നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • കേരള ഡിജിറ്റൽ സർവകലാശാലയിൽ ബ്ലോക്ചെയിൻ ഫൗണ്ടേഷൻ കോഴ്സ്; ക്ലാസ് ഓഗസ്റ്റ് ഒന്നുമുതൽ

    കേരള ഡിജിറ്റൽ സർവകലാശാലയിൽ ബ്ലോക്ചെയിൻ ഫൗണ്ടേഷൻ കോഴ്സ്; ക്ലാസ് ഓഗസ്റ്റ് ഒന്നുമുതൽ

    സയൻസ്, എഞ്ചിനീയറിംഗ്, ആർട്സ് എന്നിങ്ങനെ ഏത് വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികൾക്കും പ്രയോജനപ്രദമാകുന്ന രീതിയിലാണ് ഈ കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്.

    News18 Malayalam

    News18 Malayalam

    • Share this:
      തിരുവനന്തപുരം: സാങ്കേതിക വിഷയങ്ങളിൽ പരിശീലനം ലഭിച്ചിട്ടില്ലാത്ത വിദ്യാർഥികൾക്ക് കൂടി നൂതന സാങ്കേതിക വിദ്യയിൽ അടിസ്ഥാന വിദ്യാഭ്യാസം സാധ്യമാക്കാൻ കേരള ഡിജിറ്റൽ സർവകലാശാല തയ്യാറെടുക്കുന്നു. കേരള ബ്ലോക്ചെയിൻ അക്കാദമിയുടെയും (കെബിഎ), കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെയും(കെ-ഡിഎസ്സി) പങ്കാളിത്തത്തോടെ സൗജന്യ ബ്ലോക്ചെയിൻ ഫൗണ്ടേഷൻ പ്രോഗ്രാമിന് തുടക്കം കുറിക്കുകയാണ് ഡിജിറ്റൽ സർവകലാശാല.

      സയൻസ്, എഞ്ചിനീയറിംഗ്, ആർട്സ് എന്നിങ്ങനെ ഏത് വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികൾക്കും പ്രയോജനപ്രദമാകുന്ന രീതിയിലാണ് ഈ കോഴ്സ് തയ്യാറാക്കിയിരിക്കുന്നതെന്ന് ബ്ലോക്ചെയിൻ അക്കാദമി പ്രൊഫസർ ഇൻ ചാർജും കേരള ഡിജിറ്റൽ സർവകലാശാല ഡീനുമായ (R&D) എസ് അഷറഫ് അഭിപ്രായപ്പെട്ടു. "ബ്ലോക്ചെയിൻ ടെക്നോളജിയുടെ സാധ്യത, പരിമിതികൾ, ഭാവിയിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ എന്നിവയുൾക്കൊള്ളുന്നതാണ് ഈ 30-മണിക്കൂറുള്ള പ്രോഗ്രാം. കോഴ്സ് പൂർത്തിയാകുന്നവർക്ക് ഡിജിറ്റൽ ബ്ലോക്ചെയിൻ സർട്ടിഫിക്കറ്റ് നൽകുന്നതാണ്," ഡോ അഷറഫ് പറഞ്ഞു.

      Also Read- ഇഗ്നോ ജൂലൈ അഡ്മിഷന്‍ 2021: റി - രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി ഇന്ന്

      ഓൺലൈനായി നടക്കുന്ന പ്രതിവാര ക്ലാസ്സുകളിൽ അധ്യാപകർ ബ്ലോക്ചെയിനിൻറെ സാധ്യതകൾ വിശദമാക്കും. ഫൗണ്ടേഷൻ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അടുത്ത പടിയായി മറ്റൊരു ക്രിപ്റ്റോകറൻസിയായ എതെറിയത്തെ (Ethereum) കുറിച്ചുള്ള സൗജന്യ കോഴ്സിൽ പങ്കെടുക്കാം. ആദ്യ ബാച്ചിനുള്ള ക്ലാസുകൾ ഓഗസ്റ്റ് 1 ന് ആരംഭിക്കും. ജൂലൈ 19 മുതൽ രജിസിട്രേഷൻ http://prajna.duk.ac.in/ എന്ന ലിങ്ക് വഴി ആരംഭിക്കുന്നതാണ്.

      കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ സഹകരണത്തോടെ ബ്ലോക്ചെയിൻ അക്കാദമി നടത്തുന്ന ആക്സിലറേറ്റഡ് ബ്ലോക്ചെയിൻ കപ്പാസിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം വഴി ആയിരക്കണക്കിന് ആളുകളാണ് ഇതുവരെ ബ്ലോക്ചെയിൻ ടെക്നോളജിയിൽ പരിശീലനം നേടിയത്.

      കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ആദ്യ കോഴ്സിന് മികച്ച പ്രതികരണം

      രാജ്യത്തെ തന്നെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റിയായ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻസ് ആൻഡ് ടെക്നോളജിയുടെ ആദ്യ കോഴ്സിന് മികച്ച പ്രതികരണം. കോവിഡ് വ്യാപനം മൂലം ഉപരിപഠന രംഗത്താകെ അരക്ഷിതാവസ്ഥ നിലനിൽക്കുന്നതിനിടയിലാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ 30 സീറ്റുകളിലേക്കുള്ള ഡോക്ടറൽ പ്രോഗ്രാമിന് അഞ്ഞൂറിനടത്ത് അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ ജനുവരിയിൽ സർക്കാർ ഒരു ഓർഡിനൻസിലൂടെയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് (IIITM-K) എന്ന സ്ഥാപനത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ പദവിയിലേക്കുയർത്തിയത്. ഡിജിറ്റൽ യൂണിവേഴ്സിറ്റിയായ ശേഷമുള്ള ആദ്യ അഡ്മിഷൻ നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

      റെഗുലർ പി.എച്ച്.ഡിയ്ക്കൊപ്പം ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ നൂതന ആശയമായ ഇൻഡസ്ട്രീ റെഗുലർ പി.എച്ച്.ഡിയ്ക്കും നിരവധി അപേക്ഷകളാണ് ലഭിച്ചത്. ഇൻഡസ്ട്രീ റെഗുലർ പി.എച്ച്.ഡിയിൽ സ്വന്തം തൊഴിലിടമോ, യൂണിവേഴ്സിറ്റി അംഗീകരിച്ച ഇൻഡസ്ട്രീ ലാബുകളോ ഗവേഷണത്തിനായി ഉപയോഗിക്കാം. സ്വന്തം തൊഴിലിടത്തിലെ വിദഗ്ദ്ധരെത്തന്നെ ഗവേഷണത്തിനുള്ള മാർഗദർശികളായി (Mentor) സ്വീകരിക്കാം. ഇതിലൂടെ യൂണിവേഴ്സിറ്റിയോടൊപ്പം അതത് മേഖലയിലെ തൊഴിൽവിദഗ്ധരുടെയും പ്രാഗൽഭ്യം ഗവേഷണത്തിൽ പ്രയോജനപെടുത്താൻ സാധിക്കും. ഐ ടി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കരിയർ ബ്രേക്ക് ഇല്ലാതെ തന്നെ ഗവേഷണത്തിൽ ഏർപ്പെടാമെന്ന സവിശേഷതയും ഇതിനുണ്ട്.

      പുതിയ കാലഘട്ടത്തിന് അനുയോജ്യമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കംപ്യൂട്ടേഷണൽ ഇന്റലിജൻസ്, റോബോട്ടിക്സ് മുതലായ കോഴ്സുകളാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറൽ പ്രോഗ്രാമുകളുടെ പ്രധാന ആകർഷണം. ഡോക്ടറൽ പ്രോഗ്രാമിന് ലഭിച്ച 440 അപേക്ഷകളിൽ 259ഉം റെഗുലർ പി.എച്ച്.ഡിക്കും 169 പാർട്ട് ടൈമിനുമാണ്. പതിനേഴ് സീറ്റുകളുള്ള സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിന് 257 അപേക്ഷകൾ ലഭിച്ചു. സ്കൂൾ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആൻഡ് ഓട്ടോമേഷൻറെ 9 സീറ്റുകൾക്ക് 123 അപേക്ഷകളും മൂന്ന് സീറ്റുകളുള്ള സ്കൂൾ ഓഫ് ഡിജിറ്റൽ സയൻസസിന് 53 അപേക്ഷകളും ലഭിച്ചു. ഒറ്റ സീറ്റ് മാത്രമുള്ള സ്കൂൾ ഓഫ് ഇൻഫോർമാറ്റിക്സിന് 9 അപേക്ഷകളും ലഭിച്ചു. മെയ് 3നാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ അഡ്മിഷൻ നടപടികൾ ആരംഭിച്ചത്.
      Published by:Rajesh V
      First published:
      )}