• HOME
  • »
  • NEWS
  • »
  • career
  • »
  • Mumbai University | ബിജെപി നേതാവിൻെറ മകന് 16 ദിവസം കൊണ്ട് പിഎച്ച്ഡി? മുംബൈ യൂണിവേഴ്സിറ്റിക്കെതിരെ ഗുരുതര ആരോപണം

Mumbai University | ബിജെപി നേതാവിൻെറ മകന് 16 ദിവസം കൊണ്ട് പിഎച്ച്ഡി? മുംബൈ യൂണിവേഴ്സിറ്റിക്കെതിരെ ഗുരുതര ആരോപണം

ഈ വിഷയത്തിൽ ശക്തമായി പ്രതിഷേധിക്കാൻ തന്നെയാണ് യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും തീരുമാനം.

  • Share this:

മുംബൈയിലെ ബിജെപി നേതാവിൻെറ മകന് വെറും 16 മാസം കൊണ്ട് പിഎച്ച്ഡി ഡിഗ്രി അനുവദിച്ചതായി ആരോപണം. മുംബൈ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മുൻ എംപിയും മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡൻറുമായ കിരീട് സോമയ്യയുടെ മകൻ നീൽ സോമയ്യക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ബിജെപി നേതാവിൻെറ മകന് പിഎച്ച്ഡി അനുവദിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് ഇവർ ആവശ്യപ്പെട്ടു.


31കാരനായ നീലിന് മാനേജ്മെൻറ് സ്റ്റഡീസിലാണ് പിഎച്ച്ഡി ലഭിച്ചിരിക്കുന്നത്. നിയമപ്രകാരം സാധാരണ ഗതിയിൽ 5-6 വർഷം എടുത്താണ് ഗവേഷകർ പിഎച്ച്ഡി പൂർത്തിയാക്കുന്നത്. 2021 ആഗസ്തിലാണ് നീൽ സോമയ്യ പിഎച്ച്ഡി തീസിസ് സമർപ്പിച്ചത്. ഒന്നരവർഷം കഴിഞ്ഞ് 2022 ഒക്ടോബറിൽ ഇതുമായി ബന്ധപ്പെട്ട പരീക്ഷയെഴുതി. പരീക്ഷ കഴിഞ്ഞ് വെറും രണ്ട് ദിവസത്തിന് ശേഷം നീലിന് പിഎച്ച്ഡി അനുവദിച്ചതായി ഗവേഷകർ പറഞ്ഞു.


ഡിഗ്രി ലഭിച്ചതിൻെറ ചിത്രങ്ങൾ നീൽ തൻെറ സോഷ്യൽ മീഡിയ അക്കൌണ്ടുകളിൽ ഷെയർ ചെയ്തിട്ടുണ്ട്. 16 ദിവസം കൊണ്ട് ഒരാൾക്ക് എങ്ങനെ പിഎച്ച്ഡി ഡിഗ്രി ലഭ്യമായെന്ന് ചോദിച്ച് കൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുന്നുണ്ട്. എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ് കിരീട് സോമയ്യ. തൻെറ മകൻ സെപ്തംബർ 17ന് പരീക്ഷ എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


വിഷയത്തിൽ മുംബൈ യൂണിവേഴ്സിറ്റിക്കെതിരെ ഗവേഷകർ പരാതി നൽകിയിട്ടുണ്ട്. നിയമങ്ങളെല്ലാം പാലിച്ച് കൊണ്ടാണ് മകൻ പിഎച്ച്ഡി നേടിയതെന്ന് കിരീട് ആവർത്തിച്ചു. “ആറ് വർഷത്തെ കഠിന പരിശ്രമം കൊണ്ടാണ് നീൽ സോമയ്യ പിഎച്ച്ഡി പൂർത്തിയാക്കിയത്. 2017ൽ സൈദേനം കോളേജിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എന്നതാണ് ഗവേഷണ വിഷയം. 2022 ആഗസ്തിൽ തിസീസ് സബ്മിറ്റ് ചെയ്തു. സെപ്തംബർ 30നാണ് വൈവ നടന്നത്. 2022ൽ മുംബൈ യൂണിവേഴ്സിറ്റി പിഎച്ച്ഡി നൽകുകയും ചെയ്തു,” കിരീട് സോമയ്യ ട്വീറ്റ് ചെയ്തു.


Also read : 'പിഎച്ച്‌ഡിക്ക് എടുത്തതിനുശേഷം പ്രവേശനം നിഷേധിച്ചു'; ജാമിയ മിലിയ ഇസ്ലാമിയയ്ക്കെതിരെ വിദ്യാർത്ഥികളുടെ ആരോപണം

സൈദേനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് സെൻററിൽ 2017ൽ തന്നെ നീൽ പിഎച്ച്ഡിക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കരീടിൻെറ അവകാശവാദം. നോട്ടീസ് പ്രകാരം 2021 ജൂണിലാണ് പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2022 ആഗസ്തിലാണ് തീസിസ് സമർപ്പിച്ചിട്ടുള്ളത്. പിഎച്ച്ഡിയുടെ പുതുക്കിയ നിബന്ധന പ്രകാരം ഒരു ഗവേഷക വിദ്യാർഥിയുടെ അഡ്മിഷൻ തീയ്യതി തന്നെയാണ് രജിസ്ട്രേഷൻ തീയ്യതിയായി പരിഗണിക്കുക.


Also read : MSc, PhD ബിരുദധാരികൾക്ക് ഇനി മെഡിക്കൽ കോളേജുകളിൽ പഠിപ്പിക്കാം; ഉത്തരവിറക്കി ദേശീയ മെഡിക്കൽ കമ്മീഷൻ

ഈ വിഷയത്തിൽ ശക്തമായി പ്രതിഷേധിക്കാൻ തന്നെയാണ് യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും തീരുമാനം. സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ വിദ്യാർഥി വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. “യൂണിവേഴ്സിറ്റി ഇക്കാര്യത്തിൽ അന്വേഷണം നടതത്തുകയും വ്യക്തമായ വിശദീകരണം നൽകുകയും വേണം,” എൻസിപി വക്താവ് അമോൽ മതേലെ പറഞ്ഞു. മഹാരാഷ്ട്ര നവനിർമാൺ സേനയുടെ വിദ്യാർഥി സംഘടനയായ മഹാരാഷ്ട്ര നവനിർമാൺ വിദ്യാർഥി സേനയും വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Published by:Amal Surendran
First published: