നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • BHU Admissions 2021: ബനാറസ് ഹിന്ദു സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷിക്കാം

  BHU Admissions 2021: ബനാറസ് ഹിന്ദു സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷിക്കാം

  വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തരം അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്

  • Share this:
   ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ (BHU) ബിരുദ,ബിരുദ്ദാനന്തര കോഴ്‌സുകളിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ബിഎച്ച്യുവില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തരം അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതിന് സര്‍വ്വകലാശാല നടത്തുന്ന എന്‍ട്രസ് പരീക്ഷയില്‍ പങ്കെടുക്കേണ്ടതുണ്ട്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് - 2021ല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 6ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

   രണ്ട് പ്രോഗ്രാമ്മുകളുടെയും പരീക്ഷാ തീയ്യതി പിന്നീട് പ്രഖ്യാപിക്കും. കമ്പ്യൂട്ടര്‍ അധിഷ്ടിത പരീക്ഷയ്ക്ക് ജനറല്‍, ഒബിസി, ഇഡബ്ല്യു കാറ്റഗറികളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 600 രൂപയാണ് പരീക്ഷാ ഫീസ്. അതേസമയം എസ്സി, എസ്ടി, ഭിന്നലിംഗര്‍, പിഡബ്ല്യു കാറ്റഗറികളില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 300യാണ് പരീക്ഷാ ഫീസായി നിശ്ചയിച്ചിട്ടുള്ളത്. ഓണ്‍ലൈനായി പരീക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന തീയ്യതി സെപ്റ്റംബര്‍ 7 ആണ്.

   ബിഎച്ച്യു അഡ്മിഷൻ 2021; അപേക്ഷിക്കേണ്ട വിധം

   bhuonline.in എന്ന വിലാസം ഉപയോഗിച്ചോ bhu.ac.in/admission എന്ന വിലാസം ഉപയോഗിച്ചോ പരീക്ഷയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനും പരീക്ഷയ്ക്കായുള്ള അപേക്ഷ സമര്‍പ്പിക്കാനും സാധിക്കും. വെബ്സൈറ്റിൽ പ്രവേശിച്ചതിന് ശേഷം ഇനി പറയുന്നത് പോലെ പരീക്ഷയ്ക്ക് അപേക്ഷ സമർക്കാനാകും.

   സ്റ്റെപ്പ് 1: ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

   സ്റ്റെപ്പ് 2: ഔദ്യോഗിക വെബ്സൈറ്റിന്റെ ഹോം പേജിൽ നിങ്ങൾക്ക് ഒരു ഹൈപ്പർലിങ്ക് കണ്ടെത്താൻ സാധിക്കും അതിപ്രകാരമാണ് ‘Registration for BHU (UET) 2021/ Registration for BHU (PET) 2021’. നിങ്ങൾ അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സിനെ അടിസ്ഥാനമാക്കി അതിൽ ഒരണ്ണത്തിൽ ക്ലിക്ക് ചെയ്യുക.

   സ്റ്റെപ്പ് 3: ഒരു പുതിയ വിൻഡോ ഓപ്പണാകും, അതിൽ നിങ്ങൾ ‘ന്യൂ രജിസ്ട്രേഷൻ’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയ പേജിൽ ഒരു ഫോം പ്രത്യക്ഷപ്പെടും.

   സ്റ്റെപ്പ് 4: ഫോം പൂരിപ്പിച്ച് സമർപ്പിക്കുക. അപ്പോൾ നിങ്ങൾ ഓട്ടോമാറ്റിക്കായി തന്നെ അപേക്ഷാ ഫോമിലേക്ക് എത്തിച്ചേരും. അപേക്ഷാ ഫോം വിജയകരമായി പൂരിപ്പിച്ചതിന് ശേഷം, ആവശ്യമായ രേഖകൾ അതിനൊപ്പം അറ്റാച്ച് ചെയ്യുക. ശേഷം ഫീസ് അടയ്ക്കുക.

   സ്റ്റെപ്പ് 5: സബ്മിറ്റ് ബട്ടണിൽ അമർത്തുക. അപേക്ഷാ ഫോം വിജയകരമായി സമർപ്പിച്ചതിന് ശേഷം അതിന്റെ സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കുക.

   പരീക്ഷാർത്ഥികൾ സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സ്ഥിരമായി സന്ദർശനം നടത്തി, പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യണം. കാരണം പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ സർവ്വകലാശാല അവരുടെ വെബ്സൈറ്റ് വഴി മാത്രമേ പുറത്തു വിടുകയുള്ളു. അത് പോലെ തന്നെ എൻട്രൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് സർവ്വകലാശാല വെബ്സൈറ്റ് വഴിയാകും വിതരണം ചെയ്യുക. പരീക്ഷയ്ക്ക് ഏതാനും ദിവസം മുൻപ് ഇത് വെബ്സൈറ്റിൽ ലഭ്യമാകും.

   ഏഷ്യയിലെ തിരഞ്ഞെടുത്ത 5829 സര്‍വ്വകലാശാലകളില്‍ 191മത്തെ സ്ഥാനത്താണ് വാരണാസിയില്‍ സ്ഥിതി ചൈയ്യുന്ന ബനാറസ് ഹിന്ദു സര്‍വ്വകലാശാല നില്‍ക്കുന്നത്. അത് പോലതന്നെ ഇന്ത്യയിലെ 876 സര്‍വ്വകലാശാലകളില്‍ 10മത് സ്ഥാനവും ഈ സര്‍വ്വകലാശാലയാണ് കരസ്ഥമാക്കിയിരിക്കുന്നത്.
   Published by:Karthika M
   First published:
   )}