒരു വിഷയത്തില്‍ ബിരുദം.

   എം.എ സോഷ്യോളജി ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഇംഗ്ലീഷ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍.

   യോഗ്യത

   ഏതെങ്കിലും വിഷയത്തിലെ ബിരുദം

   മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് യൂത്ത് ആന്‍ഡ് കമ്യൂണിറ്റിഡെവലപ്‌മെന്റ്.

   യോഗ്യത

   ഏതെങ്കിലും വിഷയത്തിലെ ബിരുദം

   അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 12 ആണ്.

   'സവർക്കറും ഗോൾവാൾക്കറും സിലബസിൽ വന്നതിൽ അപാകതയില്ല'; മരവിപ്പിക്കില്ലെന്ന് വി സി, പഠിക്കാൻ രണ്ടംഗ സമിതി

   കണ്ണൂർ സർവകലാശാലയിലെ സിലബസിൽ ഹിന്ദുത്വവത്കരണമെന്ന ആരോപണം നിഷേധിച്ച് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. സിലബസ് പൂർണമല്ലെന്നും രണ്ടംഗ സമിതി ഇതിനെക്കുറിച്ച് പഠിക്കുമെന്നും വി സി വ്യക്തമാക്കി. സിലബസ് മരവിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

   അതേസമയം സിലബസ് പൂർണമല്ലെന്നും ഇതിനെക്കുറിച്ച് രണ്ടംഗ സമിതി പഠിക്കുമെന്നും അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദമായതിന് പിന്നാലെ സർവകലാശാല സിലബസിൽ ആർ എസ് എസ് നേതാവ് ഗോൾവാൾക്കറെയും സവർക്കറെയും ഉൾപ്പെടുത്തിയ നടപടി താത്കാലികമായി മരവിപ്പിച്ചിരുന്നു. വിവാദ സിലബസിനെതിരേ സർവകലാശാലയിൽ ഉപരോധസമരം നടത്തിയ കെ എസ് യു പ്രവർത്തകരെയാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ വാക്കാൽ ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇപ്പോൾ സിലബസ് മരവിപ്പിക്കില്ലെന്ന് വി സി വ്യക്തമാക്കുകയായിരുന്നു.

   ''പഠിക്കേണ്ടത്​ തന്നെയാണ്​ സിലബസിലുള്ളത്​. ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ സിലബസിനെ കുറിച്ച്​ പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്​. അവരുടെ റിപ്പോർട്ടിന്​ ശേഷമെ സിലബസ്​ പിൻവലിക്കുന്നതിനെ പറ്റി ആലോചിക്കുള്ളു. സർവകലാശാലക്ക്​ പുറത്തുള്ള അധ്യാപകരെയാണ്​ പഠിക്കാൻ നിയമിച്ചിരിക്കുന്നത്''- അദ്ദേഹം പറഞ്ഞു.

   Also Read- വലതുപക്ഷ വ്യവഹാരങ്ങളെ മനസ്സിലാക്കണമെങ്കില്‍ വലതുപക്ഷ ആശയസാഹിത്യം അറിയണം' കണ്ണൂർ സർവകലാശാല

   പി ജി കോഴ്​സിൽ ആർ എസ്​ എസ്​ സൈദ്ധാന്തികരുടെ പുസ്​തകങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനം വലിയ വിവാദമായിരുന്നു. ഗോ​ൾ​വാ​ൾ​ക്ക​റു​ടെ 'വീ ​ഓ​ർ ഔ​ർ നാ​ഷ​ൻ​ഹു​ഡ് ഡി​ഫൈ​ൻ​ഡ്', 'ബ​ഞ്ച് ഓ​ഫ് തോ​ട്ട്സ്', സ​വ​ർ​ക്ക​റു​ടെ 'ഹി​ന്ദു​ത്വ; ഹൂ ​ഇ​സ്​ എ ​ഹി​ന്ദു' എ​ന്നീ പു​സ്​​ത​ക​ങ്ങ​ളിലെ ചി​ല ഭാ​ഗ​ങ്ങ​ളാ​ണ്​​ സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

   എം ​എ ഗ​വേ​ണ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പി.ജി മൂ​ന്നാം സെ​മ​സ്റ്റ​റി​ലാ​ണ് വി​വാ​ദ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഉ​ള്ള​ത്. തീം​സ് - ഇ​ന്ത്യ​ൻ പൊ​ളി​റ്റി​ക്ക​ൽ തോ​ട്ട് എ​ന്ന പേ​പ്പ​റി​ലാ​ണ്​ പു​സ്​​ത​ക​ങ്ങ​ൾ പാ​ഠ​ഭാ​ഗ​ങ്ങ​ളാ​യു​ള്ള​ത്. കൂ​ടാ​തെ, ഹി​ന്ദു​ത്വ​വാ​ദി​ക​ളാ​യ ദീ​ന​ദ​യാ​ൽ ഉ​പാ​ധ്യാ​യ, ബാ​ൽ​രാ​ജ് മ​ധോ​ക് എ​ന്നി​വ​രു​ടെ പു​സ്​​ത​ക​ങ്ങ​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളും സി​ല​ബ​സി​ലുണ്ട്.

   Also Read- ഹിന്ദുത്വ നേതാക്കളുടെ ആശയങ്ങൾ പാഠഭാഗത്തിൽ; കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ

   ഇതിനിടെ, ബോ​ർ​ഡ് ഓ​ഫ് സ്​​റ്റ​ഡീ​സ് രൂ​പീകരിക്കാതെ സി​ല​ബ​സ് ത​യാ​റാ​ക്കി എ​ന്ന​ ആ​ക്ഷേ​പവും ഉയർന്നിട്ടുണ്ട്​. സി​ല​ബ​സ് പാ​ന​ലി​ലെ ഒ​രു വി​ഭാ​ഗം അ​ധ്യാ​പ​ക​രു​ടെ താ​ൽ​പ​ര്യം മാ​ത്രം പ​രി​ഗ​ണി​ച്ചാ​ണ് പേ​പ്പ​റു​ക​ൾ തീ​രു​മാ​നി​ച്ച​ത്. സി​ല​ബ​സിനെക്കുറിച്ച്​ ച​ർ​ച്ച ന​ട​ന്നി​ട്ടി​ല്ല. മ​റ്റ് അ​ധ്യാ​പ​ക​ർ നി​ർ​ദേ​ശി​ച്ച പേ​പ്പ​റു​ക​ളെ​ല്ലാം ഒ​രു വി​ഭാ​ഗം ത​ള്ളി​ക്ക​ള​ഞ്ഞ് സ്വ​ന്തം ഇ​ഷ്​​ട​പ്ര​കാ​ര​മാ​ണ്‌ ക​മ്മി​റ്റി പാ​ഠ്യ​പ​ദ്ധ​തി തീ​രു​മാ​നി​ച്ച​തെന്നും ആക്ഷേപം ഉണ്ട്​. എം ​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ആ​യി​രു​ന്ന പി. ജി കോ​ഴ്സ് ഈ ​വ​ർ​ഷം മു​ത​ലാ​ണ് എം.​എ ഗ​വേ​ണ​ൻ​സ് ആ​ൻ​ഡ്​ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ആ​യ​ത്.
   Published by:Jayashankar AV
   First published:
   )}