ബാങ്ക് ഓഫ് ബറോഡയുടെ വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റില്‍ 370 റിലേഷന്‍ഷിപ്പ് മാനേജര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അപേക്ഷാ നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷ കരാര്‍ പ്രകാരം സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജരുടെ 326 തസ്തികകളിലും, ഇ-വെല്‍ത്ത് റിലേഷന്‍ഷിപ്പ് മാനേജരുടെ 50 തസ്തികകളിലുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഈ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 9 ആണ്. ഈ തീയതിയ്ക്ക് മുമ്പായി www.bankofbaroda.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്നവരുടെ പ്രകടനം വിലയിരുത്തി ബാങ്ക് കരാര്‍ കാലാവധി നീട്ടും.
ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ് 2021: യോഗ്യതാ മാനദണ്ഡംവിദ്യാഭ്യാസ യോഗ്യത: സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍, ഇ-വെല്‍ത്ത് റിലേഷന്‍ഷിപ്പ് മാനേജര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം. ഔദ്യോഗിക അറിയിപ്പ് പ്രകാരം മാനേജ്മെന്റില്‍ രണ്ട് വര്‍ഷത്തെ മുഴുവന്‍ സമയ ബിരുദാനന്തര ബിരുദം/ഡിപ്ലോമ ആവശ്യമാണ്.
സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ തസ്തികകളില്‍ കുറഞ്ഞത് 2 വര്‍ഷവും ഇ-വെല്‍ത്ത് റിലേഷന്‍ഷിപ്പ് മാനേജര്‍ക്ക് 1.5 വര്‍ഷവും പ്രസക്തമായ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 6 മാസത്തില്‍ താഴെയുള്ള പ്രവർത്തി പരിചയം പരിഗണിക്കില്ല. റിക്രൂട്ട്മെന്റ് പരസ്യത്തില്‍ അതത് തസ്തികളുടെ നിയമന സ്ഥലവും സൂചിപ്പിച്ചിട്ടുണ്ട്.
പ്രായപരിധി: അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 2021 നവംബര്‍ 1ന് 24-നും 35-നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ് 2021: എങ്ങനെ അപേക്ഷിക്കാംസ്റ്റെപ് 1: ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക പോര്‍ട്ടലില്‍ (www.bankofbaroda.in) ലോഗിന്‍ ചെയ്യുക
സ്റ്റെപ് 2: കരിയര്‍ പേജിലേക്ക് പോകുക. നിലവിലെ അവസരങ്ങളില്‍ (current opportunities) ക്ലിക്ക് ചെയ്യുക
സ്റ്റെപ് 3: ഇവിടെ, നിങ്ങള്‍ താത്പര്യപ്പെടുന്ന പോസ്റ്റിനായി അപേക്ഷിക്കുക
സ്റ്റെപ് 4: ആവശ്യമായ വിവരങ്ങള്‍ സഹിതം അപേക്ഷാ ഫോം പൂരിപ്പിക്കുക, നിങ്ങളുടെ ഡോക്യുമെന്റുകളുടെ സ്കാന്‍ ചെയ്ത ഒരു പകര്‍പ്പ് അപ്ലോഡ് ചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കുക.
സ്റ്റെപ് 5: നല്കിയ വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷം സബ്മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 6: ഭാവി റഫറന്‍സിനായി നിങ്ങളുടെ അപേക്ഷാ ഫോമിന്റെ ഒരു പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുക അല്ലെങ്കില്‍ പ്രിന്റ് എടുക്കുക.
ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ് 2021: അപേക്ഷാ ഫീസ്അണ് റിസര്‍വ്ഡ് അല്ലെങ്കില്‍ ഒബിസി വിഭാഗങ്ങളില്‍ പെട്ടവര്‍ 600 രൂപ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതാണ്. എസ്സി, എസ്ടി, പിഡബ്ല്യുഡി, വനിതാ ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ അപേക്ഷാ ഫീസ് 100 രൂപയാണ്.
ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ് 2021: തിരഞ്ഞെടുക്കല്‍ പ്രക്രിയഒരു റൗണ്ട് വ്യക്തിഗത അഭിമുഖങ്ങള്‍ കൂടാതെ/ ഗ്രൂപ്പ് ചര്‍ച്ചകള്‍ അല്ലെങ്കില്‍ മറ്റ് തിരഞ്ഞെടുപ്പ് രീതികൾ എന്നിവ ഉണ്ടായിരിക്കും. ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ് 2021: ശമ്പളംഉദ്യോഗാര്ത്ഥിയുടെ യോഗ്യത, അനുഭവപരിചയം, അവസാനം ലഭിച്ച ശമ്പളം, അതത് തസ്തികകളിലെ മാര്‍ക്കറ്റ് മാനദണ്ഡങ്ങള്‍ എന്നിവയെ ആശ്രയിച്ചായിരിക്കും ശമ്പളം നിശ്ചയിക്കുക. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പെര്‍ഫോമന്‍സ്-ലിങ്ക്ഡ് വേരിയബിള്‍ പേയ്ക്കും അര്‍ഹതയുണ്ട്. അത് നിശ്ചിത ശമ്പളത്തേക്കാള്‍ കൂടുതലായിരിക്കും, എന്നാല്‍ നിര്‍ദ്ദിഷ്ട ടാര്‍ഗെറ്റുകളുടെ നേട്ടവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.