ഇന്റർഫേസ് /വാർത്ത /Career / Canada Visa | കാനഡ വിസയ്ക്കുള്ള കാലതാമസം: ഇന്ത്യൻ വിദ്യാർത്ഥികൾ അറിയേണ്ട അഞ്ച് കാര്യങ്ങൾ

Canada Visa | കാനഡ വിസയ്ക്കുള്ള കാലതാമസം: ഇന്ത്യൻ വിദ്യാർത്ഥികൾ അറിയേണ്ട അഞ്ച് കാര്യങ്ങൾ

ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള വിസ അപേക്ഷകൾ വേഗത്തിലാക്കണം എന്ന് കനേഡിയൻ അധികൃതരോട് അഭ്യർത്ഥിച്ചതായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.

ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള വിസ അപേക്ഷകൾ വേഗത്തിലാക്കണം എന്ന് കനേഡിയൻ അധികൃതരോട് അഭ്യർത്ഥിച്ചതായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.

ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള വിസ അപേക്ഷകൾ വേഗത്തിലാക്കണം എന്ന് കനേഡിയൻ അധികൃതരോട് അഭ്യർത്ഥിച്ചതായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.

  • Share this:

കാനഡയിലേക്കുള്ള (Canada) വിസ (Canada Visa) ലഭിക്കുന്നതിലെ കാലതാമസം ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ (Indian Students) ഭാവിയാണ് തുലാസിലാക്കിയിരിക്കുന്നത്. വിസയ്ക്കുള്ള അപ്പോയ്മെന്റ് ലഭിക്കാനുള്ള ബുദ്ധിമുട്ട് കാരണം കനേഡിയൻ സർവ്വകലാശാലകളിലും ( Canadian universities) കോളേജുകളിലും പ്രവേശനം നേടിയിട്ടുള്ള വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് എത്രയും വേ​ഗം പരിഹാരം കാണണമെന്ന് ഇന്ത്യൻ അധികൃതർ കാനേഡിയൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള വിസ അപേക്ഷകൾ വേഗത്തിലാക്കണം എന്ന് കനേഡിയൻ അധികൃതരോട് അഭ്യർത്ഥിച്ചതായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.

വിസ കാലതാമസം പ്രശ്നം ഏറ്റെടുത്ത്, കനേഡിയൻ സർവ്വകലാശാലകളിലും കോളേജുകളിലും പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് വേണ്ടി ഇന്ത്യ ഔദ്യോ​ഗികമായ ചില അറിയിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. "വിസ ലഭിക്കാൻ കാലതാമസം നേരിടുന്നതു കൊണ്ടുള്ള പ്രശ്‌നങ്ങളും ഇന്ത്യൻ വിദ്യാർത്ഥികൾ ഇതിനകം തന്നെ കനേഡിയൻ സ്ഥാപനങ്ങളിൽ ട്യൂഷൻ ഫീസ് നിക്ഷേപിച്ചിട്ടുണ്ട് എന്ന വസ്തുതയും ചൂണ്ടികാണിച്ചുകൊണ്ട്, ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള വിസ അപേക്ഷകൾ വേഗത്തിലാക്കാൻ കനേഡിയൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്" ഇതിൽ പറയുന്നു.

കനേഡിയൻ സ്ഥാപനങ്ങളിലും സർവ്വകലാശാലകളിലും ചേർന്നിട്ടുള്ള വിദ്യാർത്ഥികൾ അറിയേണ്ട 5 കാര്യങ്ങൾ

1. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ രാജ്യത്തേക്ക് വരാനിരിക്കുന്ന എല്ലാ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും സ്റ്റഡി പെർമിറ്റ് അപേക്ഷാ പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും സമയബന്ധിതവും കാര്യക്ഷമമവുമായ വിവരങ്ങൾ നൽകുന്നുണ്ടെന്നും കനേഡിയൻ സർവ്വകലാശാലകൾ അറിയിച്ചു. ‌

2. സെപ്റ്റംബറിൽ അധ്യയനം ആരംഭിക്കുമ്പോൾ കാമ്പസിൽ ഹാജരാകുന്നതിന് വേണ്ടിയുള്ള പഠനാനുമതി കൃത്യസമയത്ത് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നതിനായി സർവ്വകലാശാലകൾ ഇതിനകം തന്നെ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.

3. വിസ ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാൽ അധ്യായനം തുടങ്ങുമ്പോൾ കാനഡയിൽ എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ചില സ്ഥാപനങ്ങൾ വിദൂര വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും നൽകുന്നുണ്ട്. ഏതൊക്കെ കോഴ്‌സുകൾക്കാണ് ഇത്തരത്തിൽ റിമോട്ട് ഓപ്ഷൻ ഉള്ളതെന്ന് കണ്ടെത്താൻ വിദ്യാർത്ഥികൾക്ക് സ്ഥാപനങ്ങളുമായി ബന്ധപ്പെടാം. ഈ ഓപ്ഷൻ ഇല്ല എങ്കിൽ അവരുടെ മറ്റ് ഓപ്ഷനുകളെ കുറിച്ച് ചർച്ച ചെയ്യാം.

read also: നീറ്റിനുശേഷം എങ്ങിനെയാണ് കാര്യങ്ങൾ ? വിശദാംശങ്ങൾ അറിയാം 

4. പ്രവേശനം മാറ്റിവയ്ക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള വിവിധ ഓപ്ഷനുകളും സർവ്വകലാശാല/സ്ഥാപനങ്ങൾ പരി​ഗണിക്കുന്നുണ്ട്. പ്രവേശന ഓഫർ പിന്നീടുള്ള ടേമിലേക്ക് മാറ്റിവയ്ക്കുക അല്ലെങ്കിൽ ഓരോ കേസിന്റെയും അടിസ്ഥാനത്തിൽ അസാധാരണമായ സാഹചര്യങ്ങൾ പരിഗണിച്ച് തീരുമാനം എടുക്കുക എന്നിങ്ങനെ ലഭ്യമാക്കാൻ കഴിയുന്ന വിവിധ ഓപ്ഷനുകളെ കുറിച്ച് സർവ്വകലാശാല/സ്ഥാപനങ്ങൾ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുന്നുണ്ട്.

5. സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം (SDS) സ്കീമിനായി സമർപ്പിക്കപ്പെട്ടതും പൂർത്തിയാക്കിയതും എന്നാൽ നിലവിലുള്ള പ്രോസസ്സിംഗ് സമയം കഴിഞ്ഞതുമായ സ്റ്റഡി പെർമിറ്റ് അപേക്ഷകളെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനും നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തിയാക്കുന്നതിനും ഇതിനായുള്ള ഒരു ഐആർസിസി വെബ് ഫോമിലൂടെ ഒരു അഭ്യർത്ഥന അയക്കണമെന്ന് ഇത് ബാധകമാകുന്ന വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ, കാനഡയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയിൽ നിന്നുള്ള 230,000 ത്തിലധികം വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുണ്ട്. ട്യൂഷൻ ഫീസുൾപ്പെടെയുള്ള ഇനത്തിൽ 4 ബില്യൺ ഡോളറോളിലധികമാണ് ഇവർ കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് നൽകുന്ന സംഭാവന.

ഓരോ ആഴ്ചയും ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ നൽകുന്നുണ്ടെന്നും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്നും കനേഡിയൻ ഹൈക്കമ്മീഷൻ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ആഗോളതലത്തിൽ സ്റ്റഡി പെർമിറ്റ് അപേക്ഷകളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നിലവിൽ എടുക്കുന്ന സമയം 12 ആഴ്ചയാണെന്നും ഇതിൽ പറയുന്നു.

“നിങ്ങളുടെ നിരാശയും വിഷമവും ഞങ്ങൾ മനസ്സിലാക്കുന്നു, സാഹചര്യം മെച്ചപ്പെടുത്താൻ പരമാവധി പരിശ്രമിക്കുമെന്ന ഉറപ്പ് ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. വാസ്‌തവത്തിൽ, 2022 സെപ്‌റ്റംബറിലെ പ്രവേശനത്തിനുള്ളത് ഉൾപ്പെടെ വർഷം മുഴുവനുമുള്ള സ്റ്റഡി പെർമിറ്റുകൾക്കുള്ള അപേക്ഷകൾ ഞങ്ങൾ പ്രോസസ്സ് ചെയ്തു കൊണ്ടിരിക്കുകയാണ്,” ഇതിൽ പറയുന്നു.

വിസ അപ്പോയ്മെന്റുകളിൽ കാലതാമസം നേരിടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ബന്ധപ്പെട്ട കനേഡിയൻ സ്ഥാപനം/സർവകലാശാലയുമായി ബന്ധപ്പെടാനും ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷൻ കണ്ടെത്താൻ അവരുമായി സഹകരിക്കാനും ആണ് ഇന്ത്യൻ ഹൈക്കമ്മീഷൻ നൽകുന്ന നിർദ്ദേശം.

First published:

Tags: Canada, Indian student, Visa