• HOME
 • »
 • NEWS
 • »
 • career
 • »
 • ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി ഡിപ്ലോമ കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി ഡിപ്ലോമ കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

അപേക്ഷകള്‍ നവംബര്‍ 5ന് മുന്‍പായി തിരുവനന്തപുരത്തുള്ള മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ ലഭ്യമാക്കണം.

 • Last Updated :
 • Share this:
  തിരുവനന്തപുരം:മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്സിലേക്ക് 2021-22 പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണല്‍ വിഷയങ്ങളായും ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായും 40 ശതമാനം മാര്‍ക്കോടുകൂടി പ്ലസ്ടു പാസായിരിക്കണം. പ്ലസ്ടുവിന് ശേഷം ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ നിന്നും എ.എന്‍.എം. കോഴ്സ് പാസായവര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്.

  അപേക്ഷകര്‍ 2021 ഡിസംബര്‍ 31ന് 17 വയസ്സ് പൂര്‍ത്തിയാക്കുന്നവരും 35 വയസ്സ് കഴിയാത്തവരും ആയിരിക്കണം. എ.എന്‍.എം കോഴ്സ് പാസായവര്‍ക്ക് പ്രായപരിധി ബാധകമല്ല. അഞ്ച് ശതമാനം സീറ്റുകള്‍ കോഴ്സിന് അനുയോജ്യരാണെന്ന് വിലയിരുത്തുന്ന 40 മുതല്‍ 50 ശതമാനം വരെ അംഗപരിമിതിയുള്ളവര്‍ക്കായി (ലോവര്‍ എക്സ്ടിമിറ്റി) സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകള്‍ നവംബര്‍ 5ന് മുന്‍പായി തിരുവനന്തപുരത്തുള്ള മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ ലഭ്യമാക്കണം. വൈകി കിട്ടുന്നവ നിരസിക്കുന്നതാണ്.

  കൂടുതല്‍ വിവരങ്ങള്‍ക്ക് www.dme.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471-2528575

  KITTS കിറ്റ്സില്‍ ട്രാവല്‍ ആന്റ് ടൂറിസം എം.ബി.എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

  സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സില്‍ അപേക്ഷിക്കാം. എ.ഐ.സി.ടി.ഇ. പുതുക്കിയ മാനദണ്ഡം അനുസരിച്ച് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അന്‍പത് ശതമാനം മാര്‍ക്കുളള (സംവരണ വിഭാഗത്തിന് സര്‍വകലാശാല മാനദണ്ഡം അനുസരിച്ച് മാര്‍ക്ക് ഇളവ്) ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ www.kittsedu.org വഴി 10 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895299870/ 8111823377, 0471-2329539, 2329468.

  സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ 904 അപ്രന്റീസ് ഒഴിവുകള്‍; നവംബര്‍ 3 വരെ അപേക്ഷിക്കാം

  സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 904 ഒഴിവുകളാണ് ഉള്ളത്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നവംബര്‍ 3 വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുള്ളത്. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.rrchubli.in സന്ദര്‍ശിക്കുക.

  തസ്തിക | ഒഴിവുകള്‍

  ഹുബ്‌ളി ഡിവിഷന്‍- 237

  ഹുബ്‌ളി കാര്യേജ് റിപ്പയര്‍ വര്‍ക്ക്‌ഷോപ്പ്- 217
  ബാംഗ്ലൂര്‍ ഡിവിഷന്‍- 230
  മൈസൂരു ഡിവിഷന്‍- 177
  മൈസൂരു സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പ്- 43

  100 രൂപയാണ് അപേക്ഷാ ഫീസ് പട്ടിക ജാതി, പട്ടിക വര്‍ഗം, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്‍ ഇളവുണ്ട്.

  Indian Oil recruitment | മാസ ശമ്പളം 1.05 ലക്ഷം രൂപ വരെ; വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുകള്‍

  ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (IOCL) വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവുകള്‍ പ്രഖ്യാപിച്ചു. ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ്, ജൂനിയര്‍ മെറ്റീരിയല്‍ അസിസ്റ്റന്റ്, ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ്, ജൂനിയര്‍ നഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

  ഗുവാഹത്തി, ഡിഗ്ബോയ്, ബോംഗൈഗാവ് (അസം), ബറൗനി (ബിഹാര്‍), വഡോദര (ഗുജറാത്ത്), ഹല്‍ദിയ (പശ്ചിമ ബംഗാള്‍), മഥുര (ഉത്തര്‍പ്രദേശ്), പാനിപ്പത്ത് (ഹരിയാന), പരദ്വീപ് (ഒഡീഷ) എന്നിവിടങ്ങളിലെ ഐഒസിഎല്ലിന്റെ റിഫൈനറികളിലെയും പെട്രോകെമിക്കല്‍ യൂണിറ്റുകളിലെയും ഒഴിവുകളുള്ള തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
  ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://iocl.com ല്‍ വിശദമായ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികളെ - 25,000 രൂപ, 1,05,000 രൂപ മാസ ശമ്പള സ്‌കെയിലില്‍ തിരഞ്ഞെടുക്കുമെന്നതാണ് വിജ്ഞാപനത്തിലെ ശ്രദ്ധേയമായ കാര്യം

  ഇന്ത്യന്‍ ഓയില്‍ റിക്രൂട്ട്മെന്റ്: പേരും തസ്തികകളുടെ എണ്ണവും

  ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് - IV (പ്രൊഡക്ഷന്‍) - 296 ഒഴിവുകള്‍

  ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് - IV (P&U) - 35 ഒഴിവുകള്‍

  ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് - IV (ഇലക്ട്രിക്കല്‍)/ ജൂനിയര്‍

  ടെക്നിക്കല്‍ അസിസ്റ്റന്റ് - IV (P & U -O & M) - 65 ഒഴിവുകള്‍

  ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് - IV (മെക്കാനിക്കല്‍)/

  ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് - IV - 32 ഒഴിവുകള്‍

  ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് - IV (ഇന്‍സ്ട്രുമെന്റേഷന്‍)/

  ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്- IV - 37 ഒഴിവുകള്‍ജൂനിയര്‍

  എഞ്ചിനീയറിംഗ് അസിസ്റ്റന്റ് - IV (ഫയര്‍ & സേഫ്റ്റി) - 14 ഒഴിവുകള്‍

  ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ് - IV - 29 ഒഴിവുകള്‍

  ജൂനിയര്‍ മെറ്റീരിയല്‍ അസിസ്റ്റന്റ് - IV / ജൂനിയര്‍ ടെക്നിക്കല്‍

  അസിസ്റ്റന്റ് - IV - 04 ഒഴിവുകള്‍

  ജൂനിയര്‍ നഴ്സിംഗ് അസിസ്റ്റന്റ് - IV - 01 ഒഴിവ്

  ഇന്ത്യന്‍ ഓയില്‍ റിക്രൂട്ട്മെന്റ്: പ്രായ പരിധി

  2021 സെപ്റ്റംബര്‍ 30 ന് കുറഞ്ഞ പ്രായം 18 വയസ്സും പരമാവധി പ്രായം ജനറല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 26 വയസ്സും ആയിരിക്കും. സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് ഇളവുകള്‍ നല്‍കും.

  ഇന്ത്യന്‍ ഓയില്‍ റിക്രൂട്ട്മെന്റ്: എങ്ങനെ അപേക്ഷിക്കാം?

  1. ഐഒസിഎല്‍ന്റെ ഔദ്യോഗിക വെബ്സൈറ്റ് www.iocl.com ല്‍ സന്ദര്‍ശിക്കുക.
  2. What's New എന്ന ഓപ്ഷനിലേക്ക് പോകുക.
  3. 'റിക്രൂട്ട്മെന്റ് ഓഫ് എക്സ്പീരിയന്‍സിഡ് നോണ്‍-എക്സിക്യൂട്ടീവ് പേഴ്സണല്‍ 2021 ഇന്‍ ഐഒസിഎല്‍, റിഫൈനറീസ് ഡിവിഷന്‍' എന്ന ഓപ്ഷനിലേക്ക് പോകുക.
  4. Detailed advertisement ല്‍ ക്ലിക്ക് ചെയ്യുക
  5. ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനായി, 'ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക' എന്നതില്‍ ക്ലിക്ക് ചെയ്യുക.

  ഇന്ത്യന്‍ ഓയില്‍ റിക്രൂട്ട്മെന്റ്: അവസാന തീയതി

  താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2021 ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ച അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓണ്‍ലൈന്‍ അപേക്ഷ വിജയകരമായി സമര്‍പ്പിച്ചതിന് ശേഷം, ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 23നകം സാധാരണ തപാല്‍ വഴി ബന്ധപ്പെട്ട അതോറിറ്റിക്ക് ഇനിപ്പറയുന്ന രേഖകള്‍ അയയ്‌ക്കേണ്ടതുണ്ട്-കൃത്യമായി ഒപ്പിട്ട ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട്, സ്വയം സാക്ഷ്യപ്പെടുത്തിയ കളര്‍ ഫോട്ടോ, ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവയാണ് അയക്കേണ്ടത്.ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ യോഗ്യത, മറ്റ് യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ക്കായി മുഴുവന്‍ പരസ്യവും ശ്രദ്ധാപൂര്‍വ്വം വായിക്കണം.
  Published by:Jayashankar AV
  First published: