നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • Bengaluru HAL | ബെംഗളുരു എച്ച് എ എല്ലില്‍ അപ്രന്റിസ്ഷിപ്പിന് അവസരം; സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം

    Bengaluru HAL | ബെംഗളുരു എച്ച് എ എല്ലില്‍ അപ്രന്റിസ്ഷിപ്പിന് അവസരം; സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം

    ഡിപ്ലോമ, ബി ഇ, ബി ടെക് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.hal-india.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

    News18 MalayalaAm

    News18 MalayalaAm

    • Share this:
      ബെംഗളുരു ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റിഡില്‍ ഒരു വര്‍ഷ അപ്രന്റിസ്ഷിപ്പിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഡിപ്ലോമ, ബി ഇ, ബി ടെക് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.hal-india.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

      ഒഴിവുള്ള വിഭാഗങ്ങള്‍:

      എയ്‌റോനോട്ടിക്കല്‍, മെക്കാനിക്കല്‍, ഇന്‍ഡസ്ട്രിയല്‍, ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ & കമ്മ്യൂണിക്കേഷന്‍, ഏവിയോണിക്‌സ്, ഇലട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷന്‍, ടെലികമ്മ്യൂണിക്കേഷന്‍, സിവില്‍, കമ്പ്യൂട്ടര്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ സയന്‍സ്, മെറ്റലര്‍ജി, കെമിക്കല്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കൊമേഴ്‌സ്യല്‍ പ്രാക്ടീസ്.

      JEE | ജെഇഇ മെയിന്‍ നാലാം സെഷന്‍ പരീക്ഷയുടെ ഉത്തര സൂചിക ഇപ്പോള്‍ പരിശോധിക്കാം

      ജെഇഇ മെയിന്‍ നാലാം സെഷന്‍ പരീക്ഷയുടെ ഉത്തര സൂചിക ഇപ്പോള്‍ പരിശോധിക്കാം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി http://jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ കയറി ഉത്തര
      വഴിയാണ് ഉത്തര സൂചിക പരിശോധിക്കാന്‍ സാധിക്കുക. ഉത്തരസൂചികയ്ക്ക് എതിരായി വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 8 വരെ ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ അവസരമുണ്ട്.വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും തെറ്റ് കണ്ടെത്തിയാല്‍, ഓരോ ആക്ഷേപത്തിനും 200 രൂപ അടച്ച് ഉത്തരസൂചികയില്‍ എതിര്‍പ്പ് ഉന്നയിക്കാന്‍ അവസമുണ്ട്.

      Western Coalfields| വെസ്റ്റേൺ കോൾഫീൽഡ്സിൽ 1281 അപ്രന്റിസ് ഒഴിവ്; ഒരുവർഷത്തെ പരിശീലനം

      കോൾ ഇന്ത്യയുടെ കീഴിൽ നാഗ്പുർ ആസ്ഥാനമായുള്ള വെസ്റ്റേൺ കോൾ ഫീൽഡ്സിൽ 1281 അപ്രന്റിസ് ഒഴിവ്. ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ, ട്രേഡ് അപ്രന്റിസ് വിഭാഗങ്ങളിലാണ് അവസരം. ഒരുവർഷത്തെ പരിശീലനമായിരിക്കും.

      ഒഴിവുകൾ: ട്രേഡ് അപ്രന്റിസ്-965, ഗ്രാജ്വേറ്റ് അപ്രന്റിസ്-101, ടെക്നീഷ്യൻ അപ്രന്റിസ്-215

      യോഗ്യത: ഗ്രാജ്വേറ്റ് അപ്രന്റിസ്: മൈൻ എൻജിനിയറിങ്ങിൽ ബി.ഇ./ബി.ടെക്. എൻ.എ.ടി.എസ്. പോർട്ടലിൽ എൻറോൾ ചെയ്തിരിക്കണം.

      ടെക്നീഷ്യൻ അപ്രന്റിസ്: മൈനിങ്/മൈനിങ് ആൻഡ് മൈൻ സർവേയിങ് ഡിപ്ലോമ. എൻ.എ.ടി.എസ്. പോർട്ടലിൽ എൻറോൾ ചെയ്തിരിക്കണം.

      ട്രേഡ് അപ്രന്റിസ്: കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇലക്‌ട്രീഷ്യൻ, ഫിറ്റർ, മെക്കാനിക്‌ (ഡീസൽ), മെഷിനിസ്റ്റ്, മേസൺ (ബിൽഡിങ് കോൺട്രാക്ടർ), പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്‌, സർവേയർ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്), വയർമാൻ എന്നിവയിൽ ഏതെങ്കിലും ട്രേഡിൽ എൻ സി വി ടി /എസ് സി വി ടി സർട്ടിഫിക്കറ്റ്.

      അവസാന തീയതി: സെപ്റ്റംബർ 21.
      വിവരങ്ങൾക്ക്: www.westerncoal.in

      Sainik School| സംസ്ഥാനത്തെ ഏക സൈനിക സ്‌കൂളില്‍ പെണ്‍കുട്ടികളുടെ ആദ്യ ബാച്ച് ആരംഭിച്ചു

      കേരളത്തിലെ ഏക സൈനിക സ്‌കൂളായ കഴക്കൂട്ടം സൈനിക സ്‌കൂള്‍ പെൺകുട്ടികൾക്ക് ആദ്യമായി പ്രവേശനം നല്‍കി. 1962 ല്‍ സ്ഥാപിതമായതിനു ശേഷം ചരിത്രത്തിലാദ്യമായാണ് സൈനിക സ്കൂളിൽ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയത്. പ്രവേശന പരീക്ഷ വിജയിച്ച പെണ്‍കുട്ടികളുടെ ആദ്യ ബാച്ച് തുടങ്ങി.

      സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്പെഷ്യല്‍ അസംബ്ലിയില്‍ ആദ്യ ബാച്ചിലെ കേരളത്തില്‍ നിന്നുള്ള 7 പെണ്‍കുട്ടികളേയും ബിഹാറില്‍ നിന്നുള്ള 2 പെണ്‍കുട്ടികളേയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയേയും കഴക്കൂട്ടം സൈനിക സ്‌കൂള്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു
      Published by:Sarath Mohanan
      First published:
      )}