നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ആരോഗ്യ കേരളം: തൃശൂര്‍ ജില്ലയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

  ആരോഗ്യ കേരളം: തൃശൂര്‍ ജില്ലയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

  പത്തോളം തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്

  • Last Updated :
  • Share this:
   തൃശൂര്‍:ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ എന്‍ എച്ച് എം /എന്‍ യു എച്ച് എം തുടങ്ങിയ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ വിവിധ ജോലികള്‍ക്കായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

   മെഡിക്കല്‍ ഓഫീസര്‍, ജില്ലാ കോഡിനേറ്റര്‍, മൈക്രോബയോളജി ടെക്‌നീഷ്യന്‍, സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ് തുടങ്ങി പത്തോളം തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.
   താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20ന് വൈകിട്ട് 5 മണിക്കുള്ളില്‍ ആരോഗ്യ കേരളം തൃശൂര്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷകള്‍ എത്തിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം വയസ്, യോഗ്യത, പ്രവര്‍ത്തിപരിചയം, രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും വെക്കണം. അപേക്ഷാ ഫോം, പരീക്ഷ, അഭിമുഖം തുടങ്ങി മറ്റ് വിശദവിവരങ്ങള്‍ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0487 2325824

   UGC MPhil, PhD | യുജിസി എംഫിൽ, പിഎച്ച്ഡി തീസിസ് സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി


   യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (UGC) എംഫില്‍, പിഎച്ച്ഡി തീസിസ് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. എംഫില്‍, പിഎച്ച്ഡി തീസിസ് സമര്‍പ്പിക്കാനുള്ള സമയപരിധി ഇത് മൂന്നാം തവണയാണ് യുജിസി നീട്ടുന്നത്. കോവിഡ് സമയത്ത് നേരിട്ട ബുദ്ധിമുട്ടുകള്‍ കാരണം സമയ പരിധി നീട്ടാന്‍ വിദ്യാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് കമ്മീഷന്റെ തീരുമാനം.

   'ധാരാളം അഭ്യര്‍ത്ഥനകള്‍ പരിഗണിച്ചും ഗവേഷക വിദ്യാര്‍ത്ഥികളുടെ താത്പര്യം കണക്കിലെടുത്തുമാണ് എംഫില്‍, പിഎച്ച്ഡി തീസിസ് സമര്‍പ്പിക്കാനുള്ള അവസാന തീയതി 2021 ഡിസംബര്‍ 31 വരെ നീട്ടിയത്,' യുജിസിയുടെ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

   എംഫില്‍, പിഎച്ച്ഡി തീസിസ് സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31നോ അതിനുമുമ്പോ ഉള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്ക് തീയതി നീട്ടല്‍ ബാധകമാകുമെന്നും കമ്മീഷന്‍ അറിയിച്ചു. തീസിസ് സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ടെങ്കിലും, ഫെലോഷിപ്പിന്റെ കാലാവധി അഞ്ച് വര്‍ഷം വരെ മാത്രമേ നിലനില്‍ക്കൂ.

   എംഫില്‍-പിഎച്ച്ഡി തീസിസ് സമര്‍പ്പിക്കാനുള്ള സമയപരിധി ഇതിന് മുമ്പും നിരവധി തവണ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31നകം തീസിസ് സമര്‍പ്പിക്കാനുള്ള അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലും കണക്കിലെടുത്ത് കമ്മീഷന്‍ ഈ വര്‍ഷം ജൂണ്‍ 30 വരെ തീയതി നീട്ടിയിരുന്നു. പിന്നീട് ഇപ്പോള്‍ വീണ്ടും തീയതി നീട്ടുകയായിരുന്നു.

   കഴിഞ്ഞ കുറച്ച് മാസങ്ങളായി സര്‍വകലാശാലകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഗവേഷണങ്ങള്‍ പരീക്ഷണശാലകളില്‍ നടത്താന്‍ കഴിഞ്ഞില്ല. കൂടാതെ, തീസിസ് പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ലൈബ്രറി സേവനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാനും കഴിഞ്ഞിരുന്നില്ല.

   എല്ലാ ഗവേഷണ വിദ്യാര്‍ത്ഥികളും എംഫില്‍, പിഎച്ച്ഡി ബിരുദങ്ങള്‍ നേടുന്നതിന് അവരുടെ പ്രബന്ധം സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണ്. സ്‌കൂളുകളും കോളേജുകളും പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തുടങ്ങിയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഗവേഷണം നടത്താനും അവസാന തീയതിക്കുള്ളില്‍ അവരുടെ പ്രബന്ധം പൂര്‍ത്തീകരിക്കാനും ലൈബ്രറി സേവനങ്ങളും മറ്റും ഉപയോഗിക്കാനാകും.

   അതേസമയം, 2021 ജൂലൈ മുതല്‍ 11 സര്‍വകലാശാലകളെ ഓപ്പണ്‍ ആന്റ് ഡിസ്റ്റന്‍സ് ലേണിംഗ് (ഒഡിഎല്‍) പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യാന്‍ യുജിസി അനുവദിച്ചിരുന്നു.

   യുജിസി നെറ്റ് പരീക്ഷ തീയതികള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുനക്രമീകരിച്ചിരുന്നു. പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഒക്ടോബര്‍ 6, 7, 8,17,18,19 വരെയാകും പരീക്ഷകള്‍ നടക്കുക.

   എഞ്ചിനിയറിംഗ് ഉപരി പഠനത്തിനായുള്ള ആദ്യ കടമ്പയായ ഗേറ്റ് അഥവാ ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനിയറിംഗ് 2022 ലേക്കുള്ള പരീക്ഷാ തീയതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 5, 6, 12, 13 തീയതികളിലായാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഐഐടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) ഖരഗ്പൂര്‍ ആണ് ഇത്തവണ പരീക്ഷ നടത്തുന്നത്.
   Published by:Jayashankar AV
   First published:
   )}