• HOME
  • »
  • NEWS
  • »
  • career
  • »
  • ഹെൽത്ത് ഇൻസ്‌പെക്ടറാകണോ? കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

ഹെൽത്ത് ഇൻസ്‌പെക്ടറാകണോ? കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

നിരവധി തൊഴിലവസരങ്ങളുള്ള ഹെൽത്ത് ഇൻസ്‌പെക്ടർ,  പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, വിവിധ പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം

  • Share this:
സർക്കാർ മേഖലയിലും  ഇന്ത്യക്കകത്തും പുറത്തും സ്വകാര്യ  മേഖലയിലും നിരവധി തൊഴിലവസരങ്ങളുള്ള ഹെൽത്ത് ഇൻസ്‌പെക്ടർ,  പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, വിവിധ പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ആരോഗ്യ സർവ്വകലാശാലക്കു കീഴിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിലെ ഈ വർഷത്തെ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനാണ്, അപേക്ഷ സമർപ്പിക്കേണ്ടത്. എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയ്ക്കാണ് പ്രവേശന നടപടിക്രമങ്ങളുടെ ചുമതല. സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സും വിജഞാപനവും എൽ.ബി.എസ്. സെന്റർ ഡയറക്ടറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അപേക്ഷാ ക്രമം


എല്‍.ബി.എസ്. സെന്ററിന്റെ വെബ്സൈറ്റ് മുഖാന്തിരം ഓൺലൈനായി മാത്രമേ അപേക്ഷ സമർപ്പിക്കാനാകൂ. ഡിസംബർ 9 വരെയാണ് , അപേക്ഷ സമർപ്പിക്കാനവസരം. അപേക്ഷയോടൊപ്പം ഫോട്ടോയും ഒപ്പും ആവശ്യം വേണ്ട സർട്ടിഫിക്കേറ്റുകളും അപ്

ലോഡ് ചെയ്യേണ്ടതുണ്ട്.ഫീസടച്ച്, ഓൺലൈൻ ആപ്ലിക്കേഷൻ ഫൈനൽ കൺഫർമേഷൻ നൽകുന്നതിനു മുൻപായി , നൽകിയ വിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്. ഫൈനൽ കൺഫർമേഷനു ശേഷം, തിരുത്തലുകൾ നൽകാൻ അവസരമുണ്ടാകില്ല. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തു വയ്ക്കുന്നത് , പിന്നീടുള്ള റഫറൻസിന് ഉപകാരപ്രദമാകും. ഇതുകൂടാതെ അപേക്ഷകന്റെ യൂസർ നെയിമും പാസ് വേഡും പിന്നീടുള്ള  ലോഗിൻ ആവശ്യങ്ങൾക്കായി സൂക്ഷിച്ചു വെക്കണം.

ആർക്കൊക്കെ അപേക്ഷിക്കാംഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ പഠിച്ച് പ്ലസ്ടു/ തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. ഡി.ഫാം. പ്രവേശനത്തിന് ബയോളജി സയൻസിനു പകരം കംപ്യൂട്ടർ സയൻസ് സ്ട്രീം ( ഫിസിക്സ് ,കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചിരിക്കണം ) പഠിച്ചവർക്കും അവസരമുണ്ട്. എന്നാൽ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സിലേക്ക്, മേല്‍പ്പറഞ്ഞ സയന്‍സ് വിഷയങ്ങള്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റു വിഷയങ്ങള്‍ പഠിച്ചവരെയും  പരിഗണിക്കും.രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെയാണ് കോഴ്‌സുകളുടെ കാലാവധി. നിലവിൽ പ്ലസ് ടു പൂർത്തീകരിച്ചവരായിരിക്കണം, അപേക്ഷകർ . അപേക്ഷകർ , 31/12/2022 ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല.


വിവിധ പ്രോഗ്രാമുകൾ


1.ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍

2.ഡിപ്ലോമ ഇന്‍ ഫാര്‍മസി (ഡി-ഫാം)

3.മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി

4 റേഡിയോ ഡയഗ്‌നോസ്റ്റിക് & റേഡിയോ തെറാപ്പി ടെക്‌നോളജി

5.റേഡിയോളജിക്കല്‍ ടെക്‌നോളജി

6.ഓഫ്താല്‍മിക് അസിസ്റ്റന്‍സ്

7.ഡെന്റല്‍ മെക്കാനിക്‌സ്

8.ഡെന്റല്‍ ഹൈജിനിസ്റ്റ്

9.ഓപറേഷന്‍ തിയേറ്റര്‍ & അനസ്‌തേഷ്യാ ടെക്‌നോളജി

10.കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

11.ന്യൂറോ ടെക്‌നോളജി

12.ഡയാലിസിസ് ടെക്‌നോളജി

13.എന്‍ഡോസ്‌കോപ്പിക് ടെക്‌നോളജി

14.ഡെന്റല്‍ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്‍സ്

15.റസ്പിറേറ്ററി ടെക്‌നോളജി

16.സെന്‍ട്രല്‍ സ്‌റ്റെറൈല്‍ സപ്ലൈ ഡിപ്പാര്‍ട്ട്‌മെന്റ് ടെക്‌നോളജി


അപേക്ഷാ ഫീസ്


പൊതുവിഭാഗത്തിന് 400/- രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 200/- രൂപയുമാണ് ,അപേക്ഷാഫീസ്.ഓൺലൈൻ വഴിയോ എൽ.ബി.എസ്. സെന്റർ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് , ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാവുന്നതാണ്.


കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനുംഫോൺ

0471-2560363

0471-2560364തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)Published by:Rajesh V
First published: