നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • CA ഫൈനലിൽ ഉന്നത വിജയം നേടി സഹോദരങ്ങൾ; അനിയത്തിയ്ക്ക് ഒന്നാം റാങ്ക്, സഹോദരന്റെ റാങ്ക് 18

  CA ഫൈനലിൽ ഉന്നത വിജയം നേടി സഹോദരങ്ങൾ; അനിയത്തിയ്ക്ക് ഒന്നാം റാങ്ക്, സഹോദരന്റെ റാങ്ക് 18

  ഇവരുടെ അച്ഛന്‍ നരേഷ് ചന്ദ്ര ഗുപ്ത ഒരു ടാക്‌സ് പ്രാക്ടീഷണറാണ്. അമ്മ ഡിംപിള്‍ ഗുപ്ത വീട്ടമ്മയാണ്.

  • Share this:
   സിഎ ഫൈനല്‍ ആന്‍ഡ് ഫൗണ്ടേഷന്‍ (ജൂലൈ) 2021ന്റെ ഫലങ്ങള്‍ ICAI ഇന്ന് പ്രസിദ്ധീകരിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഫൈനല്‍ പരീക്ഷയ്ക്ക് (പുതിയ കോഴ്‌സ്) രജിസ്റ്റര്‍ ചെയ്ത 83,606 ഉദ്യോഗാര്‍ത്ഥികളില്‍ 19 കാരിയായ നന്ദിനി അഗര്‍വാള്‍ 614/800 മാര്‍ക്കോടെ ഒന്നാമതെത്തി. 21കാരനായ സഹോദരന്‍ സച്ചിന്‍ അഗര്‍വാള്‍ അഖിലേന്ത്യാ റാങ്കില്‍ 18-ാം സ്ഥാനം കരസ്ഥമാക്കി.
   മധ്യപ്രദേശിലെ മൊറീന ജില്ലയിലെ വിക്ടര്‍ കോണ്‍വെന്റ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ഇരുവരും. സച്ചിന്‍, നന്ദിനി എന്നിവര്‍ 2017ലാണ് 12-ാം ക്ലാസ് പാസായത്. നന്ദിനി കുട്ടിക്കാലത്ത് തന്നെ രണ്ട് ക്ലാസുകള്‍ മുന്നിലെത്തിയിരുന്നു. അതിനാല്‍ രണ്ടാം ക്ലാസ് മുതല്‍ ജ്യേഷ്ഠന്റെ അതേ ക്ലാസ്സിലാണ് അനിയത്തിയും പഠിച്ചത്.

   'ഞാനും എന്റെ സഹോദരനും സ്‌കൂള്‍ മുതല്‍ ഒരുമിച്ചാണ് പഠിക്കുന്നത്. IPCC, CA ഫൈനലിനും ഞങ്ങള്‍ ഒരുമിച്ച് തയ്യാറായി. ഞങ്ങളുടെ പഠന തന്ത്രം ലളിതമായിരുന്നു. ഞങ്ങള്‍ പരസ്പരം പിന്തുണച്ചാണ് പഠിക്കുന്നത്. ഞങ്ങള്‍ ഒരു ചോദ്യപേപ്പറിന് ഉത്തരം കണ്ടെത്തുമ്പോള്‍ അവന്‍ എന്റെ ഉത്തരങ്ങള്‍ പരിശോധിക്കുകയും ഞാന്‍ അവന്റെ പരിശോധിക്കുകയും ചെയ്യുന്നു. എനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ട നിമിഷങ്ങളുണ്ടായിരുന്നു. പക്ഷേ എന്റെ സഹോദരന്റെ പിന്തുണ നല്‍കി എന്നെ വീണ്ടും ട്രാക്കിലേക്ക് നയിച്ചു ' നന്ദിനി വ്യക്തമാക്കി.

   ഐപിസിസി പരീക്ഷയില്‍ നന്ദിനിയ്ക്ക് അഖിലേന്ത്യ റാങ്കിംഗില്‍ 31-ാം സ്ഥാനം ലഭിച്ചു. കോവിഡ് മഹാമാരി മിക്ക ആളുകളുടെയും തയ്യാറെടുപ്പിനെ തടസ്സപ്പെടുത്തിയെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ ഈ സഹോദങ്ങള്‍ക്ക് അനുകൂലമായിരുന്നു. വിഷയങ്ങള്‍ പഠിക്കാനും തയ്യാറെടുക്കാനും കൂടുതല്‍ സമയം ലഭിച്ചു.

   ''ഞങ്ങള്‍ ഭ്രാന്തന്മായി കഷ്ടപ്പെട്ട സമയങ്ങളുണ്ടായിരുന്നു. പക്ഷേ അത് കുറച്ച് സമയം മാത്രമേ നീണ്ടുനിന്നുള്ളൂ, ഞങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങി. എനിക്ക് വലിയ പ്രതീക്ഷകളൊന്നുമില്ലായിരുന്നുവെങ്കിലും നന്ദിനി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ 70 ശതമാനം മാര്‍ക്കില്‍ പോലും ഞാന്‍ സന്തുഷ്ടനായിരുന്നു. അവള്‍ മിടുക്കിയാണ്, എല്ലാ വിജയങ്ങളും അവള്‍ അര്‍ഹിക്കുന്നുണ്ട്. പല തരത്തിലും അവള്‍ എന്റെ ഉപദേഷ്ടാവാണ് ' സച്ചിന്‍ പറയുന്നു.ഇവരുടെ അച്ഛന്‍ നരേഷ് ചന്ദ്ര ഗുപ്ത ഒരു ടാക്‌സ് പ്രാക്ടീഷണറാണ്. അമ്മ ഡിംപിള്‍ ഗുപ്ത വീട്ടമ്മയാണ്.

   'ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ക്ക് സ്വയം തെളിയിക്കാനുള്ള അവസരങ്ങള്‍ കുറവാണ്. ഒന്നോ രണ്ടോ ശ്രമങ്ങളില്‍ ഏതെങ്കിലും മത്സര പരീക്ഷയില്‍ വിജയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ഉപേക്ഷിക്കാന്‍ അവരോട് ആവശ്യപ്പെടും. അതേസമയം ആണ്‍കുട്ടികള്‍ക്ക് ഇത് ബാധകമല്ല. വളരെ പിന്തുണ നല്‍കുന്ന മാതാപിതാക്കളെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്. എല്ലാ മാതാപിതാക്കളും അവരുടെ കുട്ടികളെ അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ സഹായിക്കണം, അതില്‍ ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ ഉള്ള വ്യത്യാസം പാടില്ല, ''അവള്‍ പറഞ്ഞു.
   നന്ദിനിയും സച്ചിനും CAയ്ക്ക് പുതിയ കോഴ്‌സാണ് തിരഞ്ഞെടുത്തത്. 'പുതിയ കോഴ്‌സ് കൂടുതല്‍ സമഗ്രമാണ്, കാരണം ഇതില്‍ പുതിയ അക്കൗണ്ടിംഗ് മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അവ നിലവിലെ വിപണി ആവശ്യകതകള്‍ക്ക് അനുസൃതവുമാണ് ''സച്ചിന്‍ പറയുന്നു.
   Published by:Jayashankar AV
   First published: