നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റീസ് നിയമനം : നവംബര്‍ 3 വരെ അപേക്ഷിക്കാം

  സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റീസ് നിയമനം : നവംബര്‍ 3 വരെ അപേക്ഷിക്കാം

  50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പാസായവര്‍ക്കാണ് അവസരം

  • Share this:
   സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 4103 ഒഴിവുകളാണുള്ളത്. നവംബര്‍ 3 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പാസായവര്‍ക്കാണ് അവസരം.

   നിശ്ചിത ട്രേഡിലുള്ള ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരിക്കണം .15 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ള വര്‍ക്ക് അപേക്ഷിക്കാം.

   100 പരീക്ഷാ ഫീസ്.ട്ടിക ജാതി, പട്ടിക വര്‍ഗം, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്‍ ഇളവുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും
   scr.indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

   കേരളത്തിലെ വിദ്യാർത്ഥികളോടുള്ള വിവേചനം ഡൽഹി സർവകലാശാല അവസാനിപ്പിക്കണം: SFI


   കേരളത്തിലെ മികച്ച മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളെ വിവിധ ഡല്‍ഹി യൂണിവേഴ്‌സിറ്റി കോളേജുകള്‍ നിസ്സാര കാരണങ്ങളുടെ പേരില്‍ തഴയുകയാണെന്ന് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (SFI) ബുധനാഴ്ച ആരോപിച്ചു. കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് നല്‍കി 'മാര്‍ക്ക് ജിഹാദ്' നടത്തുകയാണെന്ന കിറോരി മാള്‍ കോളേജിലെ ഫിസിക്‌സ് പ്രൊഫസറായ രാകേഷ് കുമാര്‍ പാണ്ഡെയുടെ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് എസ്എഫ്‌ഐ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

   12 -ാം ക്ലാസ്സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത മാര്‍ക്ക് നല്‍കി കൊണ്ട് കേരളം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആസൂത്രിതമായി ഏറ്റെടുക്കാനാണ് ശ്രമിക്കുന്നതെന്നാണ് രാകേഷ് കുമാര്‍ പാണ്ഡെ ആരോപിച്ചത്. രാകേഷ് പാണ്ഡെ നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് (NDTF) എന്ന വലതുപക്ഷ അധ്യാപക സംഘടനയിലെ അംഗമാണ്.

   12 -ാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേരള ബോര്‍ഡ് 100% മാര്‍ക്ക് നല്‍കുന്ന പ്രതിഭാസം സാധാരണമല്ല. ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദിയോ ഇംഗ്ലീഷോ ശരിയായി സംസാരിക്കാന്‍ പോലും അറിയില്ലെങ്കിലും അവര്‍ ഉപരിപഠനത്തിനായി ഡല്‍ഹി സര്‍വകലാശാല തിരഞ്ഞെടുക്കുന്നു. ഇതിന് പിന്നില്‍ ചില ഗൂഡാലോചനകള്‍ നടക്കുന്നുണ്ട്. കേരളം ഒരു ഇടതുപക്ഷ കേന്ദ്രമായാണ് അറിയപ്പെടുന്നത്. ജെഎന്‍യു (ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി) അവരുടെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ ഡി യു (ഡല്‍ഹി യൂണിവേഴ്‌സിറ്റി) അവരുടെ പിടിയിലകപ്പെടില്ല. വിദ്യാര്‍ത്ഥികള്‍ക്ക് 100% മാര്‍ക്ക് ഉണ്ടെങ്കില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നത് എളുപ്പമാണെന്ന് അവര്‍ക്കറിയാം'' ഫേസ്ബുക്കിലെ തന്റെ വിവാദ പരാമര്‍ശത്തെക്കുറിച്ച് രാകേഷ് പാണ്ഡെ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

   ഈ വിഷയത്തോട് പ്രതികരിക്കാന്‍ എന്‍ഡിടിഎഫ് വിസമ്മതിച്ചു. '2010 മുതല്‍ ഡല്‍ഹി സര്‍വകലാശാലയിലെ പ്രവേശനത്തിനുള്ള പ്രധാന മാനദണ്ഡം ഉയര്‍ന്ന മാര്‍ക്കാണ്. എന്നാല്‍ ഒരു സംസ്ഥാന ബോര്‍ഡിനെ ലക്ഷ്യം വയ്ക്കുന്നതും ഇടതുപക്ഷ ഗൂഢാലോചനയെന്ന് പരാമര്‍ശിക്കുകയും ചെയ്യുന്നത് ശരിയല്ല. കഴിഞ്ഞ വര്‍ഷവും ഈ അധ്യാപകന്‍ സമാനമായ അഭിപ്രായങ്ങള്‍ പങ്കുവച്ചിരുന്നു' ഡിയു അക്കാദമിക് കൗണ്‍സില്‍ അംഗം നവീന്‍ ഗൗര്‍ പറഞ്ഞു.

   ഡല്‍ഹി യൂണിവേഴ്‌സിറ്റി കേരള സ്റ്റേറ്റ് ബോര്‍ഡിലെ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന 'വിവേചനം അവസാനിപ്പിക്കണം' എന്നും എസ്എഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.

   'ചില കോളേജുകള്‍ കാര്യമായ കാരണങ്ങളൊന്നും വ്യക്തമാക്കാതെ അപേക്ഷകള്‍ നിരസിക്കുകയോ അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റിയില്‍ ബോധിപ്പിക്കേണ്ട വിശദീകരണങ്ങളുടെ പേരില്‍ അപേക്ഷകള്‍ തടയുകയോ ചെയ്യുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ സംസ്ഥാന ബോര്‍ഡിനെ അടിസ്ഥാനമാക്കി അപേക്ഷകര്‍ക്ക് വിവേചനം നേരിടേണ്ടി വരുന്നത് ലജ്ജാകരമാണ്'' ഡല്‍ഹി യൂണിവേഴ്‌സിറ്റി എസ്എഫ്‌ഐ കണ്‍വീനറായ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥി അഖില്‍ കെ.എം പ്രസ്താവനയില്‍ പറഞ്ഞു.

   എന്നാല്‍ ഡല്‍ഹി സര്‍വകലാശാല ഈ ആരോപണം നിഷേധിച്ചു. വിവിധ കോളേജുകളിലെ അഡ്മിഷന്‍ കമ്മിറ്റി അംഗങ്ങള്‍ പറയുന്നതനുസരിച്ച്, കേരള സ്റ്റേറ്റ് ബോര്‍ഡില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് പേരുകളില്‍ മാര്‍ക്ക് ഷീറ്റുകള്‍ ഉണ്ടായിരുന്നു. ഹയര്‍ സെക്കന്‍ഡറി എക്‌സാമിനേഷന്‍ ബോര്‍ഡും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റും. അംഗീകൃത ബോര്‍ഡുകളുടെ പട്ടികയില്‍ ആദ്യം ഹയര്‍ സെക്കന്‍ഡറി എക്‌സാമിനേഷന്‍ ബോര്‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് ആശയക്കുഴപ്പത്തിലേക്ക് നയിച്ചു. രണ്ട് ബോര്‍ഡുകളും പ്രവേശനത്തിന് യോഗ്യമാണെന്ന് പിന്നീട് യൂണിവേഴ്‌സിറ്റി അധികൃതര്‍ കണ്ടെത്തി.
   Published by:Jayashankar AV
   First published:
   )}