കോവിഡ് കാരണം വിദ്യാഭ്യാസം വീടുകളിലേക്ക് ചുരുങ്ങിയതിനാല്‍ വിദ്യാര്‍ത്ഥികളുടെ മാനസിക നിലവാരം മനസിലാക്കി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വേണമെന്ന് വ്യാപകമായി ആവശ്യം ഉയര്‍ന്നിരുന്നു.കുട്ടികളുടെ മാനസിക നിലവാരം മനസ്സിലാക്കുന്നതിനുവേണ്ടി എസ്.സി.ഇ.ആര്.ടി തിരുവനന്തപുരം വിമന്‍സ് കോളേജുമായി ചേര്‍ന്ന് ഒരു പഠനം നടത്തിയിരുന്നു. ഈ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ വിദഗ്ധരുടെ ഒരു പാനല്‍ രൂപീകരിക്കുകയും ആ പാനലിന്റെ നിര്‍ദ്ദേശപ്രകാരം കുട്ടികളുടെ മാനസിക ഉല്ലാസത്തിനുള്ള ക്ലാസുകള്‍ വിക്ടേഴ്സ് ചാനലുകളും സംപ്രേഷണം ചെയ്തു.
ഇതോടൊപ്പം തന്നെ കലാ കായിക വിദ്യാഭ്യാസം, യോഗ എന്നിവയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ക്ലാസുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ കുട്ടികള്‍ക്കായി വിക്ടേഴ്സ് ചാനലിലൂടെ ഈ പരിപാടികള്‍ സംപ്രേഷണം ചെയ്യും. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ കൗമാരക്കാരായ വിദ്യാര്‍ഥികള്‍ക്കു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സൗഹൃദ കോഡിനേറ്റര്‍മാര്‍ നല്‍കുന്നുണ്ട്. കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളെ ഗവണ്മെന്റ് റഫറല്‍ സംവിധാനങ്ങളിലേക്ക് റഫര്‍ ചെയ്യും.
കൈറ്റിന്റെ നേതൃത്വത്തില്‍ 'ഉള്ളറിയാന്‍' എന്ന പരിപാടി ഡിജിറ്റല്‍ ക്ലാസ്സുകളുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇതില്‍ മ:നശാസ്ത്രജ്ഞരുടെ സഹായവും ലഭ്യമാക്കുന്നുണ്ട്.
ജീവിത നൈപുണ്യ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 'ഉല്ലാസപ്പറവകള്‍' എന്ന പേരിലുള്ള പ്രവര്‍ത്തനം സംസ്ഥാനത്ത് നടന്നുവരുന്നുണ്ട്. ഇതിനായി പ്രത്യേക പഠനസാമഗ്രികള്‍ തയ്യാറാക്കിയാണ് മുന്നോട്ടുപോകുന്നത്. കുട്ടികളുടെ മാനസികാരോഗ്യം ഈ പദ്ധതിയുടെ മുഖ്യ പരിഗണനയാണ്. 'അവര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍' എന്ന പദ്ധതിയും സ്കൂള്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്നുണ്ട്. കുട്ടികളുടെ വൈകാരികവും മാനസികവുമായ ക്ഷേമമാണ് ഈ പരിപാടിയുടെ ലക്ഷ്യം. പരിപാടിയില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ഊന്നല്‍ നല്‍കും.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം തന്നെ കുട്ടികള്‍ക്ക് മാനസികാരോഗ്യ ക്ലാസ്സുകള്‍ കൂടി നല്‍കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കായി എല്ലാ ഞായറാഴ്ചകളിലും 'ഷി - അസംബ്ലി' എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. ഹയര്‍സെക്കന്‍ഡറി വിഭാഗം സിജി ആന്‍ഡ് എസി ജില്ലാ കോഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ 14 ജില്ലകളിലും ഓണ്‍ലൈന്‍ മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
റിപ്പീറ്റ്
ജീവിത നൈപുണ്യ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 'ഉല്ലാസപ്പറവകള്‍' എന്ന പേരിലുള്ള പ്രവര്‍ത്തനം സംസ്ഥാനത്ത് നടന്നുവരുന്നുണ്ട്. ഇതിനായി പ്രത്യേക പഠനസാമഗ്രികള്‍ തയ്യാറാക്കിയാണ് മുന്നോട്ടുപോകുന്നത്. കുട്ടികളുടെ മാനസികാരോഗ്യം ഈ പദ്ധതിയുടെ മുഖ്യ പരിഗണനയാണ്. 'അവര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍' എന്ന പദ്ധതിയും സ്കൂള്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്നുണ്ട്. കുട്ടികളുടെ വൈകാരികവും മാനസികവുമായ ക്ഷേമമാണ് ഈ പരിപാടിയുടെ ലക്ഷ്യം. പരിപാടിയില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ഊന്നല്‍ നല്‍കും.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം തന്നെ കുട്ടികള്‍ക്ക് മാനസികാരോഗ്യ ക്ലാസ്സുകള്‍ കൂടി നല്‍കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കായി എല്ലാ ഞായറാഴ്ചകളിലും 'ഷി - അസംബ്ലി' എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്.ഓണ്‍ലൈന്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.