• HOME
  • »
  • NEWS
  • »
  • career
  • »
  • COVID 19| ക്യാമ്പസ് റിക്രൂട്ട്മെന്‍റുകൾ കുറയുന്നു; അവസാനവർഷ വിദ്യാർഥികൾ ആശങ്കയിൽ

COVID 19| ക്യാമ്പസ് റിക്രൂട്ട്മെന്‍റുകൾ കുറയുന്നു; അവസാനവർഷ വിദ്യാർഥികൾ ആശങ്കയിൽ

ഇടത്തരം കമ്പനികൾ പലതും വിദ്യാർഥികൾക്ക് നൽകിയ ഓഫറുകളിൽ നിന്ന് പിൻവാങ്ങി തുടങ്ങി

students

students

  • Share this:
തിരുവനന്തപുരം: വൻ കിട കമ്പനികളിൽ അവസരം സ്വപ്നം കണ്ട് കാത്തിരിക്കുകയാണ് അവസാന വർഷ വിദ്യാർത്ഥികൾ. മാർച്ചിന് മുൻപേ പല കമ്പനികളും ക്യാമ്പസ് പ്ലേസ്മെന്റ് നടത്തിയിരുന്നു. പല എഞ്ചിനിയറിങ് കോളെജുകളിലും വിദ്യാർഥികൾക്ക്  ഓഫർ ലെറ്ററുകൾ ലഭിച്ചു കഴിഞ്ഞു.​ ഹാർഡ് കോർ എഞ്ചിനിയറിങ് സെക്ടർ കമ്പനികൾ സാധാരണ എത്തുന്നത് ഏപ്രിൽ മെയ് മാസങ്ങളിലാണ്. പക്ഷേ ഇവരുടെ സ്വപ്നങ്ങൾ കോവിഡ് തകിടം മറിക്കുമോയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക  തകർച്ചയിൽ വൻകിട കമ്പനികൾ ഓഫറുകൾ നിലനിർത്തുന്നതുമോയെന്നും കൂടുതൽ കമ്പനികൾ ക്യാമ്പസ് റിക്രൂട്ട്മെന്റിനായി എത്തുമോ എന്നതുമാണ് ആശങ്ക. കോഴ്സും പരീക്ഷയും യഥാസമയം പൂർത്തിയാകാത്തതാണ് ഒരു പ്രതിസന്ധി. സാങ്കേതിക സർവകലാശാലക്ക് കീഴിൽ 138 എഞ്ചിനീയറിംഗ് കോളേജുകൾ ആണുള്ളത്.

സംസ്ഥാനത്തെ മികച്ച 20 എഞ്ചിനിയറിങ് കോളെജുകളിൽ ശരാശരി 4000 മുതൽ 6000 പേർക്ക് വരെയാണ് ഒരു വർഷം ക്യാമ്പ് പ്ലേസ്മെന്റ് ലഭിക്കുന്നത്. ഇത്തവണ ക്യാംപസ് പ്ലേസ്മെന്റുകൾ 30 ശതമാനമെങ്കിലും കുറയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ടി സി എസ്, വിപ്രോ, ഇൻഫോസിസ്, അടക്കമുള്ള വൻകിട കമ്പനികൾ വിദ്യാർഥികൾക്ക് നൽകിയ ഓഫറുകൾ പിൻവലിക്കില്ലെന്നാണ് പ്രതീക്ഷ. പക്ഷേ ഇടത്തരം കമ്പനികൾ പലതും വിദ്യാർഥികൾക്ക് നൽകിയ ഓഫറുകളിൽ നിന്ന് പിൻവാങ്ങി തുടങ്ങി.
You may also like:കോവിഡ് മരണകണക്കിൽ ഞങ്ങളല്ല നമ്പർ വൺ; പക്ഷേ ചൈനയിലെ കോവിഡ് മരണസംഖ്യ യഥാർഥമല്ല; ട്രംപ്[NEWS]COVID 19| ഡല്‍ഹിയില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണം [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]
ഓഫറിൽ സാവകാശം ആവശ്യപ്പെട്ടും, മികച്ച മറ്റൊരിടം അന്വേഷിക്കൂ എന്നുമൊക്കെ  പ്ലേസ്മെന്റ് ഓഫീസർമാരിൽ നിന്ന് പലർക്കും ഇ മെയിൽ സന്ദേശം ലഭിച്ചു തുടങ്ങി. ഓട്ടോമോട്ടീവ് സെക്ടറിൽ ഉൾപ്പെട്ട കമ്പനികളാണ് ഓഫറുകൾ പിൻവലിച്ച് തുടങ്ങിയത്. ഹോസ്പിറ്റാലിറ്റി, എയർലൈൻസ്, ലോജിസ്റ്റിക്സ്, എന്റർറ്റെയ്ൻമെന്റ് ഡൊമെയിൻ, എന്നീ മേഖലകളിലും വിവിധ കമ്പനികൾ ഇത്തവണ ക്യാമ്പസ് റിക്രൂട്ട്മെൻറ് നടത്താൻ സാധ്യത കുറവാണ്. റിക്രൂട്ട്മെന്റുകൾ പകുതിയായി കുറയ്ക്കാനുളള സാധ്യതയും തള്ളി കളയാനാവില്ല. അതേസമയം ബയോമെഡിക്കൽ അടക്കം ആരോഗ്യ മേഖലയിലെ ഗവേഷണരംഗത്ത്  ഇത്തവണ അവസരങ്ങളുടെ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന പ്രവചനവുമുണ്ട്.

സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളിൽ പാഠ്യഭാഗങ്ങൾ തീരാത്തതാണ് ഇപ്പോൾ നേരിടുന്ന പ്രശ്നം. ജൂലൈ മാസത്തിനുളളിൽ പരീക്ഷകൾ പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ കമ്പനികൾ ഓഫറുകൾ പിൻവലിക്കാൻ അതൊരു കാരണമാക്കും. ജൂലൈ മാസത്തിനുളളിൽ പരീക്ഷകളും ഫല പ്രഖ്യാപനവും പൂർത്തിയാക്കാൻ തമിഴ്നാട് നടപടികൾ ആരംഭിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ക്ലാസുകൾ ആരംഭിച്ചെങ്കിലും പരീക്ഷ ഓൺലൈനായി നടത്തുന്നത് ഈ ഘട്ടത്തിൽ പ്രായോഗികമല്ല.

ഗേറ്റ് പരീക്ഷയോ നീറ്റ് പരീക്ഷയോ നടത്തുന്നതുപോലെ പോലെ എല്ലാ ക്രമീകരണങ്ങളും സുരക്ഷയുമൊരുക്കി
ഇപ്പോൾ ഓൺലൈൻ പരീക്ഷ നടത്തുക അസാധ്യമാണ്. നിലവിലെ സാഹചര്യത്തിൽ കോഴ്സും പരീക്ഷകളും പൂർത്തിയാക്കാൻ ജൂലൈ മാസം കഴിയുമെന്നാണ് കണക്കുകൂട്ടൽ. രാജ്യത്തെ ഐഐടികൾ, എൻഐടികൾ എന്നിങ്ങനെ ടയർ വൺ ക്യാമ്പസുകളിൽ പ്ലേസ്മെന്റുകളെ ബാധിക്കാനുളള സാധ്യത കുറവാണ്. ഓഫറുകളിൽ നിന്ന് പിൻവാങ്ങുന്ന കമ്പനികളെ ഇവർ സാധാരണ കരിമ്പട്ടികയിൽപ്പെടുത്താറുണ്ട്. അവസര​ങ്ങളുടെ കാര്യത്തിൽ കോവിഡ്  സൃഷ്ടിച്ച  നഷടത്തിന്റെ ക്യത്യമായ അവലോകനം മെയ് ആദ്യ വാരത്തിന് ശേഷമേ സാധ്യമാകൂ.
First published: