ഫുഡ് ടെക്നോളജി (Food Technology) പഠിക്കാൻ തഞ്ചാവൂരിലെ (Thanjavur) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റർപ്രണർഷിപ് ആൻഡ് മാനേജ്മെന്റിൽ ( National Institute Of Food Technology Entrepreneurship And Management - NIFTEM) മികച്ച അവസരം. 2021-22 വർഷത്തെ ഇനി പറയുന്ന പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
ബി.ടെക്- ഫുഡ് ടെക്നോളജിജെ.ഇ.ഇ മെയിൻ 2021 ഓൾ ഇന്ത്യ റാങ്ക് പരിഗണിച്ച് 'ജോസ' വഴിയാണ് സെലക്ഷൻ. ഓപ്ഷൻ രജിസ്ട്രേഷൻ
https://josaa.nic.inൽ ഷെഡ്യൂൾ പ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ നടത്തണം. ഷെഡ്യൂളുകളും നടപടി ക്രമങ്ങളും ഉൾപ്പെടുത്തി പ്രവേശന വിജ്ഞാപനം
www.iifpt.edu.inൽ ലഭ്യമാണ്.
എം.ടെക്-ഫുഡ് ടെക് (ഫുഡ് പ്രോസസ് എൻജിനീയറിങ്; ഫുഡ് പ്രോസസ് ടെക്നോളജി; ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസ്): ബി.ടെക് മാർക്കും നിഫ്റ്റെം ഓൺലൈൻ എൻട്രൻസ് പരീക്ഷയുടെ റാങ്കും അടിസ്ഥാനമാക്കിയാണ് സെലക്ഷൻ. അപേക്ഷ ഓൺലൈനായി
ഒക്ടോബർ 25 വരെ സമർപ്പിക്കാം.
പിഎച്ച്.ഡി-ഫുഡ് ടെക് (ഫുഡ് പ്രോസസിങ് എൻജിനീയറിങ്, ഫുഡ് പ്രോസസ് ടെക്നോളജി): ഡിഗ്രി, പി.ജി മാർക്ക്, നിഫ്റ്റെം ഓൺലൈൻ എൻട്രൻസ് പരീക്ഷ, ഓൺലൈൻ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷസമർപ്പണത്തിനുള്ള നിർദേശങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾ വിജ്ഞാപനത്തിൽ/പ്രോസ്പെക്ടസിൽ ലഭിക്കും. തമിഴ്നാട് അഗ്രികൾചറൽ യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് പ്രോഗ്രാമുകൾ നടത്തുന്നത്.
അക്കാദമിക് പ്രോഗ്രാമുകൾക്ക് അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ അക്രഡിറ്റേഷനുമുണ്ട്. പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് ഡിസംബർ 15 വരെ അപേക്ഷ സ്വീകരിക്കും. പ്രവേശനസംബന്ധമായ അന്വേഷണങ്ങൾക്ക്
admission@iifpt.edu.in എന്ന ഇ-മെയിലിലും ബന്ധപ്പെടാം.
![]()
ഒറ്റനോട്ടത്തിൽ | |
കോഴ്സുകൾ: | എം.ടെക്-ഫുഡ് ടെക് (ഫുഡ് പ്രോസസ് എൻജിനീയറിങ്; ഫുഡ് പ്രോസസ് ടെക്നോളജി; ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസ്), ബി.ടെക്- ഫുഡ് ടെക്നോളജി, പിഎച്ച്.ഡി-ഫുഡ് ടെക് (ഫുഡ് പ്രോസസിങ് എൻജിനീയറിങ്, ഫുഡ് പ്രോസസ് ടെക്നോളജി) |
എം.ടെക്: | ബി.ടെക് മാർക്കും നിഫ്റ്റെം ഓൺലൈൻ എൻട്രൻസ് പരീക്ഷയുടെ റാങ്കും അടിസ്ഥാനമാക്കിയാണ് സെലക്ഷൻ |
പിഎച്ച്.ഡി: | ഡിഗ്രി, പി.ജി മാർക്ക്, നിഫ്റ്റെം ഓൺലൈൻ എൻട്രൻസ് പരീക്ഷ, ഓൺലൈൻ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് |
ബി.ടെക്, എം.ടെക് കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി: | ഒക്ടോബർ 25 |
പിഎച്ച്.ഡി കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തീയതി: | ഡിസംബർ 15 |
ഓപ്ഷൻ രജിസ്ട്രേഷൻ: | https://josaa.nic.in |
പ്രവേശന വിജ്ഞാപനം: | www.iifpt.edu.in |
പ്രവേശനസംബന്ധമായ അന്വേഷണങ്ങൾക്ക്: | admission@iifpt.edu.in |
Also Read-
NFL recruitment 2021 നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡില്‍ നിരവധി ഒഴിവുകള്‍: നവംബര്‍ 10 വരെ അപേക്ഷിക്കാന്‍ അവസരംSSB Recruitment 2021 | എസ്.എസ്.ബിയില്‍ അവസരം: ശമ്പളം 85,000 രൂപ വരെ
ഭൂജല വകുപ്പില്‍ കരാര്‍ നിയമനം: അഭിമുഖം 27 മുതല്‍ ഓണ്‍ലൈനില്‍
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.