നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആകാം; 600 ഒഴിവുകൾ

  ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആകാം; 600 ഒഴിവുകൾ

  ബംഗളൂരുവുലെ മണിപ്പാൽ സ്കൂൾ ഓഫ് ബാങ്കിംഗ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിംഗ് ആൻഡ് ഫിനാൻസ് (പിജിഡിബിഎഫ്) കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ് നിയമനം.

  Jobs

  Jobs

  • News18
  • Last Updated :
  • Share this:
   ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 600 ഒഴിവുകളാണുള്ളത്. ബംഗളൂരുവുലെ മണിപ്പാൽ സ്കൂൾ ഓഫ് ബാങ്കിംഗ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിംഗ് ആൻഡ് ഫിനാൻസ് (പിജിഡിബിഎഫ്) കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ് നിയമനം. ഒരു വർഷമാണ് കാലാവധി. 3.5 ലക്ഷം രൂപയാണ് കോഴ്സ് ഫീസ്.

   also read: എസ്.ഐക്കെതിരായ ബലാത്സംഗ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും

   യോഗ്യത; 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. എസ് സി, എസ്ടി, അംഗപരിമിതർ എന്നിവർക്ക് 55 ശതമാനം മാർക്ക് മതി.

   പ്രായം: 21-07-2019ന് 21-28 വയസ്. നിയമാനുസൃത വയസിളവ് ഉണ്ട്.

   തീയതി; ജൂലായ് 21നാണ് എഴുത്തു പരീക്ഷ. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ.

   കൂടുതൽ വിവരങ്ങൾക്ക് : www.idbibank.in

   First published:
   )}