നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Distance Education | സൈനികർക്ക് വിദൂരവിദ്യാഭ്യാസം; കശ്മീർ സർവകലാശാലയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് കരസേന

  Distance Education | സൈനികർക്ക് വിദൂരവിദ്യാഭ്യാസം; കശ്മീർ സർവകലാശാലയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് കരസേന

  ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ്, രണ്ട് വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സ് എന്നിവയെല്ലാം സൈനികര്‍ക്ക് പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ കഴിയും

  • Share this:
   കശ്മീര്‍ (Kashmir)താഴ്വരയില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ക്ക്(Soldiers) വിദൂര വിദ്യാഭ്യാസ സംവിധാനത്തിന്റെ സഹായത്തോടെ കോഴ്സുകള്‍ ലഭ്യമാക്കുന്നതിനായി ഇന്ത്യന്‍ ആര്‍മി(Indian Army) കശ്മീര്‍ സര്‍വകലാശാലയുമായി തിങ്കളാഴ്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

   സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ തലത്ത് അഹമ്മദ്, കരസേനയുടെ ചിനാര്‍ കോര്‍പ്‌സിന്റെ ജനറല്‍ കമാന്‍ഡിങ് ഓഫീസര്‍ ലെഫ്നന്റ് ജനറല്‍ ഡി പി പാണ്ഡെ എന്നിവര്‍ ചേര്‍ന്ന് കശ്മീര്‍ സര്‍വകലാശാലയിലെ ഗാന്ധി ഹാളില്‍ വെച്ചാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചതെന്ന് പ്രതിരോധസേനയുടെ വക്താവ് അറിയിച്ചു. കശ്മീരില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ക്ക് വിദൂര വിദ്യാഭ്യാസത്തിലൂടെ കോഴ്സുകള്‍ വാഗ്ദാനം ചെയ്യാനുള്ള അവസരം സൃഷ്ടിക്കപ്പെട്ടത് സര്‍വകലാശാലയെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

   'ധാരണാപത്രം വിഭാവനം ചെയ്യുന്നതുപോലെ, കശ്മീരില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്ക് ഇനി കശ്മീര്‍ സര്‍വകലാശാലയുടെ കീഴിലുള്ള വിദൂര വിദ്യാഭ്യാസ ഡയറക്റ്ററേറ്റ് വാഗ്ദാനം ചെയ്യുന്ന വിവിധ കോഴ്സുകള്‍ തിരഞ്ഞെടുത്ത് പഠിക്കാന്‍ കഴിയും. ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ്, രണ്ട് വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സ് എന്നിവയെല്ലാം സൈനികര്‍ക്ക് പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ കഴിയും', പ്രതിരോധസേനയുടെ വക്താവ് അറിയിച്ചു.

   നിലവില്‍ കരസേനയിലെ ഭടന്മാര്‍ക്ക് പഠിക്കാന്‍ കഴിയുന്ന 18 കോഴ്സുകള്‍ സര്‍വകലാശാല ലഭ്യമാക്കുന്നുണ്ട് എന്നും വൈകാതെ ഈ കോഴ്സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ധാരണാപത്രത്തില്‍ ഔദ്യോഗികമായി ഒപ്പുവെച്ചതിന് ശേഷം സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കശ്മീര്‍ സര്‍വകലാശാലയുടെ പ്രധാനപ്പെട്ട മൂല്യങ്ങളെക്കുറിച്ചും കശ്മീരിലെ നിയുക്ത ഭടന്മാര്‍ക്ക് പ്രയോജനപ്രദമാകാന്‍ പോകുന്ന ഈ ധാരണാപത്രത്തിന്റെ പ്രസക്തിയെക്കുറിച്ചും പ്രൊഫസര്‍ അഹമ്മദ് പ്രത്യേകം പരാമര്‍ശിച്ചു.

   വിദ്യാഭ്യാസ മേഖലയില്‍ കൈവരിക്കാന്‍ കഴിഞ്ഞ ഈ നാഴികക്കല്ലിനെ പ്രശംസിച്ചുകൊണ്ടാണ് ലെഫ്നന്റ് ജനറല്‍ പാണ്ഡെ സംസാരിച്ചത്. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന, ചിനാര്‍ കോര്‍പ്സിലെ സൈനികര്‍ക്ക് തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ മികച്ച രീതിയില്‍ നിര്‍വഹിക്കാന്‍ വിദൂര വിദ്യാഭ്യാസം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്പന്നമായ പൈതൃകത്തിനും സംസ്‌കാരത്തിനും അക്കാദമിക രംഗത്തെ സംഭാവനകള്‍ക്കും പേരുകേട്ട കശ്മീര്‍ സര്‍വകലാശാലയെ പ്രശംസിച്ച ജനറല്‍ പാണ്ഡെ, ചിനാര്‍ കോര്‍പ്‌സിലെ സൈനിക ഉദ്യോഗസ്ഥര്‍ക്കും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്കും ഉന്നത വിദ്യാഭ്യാസം നേടാനും ഡൊമെയ്ന്‍ സ്‌പെഷ്യലൈസേഷന്‍ നടത്താനും വിവിധ വിഷയങ്ങളില്‍ വൈദഗ്ദ്ധ്യം നേടാനുമുള്ള സവിശേഷമായ അവസരമാണ് സര്‍വകലാശാല ഒരുക്കിയിരിക്കുന്നത് എന്നും പറഞ്ഞു.

   എംഎ/ എംഎസ്സി (ഗണിതം), എംഎ (ഇംഗ്ലീഷ്), എംഎ (ഉറുദു), എംഎ (എഡ്യൂക്കേഷന്‍) എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളും കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, വെബ് ഡിസൈനിങ്, സൈബര്‍ ലോ, ടൂറിസം മാനേജ്മെന്റ് എന്നിവയില്‍ ഡിപ്ലോമകളും ധാരണാപത്രത്തില്‍ പരാമര്‍ശിക്കുന്ന കോഴ്സുകളില്‍ ഉള്‍പ്പെടുന്നു.
   Published by:Jayashankar AV
   First published:
   )}