കൊച്ചി:ഐ.എച്ച്.ആര്.ഡിയുടെ കീഴിലുള്ള പോളിടെക്നിക് കോളേജുകളില്‍ ലാറ്ററല്‍ എന്‍ട്രി, ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്സുകളിലേക്ക് സിറ്റര്‍ (SITTR) കളമശ്ശേരി മുഖേന മുന്നാമത്തെ അലോട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു.
യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്പോട്ട് അഡ്മിഷനായി ഐ.എച്ച്.ആര്.ഡിയുടെ താഴെ പറയുന്ന പോളിടെക്നിക് കോളേജുകളിലാണ് സ്പോട്ട് അഡ്മിഷന് നടത്തുന്നത്.
കരുനാഗപ്പള്ളി (04762623597, 8547005083), മറ്റക്കര (0481 2542022, 8547005081), പൈനാവ് (04862 232246, 8547005084), മാള (0480 2233240, 8547005080), കുഴല്‍മന്ദം (04922 272900, 8547005086) വടകര (0496 2524920, 8547005079) കല്ല്യാശ്ശേരി (0497 2780287, 8547005082) പൂഞ്ഞാര്‍ (8547005085)
കൂടുതല്‍ വിവരങ്ങള്‍ക്ക് സ്പോട്ട് അഡ്മിഷന് ആഗ്രഹിക്കുന്ന കോളേജുമായി ബന്ധപ്പെടുക
Indian Oil recruitment | മാസ ശമ്പളം 1.05 ലക്ഷം രൂപ വരെ; വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുകള്‍
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (IOCL) വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവുകള്‍ പ്രഖ്യാപിച്ചു. ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ്, ജൂനിയര്‍ മെറ്റീരിയല്‍ അസിസ്റ്റന്റ്, ജൂനിയര്‍ ക്വാളിറ്റി കണ്ട്രോള് അനലിസ്റ്റ്, ജൂനിയര്‍ നഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഗുവാഹത്തി, ഡിഗ്ബോയ്, ബോംഗൈഗാവ് (അസം), ബറൗനി (ബിഹാര്‍), വഡോദര (ഗുജറാത്ത്), ഹല്‍ദിയ (പശ്ചിമ ബംഗാള്‍), മഥുര (ഉത്തര്‍പ്രദേശ്), പാനിപ്പത്ത് (ഹരിയാന), പരദ്വീപ് (ഒഡീഷ) എന്നിവിടങ്ങളിലെ ഐഒസിഎല്ലിന്റെ റിഫൈനറികളിലെയും പെട്രോകെമിക്കല്‍ യൂണിറ്റുകളിലെയും ഒഴിവുകളുള്ള തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ
https://iocl.com ല്‍ വിശദമായ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികളെ - 25,000 രൂപ, 1,05,000 രൂപ മാസ ശമ്പള സ്കെയിലില്‍ തിരഞ്ഞെടുക്കുമെന്നതാണ് വിജ്ഞാപനത്തിലെ ശ്രദ്ധേയമായ കാര്യം
ഇന്ത്യന്‍ ഓയില്‍ റിക്രൂട്ട്മെന്റ്: പേരും തസ്തികകളുടെ എണ്ണവും
ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് - IV (പ്രൊഡക്ഷന്‍) - 296 ഒഴിവുകള്‍
ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് - IV (P&U) - 35 ഒഴിവുകള്‍
ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് - IV (ഇലക്ട്രിക്കല്‍)/ ജൂനിയര്‍
ടെക്നിക്കല്‍ അസിസ്റ്റന്റ് - IV (P & U -O & M) - 65 ഒഴിവുകള്‍
ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് - IV (മെക്കാനിക്കല്‍)/
ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് - IV - 32 ഒഴിവുകള്‍
ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് - IV (ഇന്‍സ്ട്രുമെന്റേഷന്‍)/
ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്- IV - 37 ഒഴിവുകള്ജൂനിയര്
എഞ്ചിനീയറിംഗ് അസിസ്റ്റന്റ് - IV (ഫയര്‍ & സേഫ്റ്റി) - 14 ഒഴിവുകള്‍
ജൂനിയര്‍ ക്വാളിറ്റി കണ്ട്രോള് അനലിസ്റ്റ് - IV - 29 ഒഴിവുകള്‍
ജൂനിയര്‍ മെറ്റീരിയല്‍ അസിസ്റ്റന്റ് - IV / ജൂനിയര്‍ ടെക്നിക്കല്‍
അസിസ്റ്റന്റ് - IV - 04 ഒഴിവുകള്‍
ജൂനിയര്‍ നഴ്സിംഗ് അസിസ്റ്റന്റ് - IV - 01 ഒഴിവ്
ഇന്ത്യന്‍ ഓയില്‍ റിക്രൂട്ട്മെന്റ്: പ്രായ പരിധി
2021 സെപ്റ്റംബര്‍ 30 ന് കുറഞ്ഞ പ്രായം 18 വയസ്സും പരമാവധി പ്രായം ജനറല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 26 വയസ്സും ആയിരിക്കും. സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് ഇളവുകള്‍ നല്‍കും.
ഇന്ത്യന്‍ ഓയില്‍ റിക്രൂട്ട്മെന്റ്: എങ്ങനെ അപേക്ഷിക്കാം?
1. ഐഒസിഎല്ന്റെ ഔദ്യോഗിക വെബ്സൈറ്റ്
www.iocl.com ല്‍ സന്ദര്‍ശിക്കുക.
2. What's New എന്ന ഓപ്ഷനിലേക്ക് പോകുക.
3. 'റിക്രൂട്ട്മെന്റ് ഓഫ് എക്സ്പീരിയന്‍സിഡ് നോണ്‍-എക്സിക്യൂട്ടീവ് പേഴ്സണല്‍ 2021 ഇന്‍ ഐഒസിഎല്‍, റിഫൈനറീസ് ഡിവിഷന്' എന്ന ഓപ്ഷനിലേക്ക് പോകുക.
4. Detailed advertisement ല്‍ ക്ലിക്ക് ചെയ്യുക
5. ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനായി, 'ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക' എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇന്ത്യന്‍ ഓയില്‍ റിക്രൂട്ട്മെന്റ്: അവസാന തീയതി
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2021 ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ച അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓണ്‍ലൈന്‍ അപേക്ഷ വിജയകരമായി സമര്‍പ്പിച്ചതിന് ശേഷം, ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 23നകം സാധാരണ തപാല്‍ വഴി ബന്ധപ്പെട്ട അതോറിറ്റിക്ക് ഇനിപ്പറയുന്ന രേഖകള്‍ അയയ്ക്കേണ്ടതുണ്ട്-കൃത്യമായി ഒപ്പിട്ട ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട്, സ്വയം സാക്ഷ്യപ്പെടുത്തിയ കളര്‍ ഫോട്ടോ, ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവയാണ് അയക്കേണ്ടത്.ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ യോഗ്യത, മറ്റ് യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ക്കായി മുഴുവന്‍ പരസ്യവും ശ്രദ്ധാപൂര്‍വ്വം വായിക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.