സ്കൂളുകള്‍ തുറക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറെടുക്കുമ്പോള്‍ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്, ചില നിര്‍ദ്ദേശങ്ങള്‍
സ്കൂളുകള്‍ തുറക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറെടുക്കുമ്പോള്‍ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്, ചില നിര്‍ദ്ദേശങ്ങള്‍
എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്കൂളുകള്‍ വീണ്ടും തുറക്കാന്‍ സാധ്യതയുണ്ടെന്ന സൂചന ലഭിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സുപ്രധാനമായും 'പിന്തുടരേണ്ട നടപടികള്‍' വന്നത്.
രാജ്യമെമ്പാടുമുള്ള സ്കൂളുകള്‍ വീണ്ടും തുറക്കാന്‍ തയ്യാറെടുക്കുമ്പോള്‍, കുട്ടികളുടെ മാനസികവും ശാരീരികവും വൈജ്ഞാനികവുമായ ക്ഷേമത്തിനായി ലോകാരോഗ്യ സംഘടന ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്.
ലോകാരോഗ്യ സംഘടനയുടെ (WHO) ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥനാണ് 'ട്വിറ്ററില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പങ്കുവച്ചത്.
സ്കൂളുകള്‍ തുറക്കുമ്പോള്‍ അകലം പാലിക്കുക, മാസ്ക് ധരിക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കണമെന്നും ഒരുമിച്ച് ഇരിക്കുന്നതും, കൂടിചേരലുകളുമെല്ലാം ഒഴിവാക്കമമെന്നാണ് പ്രമുഖ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥന് പറയുന്നത്. കൈ ശുചിയായി സൂക്ഷിക്കുന്നുണ്ടെന്നും മുതിര്‍ന്നവര്‍ക്കെല്ലാം പ്രതിരോധ കുത്തിവയ്പ്പ് നടത്തിയെന്നും ഉറപ്പ് വരുത്തണമെന്നും അവര്‍ പറഞ്ഞു..
കുട്ടികള്‍ക്കുള്ള വാക്സിന് ലഭ്യമാകാത്തതു കൊണ്ടു തന്നെ അധ്യാപകര്‍ക്ക് കുത്തിവയ്പ്പ് നല്‍കുന്നത് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ഒരു വലിയ നടപടിയായിരിക്കുമെന്ന് സൗമ്യ സ്വാമിനാഥന് നേരത്തെ ന്യൂസ് 18 നോട് പറഞ്ഞിരുന്നു. കൂടുതല്‍ മുതിര്‍ന്നവര്‍ക്ക്, പ്രത്യേകിച്ച് അധ്യാപകര്‍ക്ക് കുത്തിവയ്പ്പ് നല്‍കണമെന്നും സമൂഹത്തില്‍ അപകട സാധ്യത കുറയുമ്പോള്‍ മാത്രമേ സ്കൂളുകള്‍ തുറക്കാവൂ എന്നും അവര്‍ പറഞ്ഞു.
ആത്യന്തികമായി കുട്ടികള്‍ക്ക് വാക്സിന് നല്കാന് കഴിയുമെന്ന് നല്ല പ്രതീക്ഷയുണ്ടെന്നും, എന്നാല്‍ ഈ വര്‍ഷം അത് നടക്കാന്‍ സാധ്യതയില്ലെന്നും സൗമ്യ പറഞ്ഞു. കമ്മ്യൂണിറ്റി ട്രാന്സ്മിഷന് കുറയുമ്പോള്‍ സ്കൂളുകള്‍ തുറക്കണം. മുന്‍കരുതലുകള്‍ക്കൊപ്പം മറ്റ് രാജ്യങ്ങളും അതാണ് ചെയ്തത്. അധ്യാപകര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്കിയാല്, അത് ഒരു വലിയ മുന്നേറ്റമായിരിക്കുമെന്നും അഭിമുഖത്തില്‍ അവര്‍ അഭിപ്രായപ്പെട്ടിരുന്നു.
എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്കൂളുകള്‍ വീണ്ടും തുറക്കാന്‍ സാധ്യതയുണ്ടെന്ന സൂചന ലഭിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സുപ്രധാനമായും 'പിന്തുടരേണ്ട നടപടികള്‍' വന്നത്.
The impact on children's mental, physical and cognitive wellbeing will last a long time. School openings must be prioritized with distancing, masking, avoiding indoor singing and gatherings, hand hygiene & vaccination of all adults @mhrdschools@DrYasminAHaque@NITIAayog@UNICEFhttps://t.co/vgWcTZ6Nnk
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്, ലക്ഷദ്വീപ്, പുതുച്ചേരി, നാഗാലാന്‍ഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവര്‍ ലോക്സഭയില്‍ പറഞ്ഞ പ്രകാരം ഓഗസ്റ്റ് 2 മുതല്‍ സ്കൂളുകള്‍ വീണ്ടും തുറന്നിരുന്നു. ആഗസ്റ്റ് 16ന് ആന്ധ്രാപ്രദേശില്‍ സ്കൂളുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്.
കേന്ദ്രഭരണ പ്രദേശങ്ങളില്‍, ലക്ഷ്വദീപും പുതുച്ചേരിയും മാത്രമാണ് എല്ലാ ക്ലാസുകള്‍ക്കുമായി വീണ്ടും സ്കൂള്‍ തുറന്നത്. മറ്റിടങ്ങളിലെല്ലാം ഒന്‍പതാം ക്ലാസും അതിനു മുകളിലുള്ളതുമായ ക്ലാസുകളും മാത്രമേ തുറക്കാന്‍ അനുവദിച്ചിട്ടുള്ളൂ. ഗോവ, ഗുജറാത്ത്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, ലഡാക്ക്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, മണിപ്പൂര്‍, മിസോറാം, ഒഡീഷ, രാജസ്ഥാന്, സിക്കിം, തമിഴ്നാട്, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് ആഗസ്റ്റ് 2 വരെ സ്കൂളുകള്‍ തുറക്കാത്ത പ്രദേശങ്ങള്‍.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.