നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപക പരിശീലന കോഴ്‌സിലേക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാന്‍ അവസരം

    സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപക പരിശീലന കോഴ്‌സിലേക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാന്‍ അവസരം

    പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 30ന് മുമ്പ് എസ്.ഐ.എം.സി ഓഫീസില്‍ എത്തിക്കണം.

    • Share this:
      തിരുവനന്തപുരം:ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികളെ തൊഴില്‍ പരിശീലിപ്പിക്കുന്ന അധ്യാപക പരിശീലന കോഴ്സായ ഡിപ്ലോമ ഇന്‍ വൊക്കേഷണല്‍ റീഹാബിലിറ്റേഷനിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ എസ്.ഐ.എം.സി റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ അംഗീകാരത്തോടെയാണ് ഈ കോഴ്‌സ് നടത്തുന്നത്.

      50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം നടക്കുക. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 30ന് മുമ്പ് എസ്.ഐ.എം.സി ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2418524, 9383400208. എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

      Indian Railways | സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അവസരങ്ങള്‍; 771 അപ്രന്റീസ് ഒഴിവുകള്‍


      സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലും നാഗ്പൂര്‍ ഡിവിഷനിലും മോത്തിബാഗ് വര്‍ക്ക്‌ഷോപ്പിലും ബിലാസ്പബര്‍ ഡിവിഷനിലുമായി 771 അപ്രന്റീസ് ഒഴിവുകള്‍. ഒരു വര്‍ഷത്തെ പരിശീലനം ഉണ്ടാവും.

      കൂടുതല്‍ വിവരങ്ങള്‍ക്കായി www.secr.indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

      നാഗ്പൂര്‍, മോത്തിബാഗ് എ്‌നനിവിടങ്ങളിലേക്ക് ഒക്ടോബര്‍ അഞ്ച് വരെയും ബിലാസ്പൂര്‍ ഡിവിഷനിലേയ്ക്ക് ഒക്ടോബര്‍ 10 വരെയും അപേക്ഷിക്കാം.

      സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ റായ്പൂര്‍ ഡിവിഷന്റെ ബാഗണ്‍ റിപ്പയര്‍ ഷോപ്പില്‍ 413 അപ്രന്റീസ് ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 5.

      വിശദ വിവരങ്ങള്‍ക്കായി www.secr.indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

      യോഗ്യത
      പത്താം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ ജയവും.

      പ്രായ പരിധി  15 മുതല്‍ 24 വയസ്സ് വരെ

      തിരഞ്ഞെടുപ്പ് - യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയായിരിക്കും. വൈദ്യ പരിശോധനയും ഉണ്ടായിരിക്കുന്നതാണ്.

      പട്ടികജാതി വികസന വകുപ്പ് ഓഫീസ് മാനേജ്‌മെന്റ് ട്രൈനി; 140 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

      തിരുവനന്തപുരം:പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലായി 140 ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി ഒഴിവുകള്‍. വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയാത്ത പട്ടികവര്‍ഗ വിഭാഗത്തിലുള്ള യുവതീയുവാക്കള്‍ക്കാണ് അവസരം സ്വന്തം ജില്ലയില്‍ മാത്രമേ അപേക്ഷിക്കാനാകു.താല്കാലിക അടിസ്ഥാനത്തിലാണ് നിയമനം.

      യോഗ്യത

      എസ് എസ് എല്‍ സി. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക്ഗ്രസ് മാര്‍ക്കായി ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് www.stdd.kerala,gov.in സന്ദര്‍ശിക്കുക
      Published by:Jayashankar AV
      First published:
      )}