നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Jobs | ബാങ്ക് ഓഫ് ബറോഡയിൽ മുതല്‍ TCSൽ വരെ അവസരം; ഈ ആഴ്ച അപേക്ഷിക്കാവുന്ന ജോലികൾ

  Jobs | ബാങ്ക് ഓഫ് ബറോഡയിൽ മുതല്‍ TCSൽ വരെ അവസരം; ഈ ആഴ്ച അപേക്ഷിക്കാവുന്ന ജോലികൾ

  ഗെയില്‍ (GAIL) മുതല്‍ ബാങ്ക് ഓഫ് ബറോഡയും (Bank of Baroda) ടിസിഎസും (TCS) വരെയുള്ള സ്ഥാപനങ്ങളിൽ ഈ ആഴ്ച അപേക്ഷിക്കാന്‍ സാധിക്കുന്ന തൊഴില്‍ അവസരങ്ങള്‍ ഇതാ:

  • Share this:
   നിങ്ങള്‍ ഒരു ജോലി (Job) അന്വേഷിക്കുകയാണോ? പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലും എഞ്ചിനീയറിംഗ്, ബാങ്കിങ് മേഖലകളിലും മാനേജര്‍ തസ്തികകൾ ഉൾപ്പെടെ നിരവധി അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. ഗെയില്‍ (GAIL) മുതല്‍ ബാങ്ക് ഓഫ് ബറോഡയും (Bank of Baroda) ടിസിഎസും (TCS) വരെയുള്ള സ്ഥാപനങ്ങളിൽ ഈ ആഴ്ച അപേക്ഷിക്കാന്‍ സാധിക്കുന്ന തൊഴില്‍ അവസരങ്ങള്‍ ഇതാ:

   ഗെയില്‍ റിക്രൂട്ട്മെന്റ് 2022

   ഗെയില്‍ ഇന്ത്യ ലിമിറ്റഡ് (GAIL India Limited) മെഡിക്കല്‍ സര്‍വീസുകളില്‍ 2 ചീഫ് മാനേജര്‍ തസ്തികകളിലേക്കും 7 സീനിയര്‍ ഓഫീസര്‍ തസ്തികകളിലേക്കും നിയമനം നടത്തുന്നു. ജനുവരി 20 ആണ് ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗെയില്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.gailonline.com വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. സെലക്ഷന്‍ പ്രക്രിയയില്‍ ഗെയില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് മുമ്പാകെയുള്ള ഒരു ഗ്രൂപ്പ് ചര്‍ച്ചയും അഭിമുഖവും ഉള്‍പ്പെടുന്നു. ഈ സെലക്ഷന്‍ പ്രക്രിയയില്‍ മാറ്റം വരാവുന്നതാണ്. ഉദ്യോഗാര്‍ത്ഥികളുടെ നിയമനം കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്റീവ്/ബിസിനസ് ആവശ്യകതകളെ ആശ്രയിച്ചിരിക്കും.

   ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്‌മെന്റ് 2022

   ബാങ്ക് ഓഫ് ബറോഡയുടെ (Bank of Baroda) വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസ് വിഭാഗത്തില്‍ 58 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഉദ്യോഗാര്‍ത്ഥിയുടെ പ്രകടനം വിലയിരുത്തിയതിന് ശേഷം കരാര്‍ കൂടുതല്‍ കാലത്തേക്ക് നീട്ടും. രജിസ്‌ട്രേഷന്‍ നടപടികള്‍ ജനുവരി 27 വരെ തുടരും. ഷോര്‍ട്ട്ലിസ്റ്റിംഗും തുടര്‍ന്നുള്ള വ്യക്തിഗത അഭിമുഖങ്ങളും ഗ്രൂപ്പ് ചര്‍ച്ചകളും ബാങ്ക് അനുയോജ്യമെന്ന് കരുതുന്ന മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് രീതികളും അടിസ്ഥാനമാക്കിയാവും അന്തിമ തിരഞ്ഞെടുപ്പ്.

   കറന്‍സി നോട്ട് പ്രസ്സ്

   കറന്‍സി നോട്ട് പ്രസ്സ് (CNP - Currency Note Press) വെല്‍ഫെയര്‍ ഓഫീസര്‍, സൂപ്പര്‍വൈസര്‍, ജൂനിയര്‍ ടെക്‌നീഷ്യന്‍, ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ് തുടങ്ങി 149 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 25നകം www.cnpnashik.spmcil.com എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. റിക്രൂട്ട്മെന്റ് ടെസ്റ്റ് ഫെബ്രുവരി/മാര്‍ച്ച് മാസങ്ങളില്‍ നടത്താനാണ് താല്‍ക്കാലികമായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

   SEBI റിക്രൂട്ട്മെന്റ് 2022

   സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI - The Securities and Exchange Board of India) 120 ഗ്രേഡ് എ ഓഫീസര്‍ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 24 വരെ www.sebi.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഫെബ്രുവരി 20, മാര്‍ച്ച് 20, ഏപ്രില്‍ 3 തീയതികളില്‍ നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 28,150 രൂപ മുതല്‍ 55,600 രൂപ വരെ ശമ്പളം ലഭിക്കും.

   DSSSB അസിസ്റ്റന്റ് എഞ്ചിനീയറിംഗ്

   ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB - The Delhi Subordinate Services Selection Board) 151 അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ നടപടികള്‍ ഫെബ്രുവരി 9 വരെ തുടരും. തസ്തിക അനുസരിച്ച് 18-നും 30/32-നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം ഉദ്യോഗാർത്ഥികൾ.

   ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

   ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (The Indian Coast Guard), വിവിധ നാവിക്, യന്ത്രിക് തസ്തികകളിലായി ആകെ 322 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.joinindiancoastguard.cdac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി വിവിധ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജനുവരി 14. അപേക്ഷകര്‍ 18 നും 22 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. നാവിക് (ജനറല്‍ ഡ്യൂട്ടി), നാവിക് (ആഭ്യന്തര ബ്രാഞ്ച്) എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് 21700 രൂപയും യന്ത്രിക തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 29200 രൂപയും ശമ്പളം ലഭിക്കും.

   ടിസിഎസ്

   ഐടി ഭീമനായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS - Tata Consultancy Services ) 2020, 2021 വര്‍ഷങ്ങളില്‍ പാസായ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കായി നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.tcs.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ജനുവരി 16 ആണ് രജിസ്ട്രേഷനുള്ള അവസാന തീയതി. ബിഇ, ബിടെക്, എംഇ, എംടെക്, എംസിഎ, എംഎസ്സി എന്നീ യോഗ്യതയുള്ള, എന്‍ജിനീയറിങ് സ്ട്രീമുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജോലിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. അപേക്ഷകർ 18നും 28നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

   CISF ഹെഡ് കോണ്‍സ്റ്റബിള്‍

   സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (CISF- The Central Industrial Security Force) 2021 ലെ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയില്‍ 249 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 3 വരെ തപാല്‍ ഓര്‍ഡര്‍/ഡിമാന്‍ഡ് ഡ്രാഫ്റ്റ് വഴി അപേക്ഷിക്കാം. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏപ്രില്‍ 7 വരെ അപേക്ഷിക്കാം. റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് (പിഎസ്ടി), ഡോക്യുമെന്റേഷന്‍, ട്രയല്‍ ടെസ്റ്റ്, പ്രാവീണ്യം എന്നിവ ഉള്‍പ്പെടുന്നു.
   Published by:Rajesh V
   First published:
   )}