നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • IIT Placement | ഐഐടികളിൽ എക്കാലത്തെയും മികച്ച പ്ലെയ്‌സ്‌മെന്റ് സീസൺ; ജോലി വാഗ്ദാനങ്ങളിൽ 45% വർദ്ധനവ്

  IIT Placement | ഐഐടികളിൽ എക്കാലത്തെയും മികച്ച പ്ലെയ്‌സ്‌മെന്റ് സീസൺ; ജോലി വാഗ്ദാനങ്ങളിൽ 45% വർദ്ധനവ്

  കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, മിക്ക ഐഐടികളും ഈ വർഷം വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുന്ന ജോലികളിൽ 40-45 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

  • Share this:
   രാജ്യത്തെ 23 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളിൽ (IIT) ആദ്യഘട്ട പ്ലെയ്‌സ്‌മെന്റുകൾ (Placements) കഴിഞ്ഞ ആഴ്ച അവസാനിച്ചു. ഈ വർഷത്തേത് മികച്ച പ്ലേസ്മെന്റ് സീസൺ (Placement Season) ആണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വരുന്ന പുതിയ കണക്കുകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, മിക്ക ഐഐടികളും ഈ വർഷം വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുന്ന ജോലികളിൽ 40-45 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് എക്കാലത്തെയും മികച്ച റിക്രൂട്ട് സീസൺ ആണെന്ന് ഒരു പ്രമുഖ ദിനപത്രം റിപ്പോർട്ട് ചെയ്തു.

   മിക്ക ഐഐടികളും ജോലി വാഗ്ദാനങ്ങളുടെ എണ്ണത്തിലും ശരാശരി ശമ്പള സ്കെയിലിലും എക്കാലത്തെയും ഉയർന്ന നിരക്കിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. കോവിഡ് -19 മഹാമാരി പല മേഖലകളെയും ഡിജിറ്റലാക്കി മാറ്റിയിട്ടുണ്ട്. ഇത് പല മേഖലകളിലും പുതിയ പ്രതിഭകളെ തിരഞ്ഞെടുക്കാൻ സഹായിച്ചിട്ടുണ്ടെന്ന് റിക്രൂട്ട്മെന്റ് വിദഗ്ധർ പറയുന്നു.

   ഐഐടി ബോംബെ
   ഐഐടി ബോംബെയിലെ ആദ്യഘട്ട പ്ലെയ്‌സ്‌മെന്റ് ഡിസംബർ 18ന് അവസാനിച്ചു. 1,382 വിദ്യാർത്ഥികൾക്ക് ജോലി ലഭിച്ചു. ഇതിൽ 45 അന്താരാഷ്ട്ര ഓഫറുകളും ഉൾപ്പെടുുന്നുവെന്ന് മണികൺട്രോൾ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ വർഷം വിദ്യാർത്ഥികൾക്ക് ലഭിച്ച ആകെ ഓഫറുകളുടെ എണ്ണം 1,723 ആണ്. 2020ൽ ആകെ 973 ഓഫറുകളാണ് ലഭിച്ചിരുന്നത്. 2019ൽ 1,172 പേർക്കാണ് പ്ലേസ്മെന്റ് വഴി ജോലി ലഭിച്ചത്. പ്ലേസ്‌മെന്റിന്റെ ആദ്യ 18 ദിവസങ്ങളിൽ, 12 വിദ്യാർത്ഥികൾക്ക് ഒരു കോടിയിലധികം വാർഷിക ശമ്പളം ലഭിക്കുന്ന ഓഫറുകൾ ലഭിച്ചു. 2020 നെ അപേക്ഷിച്ച് ഐഐടി-ബോംബെയിൽ വാഗ്ദാനം ചെയ്l ശരാശരി ശമ്പളം 26 ശതമാനവും 2019നെ അപേക്ഷിച്ച് 19 ശതമാനവും ഉയർന്നു.

   ഐഐടി ഡൽഹി
   ഐഐടി ഡൽഹിയിൽ ഈ വർഷം 1,250 ജോലി ഓഫറുകളാണ് ലഭിച്ചത്. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്. പ്ലെയ്‌സ്‌മെന്റ് ഡ്രൈവിനായി സ്വയം രജിസ്റ്റർ ചെയ്ത 80 ശതമാനം വിദ്യാർത്ഥികളെയും റിക്രൂട്ട് ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിന് 1,250 ഓഫറുകൾ ലഭിച്ചു. എക്കാലത്തെയും ഉയർന്നതും മുൻ വർഷത്തെ അപേക്ഷിച്ച് എണ്ണത്തിൽ 45 ശതമാനം വർദ്ധനവുമാണ് ഉണ്ടായിരിക്കുന്നത്. ജോലി ഓഫറുകളിലെ ശരാശരി ശമ്പളം 20 ശതമാനം വർദ്ധിച്ചു.

   ഐഐടി റൂർക്കി
   32 അന്താരാഷ്‌ട്ര തൊഴിൽ വാഗ്‌ദാനങ്ങൾ ഉൾപ്പെടെ ഈ വർഷം ഐഐടി റൂർക്കിയിലെ വിദ്യാർത്ഥികൾക്ക് എക്കാലത്തെയും ഉയർന്ന എണ്ണമായ 1,243 ജോലി വാഗ്‌ദാനങ്ങൾ ലഭിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ആസ്ഥാനമായ കമ്പനികളിൽ നിന്ന് 1.3 കോടി മുതൽ 1.8 കോടി രൂപ വരെ പാക്കേജുകൾ ലഭിച്ചു. ഈ വർഷത്തെ ഏറ്റവും ഉയർന്ന പാക്കേജ് 2.15 കോടി രൂപയാണ്.

   ഐഐടി മദ്രാസ്
   പ്ലെയ്‌സ്‌മെന്റിനായി രജിസ്റ്റർ ചെയ്ത 1,498 വിദ്യാർത്ഥികളിൽ 73 ശതമാനം പേർക്ക് ജോലി ലഭിച്ചു. വിദ്യാർത്ഥികൾക്ക് ലഭിച്ച മൊത്തം ഓഫറുകളുടെ എണ്ണം 1,316 ആണ്. ഈ വർഷം 63 സ്റ്റാർട്ടപ്പുകൾ 190ലധികം ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്.

   ഐഐടി ഖരഗ്പൂർ
   ഐഐടികളിൽ ഏറ്റവും കൂടുതൽ ഓഫറുകൾ ലഭിച്ചത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂരിനാണ്. 1,600ലധികം തൊഴിൽ ഓഫറുകളാണ് ഇവിടെ വിദ്യാർത്ഥികളെ തേടിയെത്തിയത്. 2.4 കോടി രൂപ വാർഷിക ശമ്പളമാണ് ഒരു വിദ്യാർത്ഥിയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. മറ്റ് 22 വിദ്യാർത്ഥികൾക്ക് 90 ലക്ഷം മുതൽ - 2.4 കോടി രൂപ വരെയുള്ള സ്കെയിലിൽ ശമ്പളം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡിസംബർ 11ന് സമാപിച്ച ഖരഗ്പൂരിലെ ഐഐടിയിലെ ആദ്യഘട്ട പ്ലെയ്‌സ്‌മെന്റിൽ 1500ലധികം വിദ്യാർത്ഥികൾ ഓഫറുകൾ സ്വീകരിച്ചു.

   ഐഐടി ഹൈദരാബാദ്
   കാമ്പസ് പ്ലെയ്‌സ്‌മെന്റിന്റെ ഒന്നാം ഘട്ടത്തിൽ 34 അന്താരാഷ്ട്ര ഓഫറുകൾ ഉൾപ്പെടെ 466 ഓഫറുകൾ ഐഐടി ഹൈദരാബാദിന് ലഭിച്ചു. ഈ വർഷം ഇവിടെ ലഭിച്ച ഏറ്റവും ഉയർന്ന പാക്കേജ് 65 ലക്ഷം രൂപയും ശരാശരി പാക്കേജ് 23 ലക്ഷം രൂപയുമാണ്. രജിസ്റ്റർ ചെയ്ത 650 വിദ്യാർത്ഥികളിൽ ആകെ 427 വിദ്യാർത്ഥികൾ ഇതിനകം പ്രവേശനം നേടിയിട്ടുണ്ട്.
   Published by:Sarath Mohanan
   First published: