നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • IIT Campus Placement | ഐഐടി വിദ്യാർത്ഥിയ്ക്ക് 2.15 കോടി വാർഷിക പ്രതിഫലമുള്ള ജോലി; ക്യാമ്പസ് പ്ലെയ്സ്മെന്റിന് തുടക്കം

    IIT Campus Placement | ഐഐടി വിദ്യാർത്ഥിയ്ക്ക് 2.15 കോടി വാർഷിക പ്രതിഫലമുള്ള ജോലി; ക്യാമ്പസ് പ്ലെയ്സ്മെന്റിന് തുടക്കം

    Campus placements in IIT got off to an amazing start | കോടികൾ വാർഷിക പ്രതിഫലമുള്ള ജോലി വാഗ്ദാനവുമായി ഐ.ഐ.ടി. റിക്രൂട്ട്മെന്റ്

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (Indian Institute of Technology) ക്യാമ്പസുകളിൽ ഉടനീളം പ്ലെയ്സ്മെന്റിന്റെ ആദ്യദിനം ആരംഭിച്ചത് ഉയർന്ന പ്രതിഫലമുള്ള ജോലി വാഗ്ദാനങ്ങളോടെ. കഴിഞ്ഞ അധ്യയന വർഷങ്ങളെ അപേക്ഷിച്ച് വളരെയധികം ജോലി വാഗ്ദാനങ്ങൾക്കാണ് (Job Offers) മിക്ക സ്ഥാപനങ്ങളും സാക്ഷ്യം വഹിച്ചത്.

      റൂർക്കി ഐഐടിയിലെ വിദ്യാർത്ഥിയ്ക്ക് ഒരു അന്താരാഷ്ട്ര ടെക്ക് കമ്പനിയിൽ ലഭിച്ച ജോലിയ്ക്ക് വാർഷിക പ്രതിഫലം 2.15 കോടി രൂപയാണ്. ഐഐടി ബോംബെയിൽ നിന്നുള്ള മറ്റൊരു വിദ്യാർത്ഥിയ്ക്ക് യൂബറിന്റെ വാഗ്ദാനം 2.74 ലക്ഷം യു എസ് ഡോളർ (ഏകദേശം 2.05 കോടി രൂപ) വാർഷിക പ്രതിഫലമുള്ള ജോലിയാണ്. ഐഐടി ഗുവാഹത്തിയിൽ പഠിച്ച വിദ്യാർത്ഥിയ്‌ക്കാകട്ടെ 2 കോടി രൂപ വാർഷിക പ്രതിഫലമുള്ള ജോലിയാണ് ലഭിച്ചത്.

      കഴിഞ്ഞ വർഷം ഐഐടി ബോംബെയിലെ വിദ്യാർത്ഥിയ്ക്ക് ലഭിച്ച ഏറ്റവും ഉയർന്ന വാർഷിക ശമ്പള പാക്കേജ് 2 ലക്ഷം യു എസ് ഡോളർ (1.54 കോടി രൂപ) ആയിരുന്നു. യു എസ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന കൊഹസ്റ്റി എന്ന ഐടി കമ്പനിയായിരുന്നു ഈ ജോലി വാഗ്ദാനം ചെയ്തത്. ഐഐടി റൂർക്കിയിലെ 11 വിദ്യാർത്ഥികൾക്ക് ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക പ്രതിഫലമുള്ള ജോലി വാഗ്ദാനം ലഭിച്ചു.

      കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്ലെയ്സ്മെന്റിന്റെ ആദ്യ ദിനത്തിലെ ജോലി വാഗ്ദാനങ്ങളിൽ ഐഐടി മദ്രാസിൽ 46 ശതമാനം വർധനവാണ് ഉണ്ടായത്. ദിവസത്തിന്റെ ആദ്യ പകുതിയിൽ മാത്രം മൊത്തം 176 ജോലി വാഗ്ദാനങ്ങളാണ് ഇവിടത്തെ വിദ്യാർത്ഥികൾക്ക് ലഭിച്ചത്. ഐഐടി ഗുവാഹത്തിയിലെ വിദ്യാർത്ഥികൾക്ക് 200 ജോലി വാഗ്ദാനങ്ങളാണ് ആദ്യ ദിനം ലഭിച്ചത്.

      "തൊഴിൽ വിപണിയുടെ നിലവിലെ സ്ഥിതി മനസ്സിൽ വെച്ചുകൊണ്ട് നിർമിതബുദ്ധി, സോഫ്റ്റ്‌വെയർ, നെറ്റ്‌വർക്ക്, ഫിനാൻസ് തുടങ്ങിയവ ഉൾപ്പെടെയുള്ള മേഖലകളിലെ മികച്ച കമ്പനികളുമായി ഞങ്ങൾ ബന്ധം സ്ഥാപിച്ചു. പ്രൊഫൈലുകളിൽ പരമാവധി വൈവിധ്യവൽക്കരണം ഞങ്ങൾ ഉറപ്പാക്കി. അതിന്റെ ഫലമായി കൂടുതൽ വിദ്യാർത്ഥികൾക്ക് തങ്ങളുടെ താത്പര്യ മേഖലകളുമായി ബന്ധപ്പെട്ട കമ്പനികളിൽ നിന്ന് ജോലി വാഗ്ദാനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പു വരുത്തി", ഐഐടി റൂർക്കിയിലെ പ്ലെയ്സ്മെന്റ് ആൻഡ് ഇന്റേൺഷിപ്പ് സെല്ലിന്റെ ചുമതലയുള്ള പ്രൊഫസർ വിനയ് ശർമ പ്രതികരിച്ചു.

      മൈക്രോസോഫ്റ്റ്, ക്വാൽകം, ഗൂഗിൾ, ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പ്, എയർബസ്, ആമസോൺ, ആപ്പിൾ, എപിടി പോർട്ട്ഫോളിയോ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ ഈ വർഷത്തെ മികച്ച റിക്രൂട്ടർമാരിൽ ഉൾപ്പെടുന്നു. "പ്ലെയ്സ്മെന്റിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷനിൽ 28 കമ്പനികൾ പങ്കെടുത്തു. അടുത്ത സെഷനുകളിൽ പങ്കെടുക്കുന്നതായുള്ള സ്ഥിരീകരണം മറ്റു പല കമ്പനികളിൽ നിന്നും ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഈ കമ്പനികളിൽ നിന്ന് കൂടുതൽ ജോലി വാഗ്ദാനങ്ങൾ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു", ഐഐടി ബോംബെയുടെ വക്താവ് പ്രതികരിച്ചു.

      വിവിധ ഐഐടികളിൽ ഡിസംബർ ഒന്നിന് ആരംഭിച്ച പ്ലെയ്സ്മെന്റുകൾ രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഏഴ് മുതൽ 14 ദിവസം വരെ നീണ്ടുനിൽക്കും.
      Published by:user_57
      First published: