ന്യൂ ഡല്‍ഹി: ആസാദി കാ അമൃത് മഹോത്സവ്(Azadi Ka Amrit Mahotsav) ആഘോഷത്തിന്റെ ഭാഗമായി, യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ(upse) പരീക്ഷകള്‍ക്കും റിക്രൂട്ട്മെന്റുകള്‍ക്കും അപേക്ഷിച്ച അല്ലെങ്കില്‍ അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന പട്ടികജാതി (SC), പട്ടികവര്‍ഗ (ST), മറ്റ് പിന്നാക്കവിഭാഗങ്ങളില്‍പ്പെട്ടവര്‍ (OBC),സാമ്പത്തികമായി ദുര്‍ബല വിഭാഗങ്ങള്‍ (EWS), ഭിന്നശേഷിക്കാര്‍ (Persons with Benchmark Disabilities-PwBD) എന്നീ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ആരംഭിച്ചു. 1800118711 ആണ് ടോള്‍ ഫ്രീ നമ്പര്‍
ഈ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ സൗഹൃദപരമായി പരിഹരിക്കുന്നതിനുള്ള കമ്മീഷന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ സംരഭം.എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ 5 മണിവരെ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിക്കും. ഏതെങ്കിലും പരീക്ഷ/ റിക്രൂട്ട്മെന്റിന്റെ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിലോ, ഇതുമായി ബന്ധപ്പെട്ട മറ്റു എന്തെങ്കിലും സംശയങ്ങളോ നേരിടുന്ന, മുകളില്‍ പറഞ്ഞ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹായത്തിനായി ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാവുന്നതാണ്. ടോള്‍ ഫ്രീ നമ്പര്‍
Internship Program in Federal Bank| ബിരുദധാരികൾക്ക് ഫെഡറൽ ബാങ്കിൽ ഇന്റേൺഷിപ്പ് പഠന പദ്ധതി; പ്രതിവർഷം 5.70 ലക്ഷം രൂപ നേടാംബിരുദധാരികള്ക്ക് ഉയര്‍ന്ന പ്രതിഫലത്തോടെയുള്ള ഇന്റേൺഷിപ്പ് പഠന പദ്ധതിയുമായി (Internship Program) ഫെഡറല്‍ ബാങ്ക് (Federal Bank). ഫെഡറല്‍ ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാം (എഫ്.ഐ.പി) (Federal Internship Program) എന്ന ഈ പദ്ധതി ഇന്ത്യയിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമായ മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ (Manipal Global Education Services -MaGE) സര്‍വീസസുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് മണിപ്പാലിന്‍റെ പി ജി ഡിപ്ലോമ കോഴ്‌സ് (PG Diploma Course) ചെയ്യുന്നതോടൊപ്പം ഫെഡറല്‍ ബാങ്കില്‍ ഇന്റേൺഷിപ്പ് ചെയ്യാനും അവസരം ലഭിക്കും. പ്രതിവര്‍ഷം 5.70 ലക്ഷം രൂപ വരെ പ്രതിഫലവും ലഭിക്കും. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ സർവിസസിന്‍റെ പി ജി ഡിപ്ലോമ ഇന്‍ ബാങ്കിങ് ബിരുദവും ലഭിക്കും.
Also Read-
IBPS PO Notification 2021 | ഐബിപിഎസ് വിജ്ഞാപനം: 4135 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; നവംബർ 10 വരെ അപേക്ഷിക്കാംബാങ്ക് ശാഖ/ ഓഫീസിൽ ഡിജിറ്റല്‍ പഠന രീതികള്‍ സമന്വയിപ്പിച്ച് ഉദ്യോഗാര്‍ത്ഥിയുടെ കഴിവ് സമഗ്രമായി മെച്ചപ്പെടുത്തുന്ന രീതിയിലാണ് എഫ് ഐ പി (FIP) പാഠ്യപദ്ധതി ഒരുക്കിയിരിക്കുന്നത്.പ്രായം 2021 ഓക്ടോബര്‍ ഒന്നിന് 27 തികയാന്‍ പാടില്ല.
ഒക്ടോബര്‍ 23 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ നവംബര്‍ ഏഴിന് നടക്കും. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്
https://www.federalbank.co.in/federal-internship-programഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.