• HOME
 • »
 • NEWS
 • »
 • career
 • »
 • JEE Main 2022 | ജെഇഇ മെയിന്‍ പരീക്ഷയില്‍ ഫുൾ മാർക്ക്; വീണ്ടും എഴുതുമെന്ന് നവ്യ

JEE Main 2022 | ജെഇഇ മെയിന്‍ പരീക്ഷയില്‍ ഫുൾ മാർക്ക്; വീണ്ടും എഴുതുമെന്ന് നവ്യ

300ല്‍ 300 മാര്‍ക്കും നേടിയാണ് നവ്യ പരീക്ഷയില്‍ ഉന്നത വിജയം സ്വന്തമാക്കിയത്

നവ്യ ഹിസാരിയ

നവ്യ ഹിസാരിയ

 • Last Updated :
 • Share this:
  2022ലെ ജോയിന്റ് എഞ്ചിനീയറിംഗ് എക്സാമിനേഷനിൽ (JEE Main 2022 ) മെയിന്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയിരിക്കുകയാണ് രാജസ്ഥാനിലെ (Rajasthan) ഹനുമാന്‍ഗഡ് സ്വദേശിയായ നവ്യ ഹിസാരിയ (Navya Hisaria). 300ല്‍ 300 മാര്‍ക്കും നേടിയാണ് ഹിസാരിയ പരീക്ഷയില്‍ ഉന്നത വിജയം (Topper) സ്വന്തമാക്കിയത്. എന്നാൽ ഇത്രയും മികച്ച നേട്ടം കൈവരിച്ചിട്ടും 2022-ലെ ജെഇഇ മെയിന്‍ രണ്ടാം സെഷനില്‍ പങ്കെടുക്കാനാണ് ഹിസാരിയുടെ തീരുമാനം. കൂടുതല്‍ പരിശീലനത്തിനു വേണ്ടിയാണിത്.

  വളരെ ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ പരീക്ഷ എഴുതുന്നതിലൂടെ തനിയ്ക്ക് സമയം ശരിയായി മാനേജ് ചെയ്യാൻ പരിശീലിക്കാനാകുമെന്ന് ഹിസാരി പറയുന്നു. അതേസമയം, രണ്ടാം ടേമില്‍ ആദ്യത്തതിനെക്കാള്‍ കുറവ് സ്‌കോര്‍ ചെയ്താലും, നിയമം അനുസരിച്ച്, ഏതാണോ മികച്ച സ്‌കോര്‍ അത് ഫൈനല്‍ റിസള്‍ട്ടായി പരിഗണിക്കുന്നതാണ്. അതിനാല്‍ അടുത്ത പരീക്ഷ ഹിസാരിക്ക് പേടിയില്ലാതെ തന്നെ എഴുതാം.

  'തന്നിരിക്കുന്ന സമയപരിധിക്കുള്ളില്‍ എങ്ങനെ പരീക്ഷ എഴുതി പൂര്‍ത്തിയാക്കാമെന്നും സമയം എങ്ങനെ നന്നായി കൈകാര്യം ചെയ്യാമെന്നും ജെഇഇ മെയിന്‍ പരീക്ഷ
  പഠിപ്പിക്കുന്നു. പരീക്ഷയ്ക്ക് ശ്രമിക്കുന്നതിലൂടെ ഒരാള്‍ക്ക് അവര്‍ എത്രത്തോളം തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്ന് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയും, ഇത് ഒരു പരിശീലനം പോലെയാണെന്ന് ജെഇഇ വിജയി നവ്യ പറയുന്നു.

  2020ല്‍ പത്താം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ നവ്യ ജെഇഇ മെയിനിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെയിലെ കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സിനായി 2022ലെ ഐഐടി എന്‍ട്രന്‍സ്, ജെഇഇ അഡ്വാന്‍സ്ഡ് എന്നിവയില്‍ വിജയിക്കുകയാണ് ഈ 17-കാരന്റെ ഇപ്പോഴത്തെ ലക്ഷ്യം.

  എല്ലാ ദിവസത്തെയും ക്ലാസ് നോട്ടുകളെയും ഗൃഹപാഠങ്ങളെയും മാത്രം ആശ്രയിച്ചാണ് ഈ വിജയം സ്വന്തമാക്കിയതെന്ന് കോട്ടയിലെ അലന്‍ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയായ നവ്യ പറയുന്നു. 'ഞാന്‍ മറ്റ് പുസ്തകങ്ങളൊന്നും റഫര്‍ ചെയ്തിട്ടില്ല, എന്നാല്‍ സ്ഥിരമായി കോച്ചിംഗ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. ഓരോ ദിവസത്തെ ക്ലാസിനെ അടിസ്ഥാനമാക്കി ഗൃഹപാഠങ്ങൾ ചെയ്യുകയും ചെയ്തിരുന്നുവെന്ന് നവ്യ പറയുന്നു.

  ജെഇഇ മെയിനിനൊപ്പം 12-ാം ക്ലാസ് പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുത്തു എന്ന് ചോദിച്ചപ്പോള്‍, '12-ാം ക്ലാസ് പരീക്ഷയുടെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ ജെഇഇ മെയിന്‍ സിലബസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാല്‍ എഞ്ചിനീയറിംഗ് എന്‍ട്രസിനായി ഞാന്‍ നടത്തിയ തയ്യാറെടുപ്പുകളില്‍ എല്ലാം തന്നെ 12-ാം ക്ലാസ് പരീക്ഷകളുടെ വിഷയങ്ങളും ഉള്‍പ്പെട്ടിരുന്നുവെന്ന് നവ്യ വിശദമാക്കി. ഇംഗ്ലീഷിന് മികച്ച മാർക്ക് വാങ്ങാൻ സഹായിച്ചത് കോവിഡ് കാലത്ത് സ്‌കൂള്‍ നല്‍കിയ ഓണ്‍ലൈന്‍ ക്ലാസുകളും നോട്ടുകളുമാണെന്നും നവ്യ പറഞ്ഞു.

  പത്താം ക്ലാസ് പരീക്ഷയ്ക്ക് രണ്ടോ മൂന്നോ മാസം മുമ്പാണ് തനിയ്ക്ക് ഭാവിയിൽ ഒരു എഞ്ചിനീയർ ആകണമെന്ന ആഗ്രഹം തോന്നിയത്. അന്ന് മുതൽ അതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു, നവ്യ കൂട്ടിച്ചേർത്തു.

  നവ്യയുടെ അച്ഛന്‍ ഒരു ബിസിനസുകാരനും, അമ്മ ഒരു സാമൂഹിക പ്രവര്‍ത്തകയുമാണ്. ഹനുമാന്‍ഗഡിലെ അപാല സ്‌കൂള്‍ ഓഫ് എജ്യുക്കേഷനില്‍ നിന്നാണ് നവ്യ പത്താം ക്ലാസും 12-ാം ക്ലാസും പാസായത്. പത്താം ക്ലാസില്‍ 97.40 ശതമാനം മാര്‍ക്കോടെ പാസായ നവ്യ തന്റെ 12-ാം ക്ലാസ് റിസൾട്ടിനായി കാത്തിരിക്കുകയാണ്. ജൂലായ് അവസാനത്തോടെ സിബിഎസ്ഇ ഫലം പ്രഖ്യാപിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
  Published by:user_57
  First published: